പാലസ്തീൻ-ചിലിയൻ ഗായിക എല്യാനയുടെ മ്യൂസിക് വീഡിയോ കോപ്പിയടിച്ചു!; ഇസ്രയേൽ ഗായകർക്കെതിരെ വിമർശനം

ഇസ്രയേൽ ഗായകരായ ഗാൽ ജുമയ്ക്കും അസുലിനുമെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നത്.
പാലസ്തീൻ-ചിലിയൻ ഗായിക എല്യാനയുടെ മ്യൂസിക് വീഡിയോ കോപ്പിയടിച്ചു!; ഇസ്രയേൽ ഗായകർക്കെതിരെ വിമർശനം
Published on

പാലസ്തീൻ-ചിലിയൻ ഗായിക എല്യാനയുടെ 2024ലെ ഹിറ്റ് ഗാനമായ ‘ഗനേനി’യുടെ മ്യൂസിക് വീഡിയോയിലെ ദൃശ്യങ്ങൾ ‘ഫ്രെയിം ബൈ ഫ്രെയിം’ പകർത്തിയെന്ന് ആരോപണം. വിഷയത്തിൽ ഇസ്രയേൽ ഗായകരായ ഗാൽ ജുമയ്ക്കും അസുലിനുമെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നത്. ഇവരുടെ ‘സഹാറ’ എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയാണ് നിലവിൽ വിവാദത്തിലായിരിക്കുന്നത്.‌

വെള്ള മെഴ്‌സിഡസ് കാറിന് ചുറ്റുമുള്ള അലങ്കരിച്ച പരവതാനികൾ, മേൽക്കൂരയിലെ നൃത്ത രംഗങ്ങൾ, കൈപ്പത്തിയിൽ വരച്ച കണ്ണിന്റെ ദൃശ്യം, അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിലുള്ള ഷോട്ടുകൾ തുടങ്ങിയവയാണ് ‘ഗനേനി’യുടെ മ്യൂസിക് വീഡിയോയിൽ നിന്ന് കോപ്പിയടിച്ചതായി ആരോപിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന താരതമ്യ വീഡിയോകളിൽ ഇരു വീഡിയോകളും തമ്മിലുള്ള സമാനതകൾ കാണാം. എല്യാനയുടെ ‘ഗനേനി’ 2024 ഏപ്രിൽ 12-നാണ് പുറത്തിറങ്ങിയത്. നഗ്‌മേ പൂർ സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയ്ക്ക് നിലവിൽ യൂട്യൂബിൽ 200 മില്യണിലധികം കാഴ്ച്ചക്കാരുണ്ട്.

പാലസ്തീൻ-ചിലിയൻ ഗായിക എല്യാനയുടെ മ്യൂസിക് വീഡിയോ കോപ്പിയടിച്ചു!; ഇസ്രയേൽ ഗായകർക്കെതിരെ വിമർശനം
‘നടന്മാർക്ക് ലാഭവിഹിതം ചോദിക്കാമെങ്കിൽ നടിമാർക്കും ആയിക്കൂടേ?’; പോസ്റ്റ് പിന്തുണച്ച് ദീപിക പദുക്കോൺ

ഓഗസ്റ്റ് നാലിനാണ് ഗാൽ ജുമയും അസുലിനും ചേർന്ന ‘സഹാറ’ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് എല്യാനയുടെ ആരാധക അക്കൗണ്ടുകൾ ഇരു മ്യൂസിക് വീഡിയോകളിലെയും രംഗങ്ങൾ ചേർത്തുള്ള താരതമ്യങ്ങൾ പങ്കുവെച്ചത്. ഇതിനെ തുടർന്ന് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വിഷയം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. അതേസമയം, ആരോപണങ്ങളോട് ഗാൽ ജുമയോ അസുലിനോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എല്യാനയും വിഷയത്തിൽ പ്രതികരിക്കുകയോ, ഔദ്യോഗിക പകർപ്പവകാശ പരാതി നൽകിയതായോ റിപ്പോർട്ടുകളില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതികരണങ്ങളാണ് ഉയരുന്നത്. “ഭൂമി കൈയേറുന്നവർക്ക് ഒരു മ്യൂസിക് വീഡിയോ പകർത്തുന്നതിനെക്കുറിച്ച് രണ്ടുതവണ ചിന്തിക്കേണ്ടിവരില്ല” എന്നതടക്കമുള്ള രൂക്ഷമായ പ്രതികരണങ്ങൾ ചിലർ പങ്കുവെച്ചിട്ടുണ്ട്. ഇത് വെറും മ്യൂസിക് വീഡിയോ കോപ്പിയടിച്ചതായി മാത്രം കാണാനാകില്ലെന്നും, ഇതിന് പിന്നിൽ രാഷ്ട്രീയ സന്ദേശമുണ്ടെന്നുമാണ് ചിലരുടെ അഭിപ്രായം. സംഭവത്തെ വിമർശിച്ചും പിന്തുണച്ചും നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ഇസ്രയേലിനുള്ളിലെ ഏറ്റവും വലിയ പലസ്തീൻ-അറബ് നഗരമെന്ന പേരിൽ അറിയപ്പെടുന്ന നസറത്തിലാണ് എല്യാന ജനിച്ചത്. 2023-ലെ കോച്ചെല്ല വേദിയിൽ പൂർണമായും അറബിക് ഭാഷയിലുള്ള സംഗീത പരിപാടി അവതരിപ്പിച്ച ആദ്യ കലാകാരിയായി എല്യാന ചരിത്രം കുറിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം ടൊറന്റോയിൽ നടന്ന കാനഡയുടെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായ ചടങ്ങിലും എല്യാന പാടിയിട്ടുണ്ട്. കൂടാതെ, കനേഡിയൻ ഗായികയും ഗാനരചയിതാവുമായ ജെസ്സി റെയസിനൊപ്പം ഒരുക്കിയ ‘ഇല്യൂമിനേറ്റ്’ എന്ന ഗാനത്തിലൂടെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സൗണ്ട് ട്രാക്കിലും എല്യാന ഇടം നേടി.

Summary

Palestinian-Chilean singer Elyanna’s ‘Ganeni’ music video has sparked controversy after Israeli singers Gal Zhuma and Azul were accused of copying several visuals for their song ‘Sahara’. Social media users highlighted striking similarities between both videos, while others criticized the alleged copying as politically charged. Neither side has publicly confirmed copyright action.

Madism Digital
madismdigital.com