പ്രേക്ഷകനെ വന്യതയിലേക്കും യാത്രയുടെ മാസ്മരികതയിലേക്കും കൊളുത്തിവലിച്ച സിനിമാ യാത്രകൾ

യാത്രകളെ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട 5 ചിത്രങ്ങള്‍
പ്രേക്ഷകനെ വന്യതയിലേക്കും യാത്രയുടെ മാസ്മരികതയിലേക്കും കൊളുത്തിവലിച്ച സിനിമാ യാത്രകൾ
Published on

പ്രകൃതിയുടെ അതിരുകളെ വെല്ലുവിളിച്ചും ജീവിതത്തിന്റെ അർത്ഥം തേടിയും മനുഷ്യൻ നടത്തിയ യാത്രകൾ ഇതിവൃത്തമായ ധാരാളം സിനിമകളുണ്ട്. കാടുകളിലേക്കുള്ള യാത്ര, മലകയറ്റങ്ങൾ, മരുഭൂമികളിലൂടെ നീളുന്ന ഏകാന്ത യാത്രകൾ തുടങ്ങി ജീവനും പ്രകൃതിയും തമ്മിലുള്ള പോരാട്ടം പ്രേക്ഷകനിലേക്കെത്തിക്കുന്ന ഇത്തരം ചലച്ചിത്രങ്ങള്‍ ലോക ക്ലാസിക്കുകള്‍ പട്ടികയില്‍ മുന്‍പന്തിയിലാണ്. മനുഷ്യന്റെ ആത്മാന്വേഷണവും സ്വയം തിരിച്ചറിവിന്റെ വഴികളുമായ ഓരോ യാത്രകളെയും ദൃശ്യഭംഗിയോടെ അവതരിപ്പിച്ച് പ്രേക്ഷകർ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത സിനിമാനുഭവം സമ്മാനിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിക്കാറുണ്ട്.

പ്രേക്ഷകനെ വന്യതയിലേക്കും യാത്രയുടെ മാസ്മരികതയിലേക്കും കൊളുത്തിവലിച്ച സിനിമാ യാത്രകൾ
നമ്മെ ചിരിപ്പിച്ചും പിന്നെ കരയിപ്പിച്ചും ഞെട്ടിക്കുന്ന തിരശീലയിലെ ചിരിരാജാക്കന്മാർ

എവറസ്റ്റ്-2015

1996-ലെ മൗണ്ട് എവറസ്റ്റ് ദുരന്തത്തെ ആസ്പദമാക്കി 2015-ൽ പുറത്തിറങ്ങിയ സർവൈവൽ ഡ്രാമയാണ് ‘എവറസ്റ്റ്’. എവറസ്റ്റ് കൊടുമുടി കീഴടക്കാൻ ലക്ഷ്യം വെച്ച്‌ റോബ് ഹാൾ, സ്കോട്ട് ഫിഷർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് എക്സ്പെഡിഷൻ ടീമുകൾ നടത്തുന്ന അപകടഭരിതമായ യാത്രയാണ് പ്രമേയം. അതിരുകൾ ഭേദിക്കാനുള്ള മനുഷ്യന്റെ ആസക്തിയും പ്രകൃതിയും തമ്മിലുള്ള സംഘർഷമാണ് ‘എവറസ്റ്റ്’ മുന്നോട്ടുവെക്കുന്ന ഇതിവൃത്തം. ദൃശ്യഭംഗി, സിനിമാറ്റോഗ്രഫി, വിഎഫ്എക്സ് എന്നിവയുടെ മികവിലൂടെ എവറസ്റ്റിന്റെ മനോഹാരിതയും എന്നാൽ ഭീകരതയും ഒരുപോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ‘എവറസ്റ്റ്’ ഒരു വിജയമാണ്. ബാൾട്ടസാർ കോർമാകൂർ സംവിധാനം ചെയ്ത ചിത്രത്തിൽ ജേസൺ ക്ലാർക്ക്, ജോഷ് ബ്രോളിൻ, കെയ്‌റ, എമിലി വാട്സൺ തുടങ്ങിയ പ്രമുഖ താരങ്ങൾ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇൻടു ദി വൈൽഡ് - 2017

