'വ്യത്യസ്തമായ കഥയും ശക്തമായ സ്ത്രീകഥാപാത്രങ്ങളും'; ‘ടോക്സിക്’ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണം വ്യക്തമാക്കി യഷ്

'ടോക്സിക്' തെരഞ്ഞെടുത്തത് എന്തുകൊണ്ട്? യഷ് തുറന്ന് പറയുന്നു
'വ്യത്യസ്തമായ കഥയും ശക്തമായ സ്ത്രീകഥാപാത്രങ്ങളും'; ‘ടോക്സിക്’ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണം വ്യക്തമാക്കി യഷ്
Published on

റിലീസിന് മുൻപേ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സൂപ്പർ താരം യഷ്. ഓരോ കഥാപാത്രവും കഥയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ജീവിതത്തെ കുറിച്ചുള്ള സ്ത്രീയുടെയും പുരുഷൻമാരുടെയും കാഴ്ചപ്പാടുകൾ വളരെ വ്യത്യസ്തമാണ്. കാര്യങ്ങൾ പരിഗണിക്കുന്നിടത്ത് പുരുഷൻമാർ പലപ്പോഴും, പല കാര്യങ്ങളെയും അതിന്റെ പ്രാധാന്യത്തോടെ ശ്രദ്ധ കൊടുക്കാതെ വിട്ടുപോകാറുണ്ട്. ചില കാര്യങ്ങളിൽ പുരുഷൻ നൽകുന്ന പ്രാധാന്യം സ്ത്രീ നൽകണമെന്നില്ല. അതുകൊണ്ട് തന്നെ കാഴ്ചപ്പാടുകൾ പലപ്പോഴും പുതുമയുള്ളതും ആഴമേറിയതുമായി മാറും, ടോക്സിക് ഇത്തരം ചിന്താകളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലുന്ന സിനിമയാണ്, യഷ് പറഞ്ഞു.

'വ്യത്യസ്തമായ കഥയും ശക്തമായ സ്ത്രീകഥാപാത്രങ്ങളും'; ‘ടോക്സിക്’ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണം വ്യക്തമാക്കി യഷ്
'ക്ഷമ വേണം, സമയമെടുക്കും'; വീണ്ടും മാറ്റി ‘ടോക്‌സിക്’ റിലീസ്, ശ്രദ്ധേയമായി യഷിന്റെ കുറിപ്പ്

ഗ്യാങ്സ്റ്റർ ഡ്രാമ പശ്ചാത്തലത്തിൽ മനോഹരമായ ദൃശ്യഭംഗി ഉൾക്കൊള്ളുന്ന ചിത്രമാണ് 'ടോക്സിക്' എങ്കിലും, ധാർമികതയും സങ്കീർണ്ണവുമായ കഥാപാത്രങ്ങളെയും അവരുടെ യഥാർത്ഥ വികാര വിചാരങ്ങളെയും മനുഷ്യന്റെ ബലഹീനതകളെയും ശക്തമായി തന്നെ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. കൂടാതെ, സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ അവതരണം സാധാരണ സഹതാരങ്ങളായിട്ടല്ല. മറിച്ച് കഥയുടെ ഒഴുക്കിനെ തന്നെ സ്വാധീനിക്കുന്ന തരത്തിൽ കൃത്യമായ വ്യക്തിത്വവും നിലപാടുകളുമുള്ള വ്യക്തികളായാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും യഷ് വ്യക്തമാക്കി.

നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ 'ടോക്സി'ക്കിന്റെ ശക്തമായ സ്ത്രീ താരനിര അണിനിരക്കുന്ന 'ടോക്സിക്', ലക്ഷ്യമിടുന്നത് ഇന്ത്യൻ സിനിമ ഇന്നുവരെ കണ്ടതിൽ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന തീവ്ര സ്ത്രീപക്ഷ സിനിമായായിട്ടായിരിക്കുമെന്നും യഷ് പ്രതികരിച്ചു.

'വ്യത്യസ്തമായ കഥയും ശക്തമായ സ്ത്രീകഥാപാത്രങ്ങളും'; ‘ടോക്സിക്’ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണം വ്യക്തമാക്കി യഷ്
'സിനിമ തന്ത്രങ്ങൾ നിറഞ്ഞ മറ്റൊരു ലോകമാണെന്ന് തിരിച്ചറിയാൻ വൈകി'; വേട്ടയാടപ്പെട്ട നാളുകളെക്കുറിച്ച് ഷെയിൻ നിഗം; വിവാദങ്ങൾക്കു പിന്നിലെ സത്യാവസ്ഥ ഇതാ!

ഇന്ത്യൻ സിനിമയുടെ തലവര മാറ്റുന്നതിൽ വലിയ പങ്കുവഹിച്ച 'കെ.ജി.എഫ്'-ന്റെ ചരിത്ര വിജയത്തിന് ശേഷം, സ്ഥിരമായി ചെയ്യുന്ന വിജയ ഫോർമുലകളിൽ നിന്നും മാറി, കൂടുതൽ സൂക്ഷ്മതയോടെ കലാപരമായ വെല്ലുവിളിയുയർത്തുന്ന പ്രമേയങ്ങൾ പരീക്ഷിക്കാനുള്ള ആഗ്രഹമാണ് തന്നെ ഈ ചിത്രത്തിലേക്ക് അടുപ്പിച്ചതെന്നും യഷ് കൂട്ടിച്ചേർത്തു.

English Summary: Yash explains why he chose Toxic, highlighting its deep narrative, complex characters, and strong female perspectives, marking a shift from his usual commercial formula after KGF.

Madism Digital
madismdigital.com