'സ്ത്രീ വേഷമാണെങ്കിലും ഞാൻ ചെയ്യാം'; ദിലീഷിനെ എക്‌സൈറ്റ് ചെയ്യിപ്പിച്ച ഫഹദിന്റെ വാക്കുകൾ

'22 ഫീമെയിൽ കോട്ടയത്തിന്റെ നരേഷൻ സമയത്താണ് ഞാൻ ഫഹദിനെ പരിചയപ്പെടുന്നത്. ജീവിതത്തിൽ ഒരുപാട് വലിയ മാറ്റങ്ങൾക്കു കാരണമായ സൗഹൃദമാണ് അത്
'സ്ത്രീ വേഷമാണെങ്കിലും ഞാൻ ചെയ്യാം'; ദിലീഷിനെ എക്‌സൈറ്റ് ചെയ്യിപ്പിച്ച ഫഹദിന്റെ വാക്കുകൾ
Published on

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ദിലീഷ് പോത്തന്റെ രണ്ട് സിനിമകളിലും ഫഹദ് ഫാസിലാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏതുതരം കഥാപാത്രവും ചെയ്യാൻ തയ്യാറെന്ന ഉറപ്പിലാണ് ഓരോ തവണയും താൻ ഫഹദിനെ സമീപിക്കുന്നതെന്ന് ദിലീഷ് പോത്തൻ ബാബു രാമചന്ദ്രനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

22 ഫീമെയിൽ കോട്ടയത്തിന്റെ നരേഷൻ സമയത്താണ് ഫഹദും ദിലീഷും പരിചയപ്പെടുന്നത്. ആ സമയത്ത് ആഷിഖ് അബുവിന്റെ സംവിധാന സഹായിയായിരുന്നു ദിലീഷ് പോത്തൻ. തന്റെ ജീവിതത്തിൽ ഒരുപാട് വലിയ മാറ്റങ്ങൾ വരുത്തിയ സൗഹൃദമാണ് ഫഹദുമായുള്ളതെന്നും ദിലീഷ് പറഞ്ഞു.

''22 ഫീമെയിൽ കോട്ടയത്തിന്റെ നരേഷൻ സമയത്താണ് ഞാൻ ഫഹദിനെ പരിചയപ്പെടുന്നത്. ജീവിതത്തിൽ ഒരുപാട് വലിയ മാറ്റങ്ങൾക്കു കാരണമായ സൗഹൃദമാണ് അത്. ചാപ്പ കുരിശൊക്കെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ പ്രകടനത്തിൽ വലിയ പ്രതീക്ഷ തോന്നിയിരുന്നു. 22 തുടങ്ങി കുറച്ചുസമയം കഴിഞ്ഞപ്പോൾ ഫഹദ് ഓരോ സീനിനെയും സമീപിക്കുന്നത് എങ്ങനെയെന്ന് ഞാൻ അടുത്തുനിന്ന് നിരീക്ഷിക്കുകയായിരുന്നു. ഇയാളുടെ അഭിനയശൈലിയും മീറ്ററും ഭയങ്കര സാധ്യതയുള്ളതായി തോന്നി. ഫഹദിന്റെ കഴിവ് ആ സമയത്ത് മനസിലായി,'' ദിലീഷ് പറഞ്ഞു.

'സ്ത്രീ വേഷമാണെങ്കിലും ഞാൻ ചെയ്യാം'; ദിലീഷിനെ എക്‌സൈറ്റ് ചെയ്യിപ്പിച്ച ഫഹദിന്റെ വാക്കുകൾ
'ട്വന്റി 20' ക്ലൈമാക്‌സ് നഷ്ടമാകാൻ കാരണം തമിഴിൽ ദീപാവലി, മലയാളത്തിൽ ശബരിമല; 'എവിടേലും ഉറച്ചുനിൽക്കൂ ജയറാമേട്ടാ' എന്ന് സോഷ്യൽ മീഡിയ

മഹേഷ് പ്രതികാരത്തിനുശേഷം തൊണ്ടിമുതലിലേക്ക് ഫഹദ് എത്തിയത് എങ്ങനെയെന്നും ദിലീഷ് വെളിപ്പെടുത്തി. ഒരു കഥാപാത്രത്തെ ഫഹദ് പെർഫോം ചെയ്തു കഴിയുമ്പോൽ നമ്മുടെ മനസിലേക്ക് ആ കഥാപാത്രം എത്തും. പിന്നെ മറ്റൊരാളെ ആ കഥാപാത്രത്തിലേക്ക് സങ്കൽപ്പിക്കാൻ സാധിക്കില്ല. താരപദവി, ഇമേജ് എന്നിവയെക്കുറിച്ചൊന്നും ഫഹദിനു ആശങ്കയില്ല. മഹേഷിന്റെ പ്രതികാരം കഴിഞ്ഞ ശേഷം ഫഹദ് എന്നോടു പറഞ്ഞത്, എന്ത് വേഷമാണെങ്കിലും ചെയ്യാൻ തയ്യാറെന്നാണ്. സ്ത്രീ വേഷമാണെങ്കിലും ചെയ്യാൻ തയ്യാറെന്ന് പറഞ്ഞു. ആ ധൈര്യത്തിലേക്ക് തൊണ്ടിമുതലിലേക്ക് സമീപിച്ചതെന്നും ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു.

Summary

English Summary: Director Dileesh Pothan has revealed that he confidently approaches Fahadh Faasil for his films because the actor is always willing to take on any kind of character. Fahadh played the lead roles in Dileesh Pothan's acclaimed films Maheshinte Prathikaaram and Thondimuthalum Driksakshiyum. According to Pothan, Fahadh's versatility and readiness to experiment with different roles make him a dependable choice whenever a unique character is required.

Madism Digital
madismdigital.com