തമിഴിലെ ഗ്ലാമർ വേഷങ്ങളിൽ അസ്വസ്ഥയായ ഉർവ്വശിക്ക് മലയാളത്തിലേക്കുള്ള വഴികാട്ടിയായി ഉലകനായകൻ മാറിയ കഥ!

തമിഴില്‍ തേടിയെത്തിയ വേഷങ്ങള്‍ പലതും ഗ്ലാമറസായിരുന്നു, ഇതില്‍ അസ്വസ്ഥയായ ഉർവശിയെ മലയാളത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത് ഉലകനായകന്‍റെ വാക്കുകളാണ്!
തമിഴിലെ ഗ്ലാമർ വേഷങ്ങളിൽ അസ്വസ്ഥയായ ഉർവ്വശിക്ക് മലയാളത്തിലേക്കുള്ള വഴികാട്ടിയായി ഉലകനായകൻ മാറിയ കഥ!
Published on

മലയാള ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവിൽ ഉലകനായകൻ കമലഹാസൻ വഹിച്ച പങ്കിനെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ഇന്ത്യൻ സിനിമയുടെ അഭിമാന താരമായ ഉർവ്വശി. കമല്‍ഹാസ്സനുമായി ഒന്നിച്ച് അഭിനയിച്ച 'അന്ത ഒരു നിമിഷം' എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ അദ്ദേഹം മലയാളത്തിലേക്ക് മാറിയാല്‍ ഈ പ്രതിസന്ധിയുണ്ടാവില്ലെന്ന് ഉപദേശിച്ചെന്നും ഇത് കരിയറിനെ തന്നെ മാറ്റിമറിച്ചെന്നും ഉർവ്വശി ഓർത്തെടുക്കുന്നു.

'കമൽ സാറിന്റെ കൂടെയുള്ള 'അന്ത ഒരു നിമിഷം' എന്ന ചിത്രത്തിലെ ഗാനരംഗങ്ങളില്‍ ഗ്ലാമറസായിട്ടായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഞാനതില്‍ ഒട്ടും തൃപ്തയായിരുന്നില്ല. ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞു, 'ഇത്രത്തോളം ആശങ്കപ്പെട്ട് ഇവിടെ പിടിച്ചുനിൽക്കണ്ട. മലയാളത്തിൽ അവസരങ്ങളുണ്ടോ എന്ന് അന്വേഷിക്കണം. മലയാളത്തിൽ തീർച്ചയായും നിന്റെ പ്രായം പരിഗണിക്കപ്പെടുമെന്നും അതിനനുസരിച്ചുള്ള കഥാപാത്രങ്ങളായിരിക്കും കിട്ടുന്നത് എന്നും അദ്ദേഹം ഉപദേശിച്ചു. തമിഴിൽ ചെയ്യേണ്ടി വരുന്ന ഗ്ലാമറസ് ഗാനങ്ങളൊന്നും അവിടെ ചെയ്യേണ്ടി വരില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നുവെന്നും ഉർവ്വശി പറഞ്ഞു.

പ്രണയ രംഗങ്ങൾ ഉൾപ്പെടെ നായികയുടെ ശരീര സൗന്ദര്യം പ്രദർശിപ്പിക്കുന്ന തരത്തിൽ വളരെ അടുപ്പത്തോടെ പല രംഗങ്ങളും ചെയ്യേണ്ടി വരുന്നൊരു രീതിയാണ് തമിഴിൽ ഉള്ളത്. എനിക്കതൊന്നും വ്യക്തിപരമായി ഇഷ്ടമല്ല. തമിഴിലെ ആ രീതിക്കും ഇന്നും മാറ്റമൊന്നുമില്ല. ഒരു വലിയ നടന്റെ കൂടെയാണ് അഭിനയിക്കുന്നതെങ്കിൽ നടി തീർച്ചയായും ഗ്ലാമറസ് ആകണമെന്നൊരു നിർബന്ധം നിലനിൽക്കുന്നുണ്ടെന്നും ഉർവ്വശി പ്രതികരിച്ചു.

