

വിജയ് ചിത്രം 'ജന നായകൻ' ഉടൻ തിയേറ്ററുകളിലെത്തുമെന്ന വാർത്തകൾ ശരിയെന്ന് സ്ഥിരീകരിച്ച് ചിത്രത്തിന്റെ നിർമാതാവ്. സജീവ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി വിജയ്‌യുടെ വിരമിക്കൽ ചിത്രമെന്ന രീതിയിൽ പ്രചരിച്ച ചിത്രത്തിന്റെ സെൻസർ നടപടികളിലെ സങ്കീർണതകൾ കാരണം ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിൽ തുടരുകയായിരുന്നു.
ചിത്രത്തിന്റെ നിർമാതാവ് വെങ്കട്ട് കെ നാരായണൻ ആണ് റിലീസ് സംബന്ധിച്ച വിവരത്തിൽ പ്രതികരിച്ചത്. അടുത്ത 14 ദിവസത്തിനുള്ളിൽ ചിത്രം തിയേറ്ററുകളിൽ എത്താൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 'ജന നായകൻ' ചിത്രത്തിന്റെ സെൻസർ നടപടികൾ പുരോഗമിക്കുകയാണെന്നും, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുമായി (CBFC) ചർച്ചകൾ തുടരുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്തത്തിന്റെ റിലീസ് സംബന്ധിച്ചുണ്ടായ അസന്തുലിതാവസ്ഥകൾ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. കൂടാതെ, കഴിഞ്ഞ മാസം റീൽ പതിപ്പുകളായി ചിത്രം ചോരുകയും, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതും തുടർന്നുണ്ടായ അറസ്റ്റുമെല്ലാം ചിത്രത്തെ വാർത്തകളിൽ നിറച്ചിരുന്നു.
English Summary: Producer Venkat K Narayana has confirmed that Vijay’s much-awaited film ‘Jana Nayagan’ is likely to release in theatres within the next 14 days. The film’s release had been delayed due to certification issues and controversies surrounding leaked footage online.