സോണി ലൈവിലൂടെ 'കളങ്കാവൽ' ഒടിടി പ്രേക്ഷകരിലേക്ക്

ബോക്സ് ഓഫീസിൽ 80.19 കോടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തു വിട്ടിട്ടില്ലെങ്കിലും സോണി ലൈവിലൂടെയാണ് പ്രക്ഷേപണമുണ്ടാവുന്നത് എന്നതാണ് പ്രഖ്യാപനം
kalankaval Movie Poster
kalankaval Movie PosterImage: Kalankaval
Published on

സീരിയൽ കില്ലറുടെ വേഷത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി എത്തിയ ചിത്രം 'കളങ്കാവൽ' ഒടിടി റിലീസിനൊരുങ്ങുന്നു. ബോക്സ് ഓഫീസിൽ 80.19 കോടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തു വിട്ടിട്ടില്ലെങ്കിലും സോണി ലൈവിലൂടെയാണ് പ്രക്ഷേപണമുണ്ടാവുന്നത് എന്നതാണ് പ്രഖ്യാപനം.

'കുറുപ്പ്' സിനിമയിലൂടെ ശ്രദ്ധേയനായ ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി കമ്പനി നിർമിച്ച ഏഴാമത്തെ ചിത്രമാണ് 'കളങ്കാവൽ'. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലൂടെ വിനായകൻ നായകനായെത്തിയപ്പോൾ സ്റ്റാന്റലി എന്ന പ്രതിനായക വേഷത്തിലൂടെ മമ്മൂട്ടി മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. വിനായക് ശശികുമാർ രചിച്ച വരികൾക്കു എൺപതുകളിലെ തമിഴ് ഗാനങ്ങളുടെ ചായ്‌വിൽ മുജീബ് മജീദ് ഈണം നൽകിയപ്പോൾ ചിത്രത്തിലെ ഗാനങ്ങൾക്കും പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കാൻ സാധിച്ചു.

English Summary: Kalankaval, starring megastar Mammootty in a chilling serial killer role, is set for its OTT release on Sony LIV.

Related Stories

No stories found.
Madism Digital
madismdigital.com