പ്രണയകഥയുമായി ധ്യാനും നയനയും; ശ്രദ്ധ നേടി 'വിവാഹ്' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

'പ്രണയം പൂക്കുന്ന കാലം' എന്ന ടാഗ്‌ലൈനോടെ എത്തിയ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു
പ്രണയകഥയുമായി ധ്യാനും നയനയും; ശ്രദ്ധ നേടി 'വിവാഹ്' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍
Published on

നയന എല്‍സ നായികയാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം 'വിവാഹി'ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസ്സണ്‍ എല്‍സയാണ്. ഒരിടവേളയ്ക്ക് ശേഷം നയന മുഴുനീള വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുണ്ട് ചിത്രത്തിന്. ഒരു മനോഹരമായ പ്രണയകഥയുമായാണ് ചിത്രം എത്തുന്നതെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്റര്‍ നല്‍കുന്ന സൂചന. ഇതിനുപുറമേ ഒരു കുടുംബചിത്രമെന്ന സൂചനയും പോസ്റ്റര്‍ നല്‍കുന്നുണ്ട്. 'പ്രണയം പൂക്കുന്ന കാലം' എന്ന ടാഗ്‌ലൈനോടെ എത്തിയ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

സെല്‍റിന്‍ പ്രൊഡക്ഷന്റെ ബാനറില്‍ സെല്‍വം പൊന്നയ്യന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന അഭിഷേക് ശ്രീകുമാറാണ്. നാലു വ്യത്യസ്ത പ്രണയജോഡികളുടെ പ്രണയങ്ങള്‍ ചിത്രത്തിലുണ്ട് എന്ന സൂചന നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കിയിരുന്നു. ജൂണ്‍, മണിയറയിലെ അശോകന്‍, ഗാര്‍ഡിയന്‍, കുറുപ്പ്, ഉല്ലാസം, തിരുട്ടു പയലെ 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നയന എല്‍സയും ധ്യാനുമാണ് ഒരു ജോഡികള്‍. കരിയറില്‍ വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന നയന ശ്രദ്ധിക്കപ്പെടുന്നത് 2019-ല്‍ പുറത്തിറങ്ങിയ ജൂണിലെ 'കുഞ്ഞി' എന്ന കഥാപാത്രത്തിലൂടെയാണ്. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി നല്ല വേഷങ്ങള്‍ താരത്തെ തേടിയെത്തി. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും നയന സജീവമാണ്.

ഓഗസ്റ്റില്‍ റിലീസ് പ്രതീക്ഷിക്കുന്ന വിവാഹിന്റെ ഛായാഗ്രഹണം റോണി ശശീധരനാണ്. ക്രിയേറ്റീവ് ഡയറക്ടര്‍- ഷംലാന്‍, പ്രൊജക്ട് ഡിസൈനര്‍- ഷിജില്‍ സില്‍വസ്റ്റര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍- പ്രശോഭ് വിജയന്‍, എഡിറ്റിങ്- ഷെറില്‍, സംഗീതം- അരുണ്‍ മുരളീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, മേക്കപ്പ്- അനില്‍ നേമം, ആര്‍ട്ട് ഡയറക്ഷന്‍- അനീസ് കൊല്ലം, ഛായാഗ്രാഹക സഹായി- ആര്യ ജി. രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശരത് സുധന്‍, കൊറിയോഗ്രാഫി- റെക്‌സ് ആന്റണി, സ്റ്റണ്ട്- ജാക്കി ജോണ്‍സണ്‍, ഡിസൈന്‍- യെല്ലോടൂത്ത്സ് എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.

Summary

The makers of 'Vivah', starring Dhyan Sreenivasan and Nayana Elsa, have unveiled the film's second-look poster, offering a glimpse into a heartwarming romantic drama. Directed by Blesson Elssa and produced by Selvam Ponnaiyan under the Selrin Production banner, the film carries the tagline "The Season When Love Blooms." The poster also hints at a family-oriented story. Written by Abhishek Sreekumar, the film is expected to feature four different love stories and is slated for release in August 2026.

Madism Digital
madismdigital.com