മനുഷ്യജീവിതത്തിന്റെ അർത്ഥം അന്വേഷിക്കുന്ന ഒരു യുവാവിന്റെ ഏകാന്ത യാത്രയെ ആസ്പദമാക്കി ഒരുക്കിയ മറ്റൊരു ഗംഭീര സർവൈവൽ-ഡ്രാമയാണ് 2007-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'ഇൻടു ദി വൈൽഡ്'. ജോൺ ക്രാക്കവറിന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി സീൻ പെൺ സംവിധാനം ചെയ്ത ചിത്രത്തിൽ സമൂഹത്തിന്റെ ചട്ടക്കൂടുകളിൽ നിന്ന് രക്ഷപ്പെട്ട് സ്വാതന്ത്ര്യം തേടിയിറങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ മാനസിക സംഘർഷങ്ങളെ കുറിച്ച് വ്യക്തമായ ചർച്ചയാണ് മുൻപോട്ട് വെക്കുന്നത്. പ്രകൃതിയുമായും ഏകാന്തതയുമായും മല്ലിടുന്ന യുവാവിന്‍റെ മരണത്തിലാണ് സിനിമ അവസാനിക്കുന്നത്. ചിത്രത്തിന്റെ ദൃശ്യഭംഗിയ്ക്ക് ഏറെ പ്രശംസകൾ ലഭിച്ചിരുന്നു. മരുഭൂമികൾ, നദികൾ, വനങ്ങൾ എന്നിവയുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരത്തിലൂടെ പ്രേക്ഷകർക്കും യാത്രയുടെ ഭാഗമാകുന്ന അനുഭവം ലഭിക്കുന്നു.

പ്രേക്ഷകനെ വന്യതയിലേക്കും യാത്രയുടെ മാസ്മരികതയിലേക്കും കൊളുത്തിവലിച്ച സിനിമാ യാത്രകൾ
ഇറാൻറെ ഷൂട്ട് ആന്‍ഡ് സ്കൂട്ടില്‍ പതറി യുഎസ് വ്യോമസേന; ഇനി അമേരിക്കയുടെ വിശ്വവിഖ്യാത ‘കോമ്പാറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ’

ട്രാക്‌സ്-2013

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2013-ൽ പുറത്തിറങ്ങിയ മനോഹരമായ സർവൈവൽ-ഡ്രാമയാണ് 'ട്രാക്‌സ്'. 1977-ൽ റോബിൻ ഡേവിഡ്സൺ നടത്തിയ ഏകാന്ത യാത്രയാണ് ചിത്രത്തിന്റെ ആധാരം. ഏകദേശം 1,700 മൈൽ ദൈർഘ്യമുള്ള ഓസ്ട്രേലിയൻ മരുഭൂമിയിലൂടെ നാല് ഒട്ടകങ്ങളെയും തന്റെ നായയെയും കൂട്ടി ഒറ്റയ്ക്ക് നടത്തിയ യാത്രയാണ് കഥ. മരുഭൂമിയുടെ നിർജ്ജനതയും പ്രകൃതിയുടെ കടുത്ത സാഹചര്യങ്ങളെയും നേരിവേണ്ടി വരുമ്പോൾ മനുഷ്യ മനസ്സിന്റെ ശക്തിയും ദൗർബല്യവും ഒരുപോലെ ചിത്രം അവതരിപ്പിക്കുന്നു. ഓസ്ട്രേലിയയുടെ വിശാലമായ മരുഭൂമിയുടെ ദൃശ്യങ്ങൾ സിനിമയുടെ പ്രധാന ആകർഷണമാണ്. മനോഹരമായ ഛായാഗ്രഹണത്തിലൂടെ പ്രകൃതിയുടെ സൗന്ദര്യവും ക്രൂരതയും ഒരേസമയം അനുഭവിപ്പിക്കാൻ ചിത്രത്തിന് കഴിയുന്നു. യാത്രയോടൊപ്പം, സ്വയം കണ്ടെത്തലിന്റെ ആന്തരിക യാത്രയെയും ചിത്രത്തിൽ സൂക്ഷ്മമായി അവതരിപ്പിക്കുന്നു.

