'പുതിയ കാലമാണ് ഇന്ദ്രൻസെന്ന പ്രതിഭയെ സമ്മാനിച്ചത്, കാലം മറ്റൊന്നായിരുന്നെങ്കിൽ അദ്ദേഹത്തെ ആരും തിരിച്ചറിയാതെ പോകുമായിരുന്നു'; ഉർവ്വശി

ഹാസ്യ കഥാപാത്രങ്ങളിൽ നിന്ന് ശക്തമായ വേഷങ്ങളിലേക്ക്; ഇന്ദ്രൻസിന്റെ മാറ്റം പുതിയ കാലത്തിന്റെ സമ്മാനമെന്ന് ഉർവ്വശി
'പുതിയ കാലമാണ്  ഇന്ദ്രൻസെന്ന പ്രതിഭയെ സമ്മാനിച്ചത്, കാലം മറ്റൊന്നായിരുന്നെങ്കിൽ അദ്ദേഹത്തെ ആരും തിരിച്ചറിയാതെ പോകുമായിരുന്നു'; ഉർവ്വശി
Published on

വ്യത്യസ്തത നിറഞ്ഞ വേഷപ്പകർച്ചകളിലൂടെ സമീപകാലത്ത് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച നടൻ ഇന്ദ്രൻസിനെ പ്രശംസിച്ച് നടി ഉർവ്വശി. ജനപ്രിയനടൻ ജയറാമും ഉർവ്വശിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചഭിനനയിക്കുന്ന തമിഴ് ചിത്രത്തിന്റെ 'പരിമളം ആൻഡ് കോ' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉർവ്വശി ഇന്ദ്രൻസിന്റെ വളർച്ചയെ കുറിച്ച് സംസാരിച്ചത്.

ഒരുപാട് അഭിനേതാക്കളുടെ പ്രതിച്ഛായ മാറ്റിമറിച്ച കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയികൊണ്ടിയിരിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഇന്ദ്രൻസ് എന്ന നടൻ. ഈ കാലഘത്തിൽ ആയതിനാലാണ് ഇന്ദ്രൻസ് എന്ന പ്രതിഭയ്ക്ക് ഇത്രയധികം കഥാപ്രാധാന്യമുള്ളതും ഗായരവമേറിയതുമായ കഥാപാത്രങ്ങൾ ലഭിക്കുന്നത്. കാലം മറ്റൊന്നായിരുന്നെങ്കിൽ അദ്ദേഹത്തെ ആരും തിരിച്ചറിയാതെ പോകുമായിരുന്നു എന്ന് ഉർവ്വശി പറഞ്ഞു.

'പുതിയ കാലമാണ്  ഇന്ദ്രൻസെന്ന പ്രതിഭയെ സമ്മാനിച്ചത്, കാലം മറ്റൊന്നായിരുന്നെങ്കിൽ അദ്ദേഹത്തെ ആരും തിരിച്ചറിയാതെ പോകുമായിരുന്നു'; ഉർവ്വശി
'സ്വപ്നങ്ങൾക്ക് കാലാവധിയില്ലെന്ന് പഠിപ്പിച്ചതിന് നന്ദി'; ഇന്ദ്രൻസിന്റെ ജീവിതത്തെ പ്രശംസിച്ച് സൂര്യ

ഒരേ രീതിയിലെ തമാശകൾക്കും മണ്ടൻ കഥാപാത്രങ്ങളിലേക്കും മാത്രമാണ് പഴയകാല സംവിധായകർ ഇന്ദ്രൻസിനെ ഉപയോഗിച്ചിരുന്നത്. ജയറാമിന്റെ കൂടെ ആയിരുന്നെങ്കിൽ പോലും ഇന്ദ്രൻസിന് ലഭിച്ചിരുന്നത് അത്തരം കഥാപാത്രങ്ങളായിരുന്നു. എന്നാൽ ഇന്ദ്രൻസ് എന്ന നടനെ ഭംഗിയായി ഉപയോഗപ്പെടുത്തുന്ന തരത്തിൽ, പഴയ ചട്ടങ്ങളുടെയും രീതികളുടെയും പൊളിച്ചെഴുത്താണ് പുതുമുഖ സംവിധായകർ ചെയ്യുന്നതെന്നും ഉർവ്വശി പറഞ്ഞു.

'കറുപ്പ്' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സൂര്യ ഇന്ദ്രൻസിനെ കുറിച്ച് പറഞ്ഞ വാക്കുകളും സമൂഹ മാധ്യങ്ങളിൽ വൈറലായിരുന്നു. 'ഒരു തയ്യൽക്കാരനിൽനിന്നു ജീവിതം തുടങ്ങി ചെറിയ കഥാപത്രങ്ങൾ ചെയ്ത് അദ്ദേഹം ഇന്ന് ദേശീയ പുരസ്‌കാരം നേടിയ അഭിനേതാവായി മാറിയ ഇന്ദ്രൻസ് സ്വപ്നങ്ങൾക്ക് കാലാവധിയില്ലെന്ന് പഠിപ്പിച്ചുവെന്നും നിങ്ങൾ ഓരോ സിനിമയിലും ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണെന്നുമായിരുന്നു സൂര്യ ഇന്ദ്രൻസിനെ കുറിച്ച് പറഞ്ഞത്.

'പുതിയ കാലമാണ്  ഇന്ദ്രൻസെന്ന പ്രതിഭയെ സമ്മാനിച്ചത്, കാലം മറ്റൊന്നായിരുന്നെങ്കിൽ അദ്ദേഹത്തെ ആരും തിരിച്ചറിയാതെ പോകുമായിരുന്നു'; ഉർവ്വശി
'മലയാളം പോലെയല്ലല്ലോ മറ്റ് ഇൻഡസ്ട്രികൾ... നമ്മളാണ് അഹങ്കാരികൾ എന്ന് തോന്നും'; ഇന്ദ്രൻസ് പറയുന്നു

English Summary: Urvashi praises Indrans, saying the current era helped recognize his true talent, allowing him to move beyond comic roles into powerful, character-driven performances.

Madism Digital
madismdigital.com