തമിഴിലെ ഗ്ലാമർ വേഷങ്ങളിൽ അസ്വസ്ഥയായ ഉർവ്വശിക്ക് മലയാളത്തിലേക്കുള്ള വഴികാട്ടിയായി ഉലകനായകൻ മാറിയ കഥ!
കരിയറിൽ അത്ഭുതപ്പെടുത്തിയ നടി മീര ജാസ്മിൻ, 'ഒരേ കടൽ' സെറ്റിൽ അവൾ മറ്റൊരാളായിരുന്നു: അളകപ്പൻ

തമിഴിലെ അത്തരം ശാഠ്യങ്ങള്‍ മനസിലാക്കിയതോടെയാണ് മലയാളത്തിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും ചെയ്യണമെന്നും അവിടെയാകുമ്പോൾ എല്ലാവർക്കും നിങ്ങളെ അറിയാവുന്നതിനാൽ അത്തരത്തിലൊരു പരിഗണന തീർച്ചയായും ലഭിക്കുമെന്നും കമൽ പറഞ്ഞത്. അദ്ദേഹത്തിന്റെ ഉപദേശത്തോടെയാണ് മലയാളത്തിലേക്ക് ചുവടുറപ്പിക്കുന്നതും. അതുവരെ തെലുങ്കിൽ ഉൾപ്പെടെ വസ്ത്രധാരണത്തിന്റെ പേരിൽ പലരുമായും പ്രശനമുണ്ടാക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ചിന്തിക്കുമ്പോൾ അതൊന്നും പൂർണമായും ഗ്ലാമറസ് ആയിരുന്നില്ലെങ്കിൽ പോലും ഞാൻ സന്തോഷവതിയാണ്. പ്രായത്തിന് അനുസരിച്ച കഥാപാത്രങ്ങൾ എന്ന ചിന്ത ഇപ്പോഴില്ല. അങ്ങനെ ചിന്തിച്ചാൽ ഹാസ്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടും എന്നും ഉർവ്വശി കൂട്ടിച്ചേർത്തു.

തമിഴിലെ ഗ്ലാമർ വേഷങ്ങളിൽ അസ്വസ്ഥയായ ഉർവ്വശിക്ക് മലയാളത്തിലേക്കുള്ള വഴികാട്ടിയായി ഉലകനായകൻ മാറിയ കഥ!
'സിനിമ തന്ത്രങ്ങൾ നിറഞ്ഞ മറ്റൊരു ലോകമാണെന്ന് തിരിച്ചറിയാൻ വൈകി'; വേട്ടയാടപ്പെട്ട നാളുകളെക്കുറിച്ച് ഷെയിൻ നിഗം; വിവാദങ്ങൾക്കു പിന്നിലെ സത്യാവസ്ഥ ഇതാ!

'ലേഡി സൂപ്പർസ്റ്റാർ' എന്ന് മലയാളികൾ വിളിക്കുന്ന ഉർവ്വശി ദേശീയ-സംസ്‌ഥാന പുരസ്‌കാരങ്ങൾ ഉൾപ്പെടെ നേടി കഴിവ് തെളിയിച്ച നടിയാണ്.1983ൽ പുറത്തിറങ്ങിയ 'മുന്താണെയ് മുടിച്ച്' എന്ന ഭാഗ്യരാജ് ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ജനപ്രിയ താരം ജയറാമിനോടൊത്ത് 25 ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ഉർവ്വശി ഹാസ്യ കഥാപാത്രങ്ങളടക്കം അനായാസമായി അഭിനയിക്കാൻ കഴിവുള്ള നടിയാണ്. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഉർവ്വശി ചെയ്യുന്ന ശക്തമായ സ്ത്രീപക്ഷ കഥാപാത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

English Summary: Actress Urvashi reveals how Kamal Haasan played a key role in guiding her towards Malayalam cinema, helping her avoid discomfort with glamorous roles in Tamil films and shaping her successful career.

Madism Digital
madismdigital.com