വിസ്മയ 'തുടക്കം'; മകളുടെ ആദ്യ സിനിമയുടെ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷിനെയും പോസ്റ്ററിൽ കാണാം
Vismaya Mohanlal
Vismaya MohanlalImage Credit: Thudakkam Movie
Published on

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം ‘തുടക്കം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഓണം റിലീസായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസിന്റെ സൂചനകൾ പുറത്തുവരുന്നത്. ഒരു ബസിന്റെ വിൻഡോ സീറ്റിലിരുന്ന് പുറത്തേക്കു നോക്കി ഇരിക്കുന്ന വിസ്മയയെ പോസ്റ്ററിൽ കാണാം. ‘വിസ്മയ തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് മകളുടെ സിനിമയുടെ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷിനെയും പോസ്റ്ററിൽ കാണാം.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണ് 'തുടക്കം'. ജെയ്‌ക്സ് ബിജോയ്‌ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മോഹൽലാലിന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്ന 'ബറോസ്' എന്ന ചിത്രത്തിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ചിത്രകാരിയും എഴുത്തുകാരിയും കൂടിയായ വിസ്മയ ''ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' കവിത സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary: Mohanlal shared the first-look poster of Thudakkam, marking the acting debut of his daughter Vismaya Mohanlal.

Related Stories

No stories found.
Madism Digital
madismdigital.com