'ഓണർ ദ് ഫാദർ...'; കാത്തിരിപ്പിന് വിരാമമിട്ട് യഷിന്റെ ടോക്സിക് ഓഗസ്റ്റിൽ തീയേറ്ററുകളിലേക്ക്

നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെത്തുടർന്ന് പലവട്ടം മാറ്റിവെച്ച ചിത്രമാണ് ടോക്സിക്
'ഓണർ ദ് ഫാദർ...'; കാത്തിരിപ്പിന് വിരാമമിട്ട് യഷിന്റെ ടോക്സിക് ഓഗസ്റ്റിൽ തീയേറ്ററുകളിലേക്ക്
Published on

കെജിഎഫ് താരം യഷും മലയാളി സംവിധായിക ഗീതു മോഹൻദാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്സിക്കി'ന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 26-ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തും. സമൂഹമാധ്യമമായ എക്‌സിലൂടെ യഷ് തന്നെയാണ് പുതിയ തീയതി ആരാധകരെ അറിയിച്ചത്.

"ഓണർ ദ് ഫാദർ... (Honour Thy Father...) #ടോക്സിക് 26-08-2026 മുതൽ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ," എന്നാണ് യഷ് എക്‌സിൽ കുറിച്ചത്. ഇതോടെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നാളുകളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമായി.

നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെത്തുടർന്ന് പലവട്ടം മാറ്റിവെച്ച ചിത്രമാണ് ടോക്സിക്. 2023-ൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് 2024 ഒക്ടോബറിലാണ് ആരംഭിച്ചത്. 2025 ഏപ്രിൽ 10-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ചിത്രീകരണത്തിലെ കാലതാമസം കാരണം ഇത് 2026 മാർച്ച് 19-ലേക്ക് മാറ്റി. പെരുന്നാൾ, ഉഗാദി തുടങ്ങിയ ഉത്സവദിനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ തീയതി നിശ്ചയിച്ചത്.

പിന്നീട് യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ ഗൾഫ് പ്രതിസന്ധി വിദേശ മാർക്കറ്റിനെ ബാധിക്കുമെന്നതിനാൽ റിലീസ് വീണ്ടും ജൂൺ 4-ലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ആഗോള വിതരണ ശൃംഖലകൾ കൂടുതൽ ശക്തമാക്കുന്നതിനും മികച്ച രീതിയിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുമായാണ് ഓഗസ്റ്റിലേക്ക് റിലീസ് മാറ്റിയിരിക്കുന്നത്.

"ടോക്സിക് സിനിമയുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള വിതരണ ശൃംഖലകളും പങ്കാളിത്തങ്ങളും ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് റിലീസ് വീണ്ടും മാറ്റുന്നത്. ആഗോളതലത്തിൽ അനുയോജ്യമായ മറ്റൊരു തീയതിയിൽ ചിത്രം ഉടൻ തീയേറ്ററുകളിലെത്തും," നിർമ്മാതാക്കൾ നേരത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

'ഓണർ ദ് ഫാദർ...'; കാത്തിരിപ്പിന് വിരാമമിട്ട് യഷിന്റെ ടോക്സിക് ഓഗസ്റ്റിൽ തീയേറ്ററുകളിലേക്ക്
അടുത്ത ജനറല്‍ ബോഡി യോഗം തായ്‌ലന്‍ഡില്‍, അംഗങ്ങളുടെ പെന്‍ഷന്‍ 6500 ആക്കണം; നിര്‍ദേശവുമായി ശ്വേത മേനോന്‍

റിലീസ് വൈകുന്നതിൽ ആരാധകർക്കുള്ള നിരാശ യഷ് നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. "ഷൂട്ടിംഗ് തുടങ്ങിയാൽ ആരാധകരുടെ മനസ്സിൽ റിലീസിനെക്കുറിച്ച് കൃത്യമായൊരു സമയക്രമം ഉണ്ടാകും. അതിൽ മാറ്റം വരുന്നത് എന്റെ ആരാധകർക്കും ഇന്ത്യയിലെ പ്രേക്ഷകർക്കും ഒട്ടും ഇഷ്ടപ്പെടുന്ന കാര്യമല്ല. അവർ തീർച്ചയായും അസ്വസ്ഥരായിരിക്കും," വെറൈറ്റി മാഗസിന് നൽകിയ അഭിമുഖത്തിൽ യഷ് പറഞ്ഞു.

മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും വെങ്കട്ട് കെ നാരായണന്റെ കെവിഎൻ പ്രൊഡക്ഷൻസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി നേരിട്ട് ചിത്രീകരിക്കുന്ന ടോക്സിക്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റി പ്രദർശനത്തിനെത്തും. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ടോക്‌സിക് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും. 

Summary

Ending months of anticipation, KGF star Yash has officially announced that his upcoming big-budget film, Toxic, directed by Geetu Mohandas, will hit theaters worldwide on August 26, 2026. Taking to X with the caption "Honour Thy Father," Yash confirmed the new date following a series of postponements from its original April 2025 schedule to March and then June 2026. The makers, KVN Productions and Monster Mind Creations, attributed these delays initially to production setbacks and later to the US-Iran Gulf crisis, which required them to recalibrate their global distribution and partnership strategies.

Madism Digital
madismdigital.com