

ഉർവ്വശി, നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'വിസിറ്റർ' സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ ചടങ്ങ് രണ്ട് ദിവസം മുൻപ് എറണാകുളത്തെ ചാവറ കൾച്ചറൽ സെന്റർ ഹാളിൽ നടന്നിരുന്നു. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമിക്കുന്ന 'വിസിറ്റർ' എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നീതു മാത്യുവാണ്. അനൂപ് ഹോർമിസും അനിൽ തമാലവുമാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ.
നിഗൂഢതയും സസ്പെൻസും നിറച്ച അവതരണത്തിലൂടെയാണ് ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന 'വിസിറ്റർ' മോഷൻ പോസ്റ്റർ ശ്രദ്ധ നേടുന്നത്. പ്രേക്ഷകരിൽ ആകാംക്ഷയും കൗതുകവും ഉണർത്തുന്ന പോസ്റ്റർ, ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഏറ്റുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, വിഷ്ണു ജി. വാര്യർ, മധു വാര്യർ, കെപിഎസി. ലീല, അമി വിജോയ്, പ്രീതം ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇ.എം.കെ. ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് അരുൺ മുരളീധരനാണ് സംഗീതം ഒരുക്കുന്നത്. എഡിറ്റിംഗ് നിധിൻ രാജ് അറോൾ, ഗാനരചന മനു മഞ്ജിത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുകുമാർ തെക്കേപ്പാട്ട്, മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട് അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ഫൈനൽ മിക്സിംഗ് എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ എബ്രഹാം, പബ്ലിസിറ്റി ഡിസൈൻ ആന്റണി സ്റ്റീഫൻ, പി.ആർ. ആൻഡ് മാർക്കറ്റിങ് അനൂപ് സുന്ദരൻ, പി.ആർ.ഒ. എ.എസ്. ദിനേശ്.
The motion poster of 'Visitor', starring Urvashi, Navya Nair, and Dhyan Sreenivasan in the lead roles, has been released. The switch-on ceremony of the film, directed by Rahul Muralidharan, was held two days ago at the Chavara Cultural Centre in Ernakulam.
Produced by Abdul Gafur under the banner of Aurica Films, Visitor features a story, screenplay, and dialogues written by Neethu Mathew. Anoop Hormis and Anil Thamalam serve as the film's co-producers.