ദി മോട്ടോർസൈക്കിൾ ഡയറീസ്- 2004

വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേരയുടെ അനുഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മനോഹര ചിത്രമാണ് 2004-ൽ പുറത്തിറങ്ങിയ 'ദി മോട്ടോർസൈക്കിൾ ഡയറീസ്'. മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ചെ ഗുവേരയും അദ്ദേഹത്തിന്റെ സുഹൃത്ത് ആൽബർട്ടോ ഗ്രനാഡോയും ചേർന്ന് 1952-ൽ ദക്ഷിണ അമേരിക്കയിലൂടെ നടത്തിയ ദീർഘയാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോട്ടോർസൈക്കിളിൽ ആരംഭിക്കുന്ന ഈ യാത്ര പിന്നീട് വിവിധ വഴികളിലൂടെ തുടരുമ്പോൾ, പല രാജ്യങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് സാധാരണ ജനങ്ങളുടെ ജീവിതം അടുത്തറിയുന്നു. യാത്രാ മധ്യേ അവർ കണ്ടുമുട്ടുന്നത് ദാരിദ്ര്യത്തിൽ കഴിയുന്ന സ്വദേശീയ സമൂഹങ്ങളുടെ നേർകാഴ്ചകളാണ്. ഭൂഉടമസ്ഥത, തൊഴിൽ, സാമൂഹിക അസമത്വം, രാഷ്ട്രീയ അനീതി തുടങ്ങിയ വിഷയങ്ങൾ ചെ യെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയും ആഴത്തിൽ സ്വാധീനിക്കുന്നു. ലാറ്റിൻ അമേരിക്കയിലെ ജനവാസ മേഖലകളിൽ നേരിട്ട് കണ്ട അസമത്വങ്ങളും ചൂഷണവും നിറഞ്ഞ അനുഭവങ്ങൾ, ചെ ഗുവേരയുടെ ചിന്തകളിലും ജീവിതപാതയിലും വലിയ മാറ്റത്തിന് കാരണമാകുന്നതാണ് ചിത്രം സൂചിപ്പിക്കുന്നത്. ഒരു യുവാവ് ലോകത്തെ കാണുകയും അതിലൂടെ സ്വയം കണ്ടെത്തുകയും ചെയ്യുന്ന ഒരു ആത്മയാത്രയായി 'ദി മോട്ടോർസൈക്കിൾ ഡയറീസ്' വിലയിരുത്തപ്പെടുന്നു.

ഇൻഫിനിറ്റി സ്റ്റോം-2022

ഒരു പർവ്വതാരോഹകയായ പെൺകുട്ടിയുടെ കഥപറഞ്ഞ് 2022-ൽ പുറത്തിറങ്ങിയ സർവൈവൽ-ഡ്രാമയാണ് 'ഇൻഫിനിറ്റി സ്റ്റോം' യാഥാർത്ഥ്യ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ നായികാ മൗണ്ട് വാഷിംഗ്ടൺ കയറുന്നതിനിടെ പെട്ടെന്ന് ഉണ്ടാകുന്ന ശക്തമായ മഞ്ഞ് വീഴ്ചയിൽ കുടുങ്ങിപ്പോകുന്നു. അതിനിടയിൽ അവൾ മഞ്ഞിൽ കുടുങ്ങിയ മറ്റൊരു വ്യക്തിയെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച്‌ അവൾ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കേന്ദ്രവിഷയം. മഞ്ഞുപാളികളാൽ മൂടപ്പെട്ട മലനിരകളും അപകടകരമായ കാലാവസ്ഥയും മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

English Summary: An exploration of powerful survival and travel films like Everest, Into the Wild, Tracks, The Motorcycle Diaries, and Infinite Storm, showcasing human endurance, self-discovery, and the intense relationship between humans and nature.

Related Stories

No stories found.
Madism Digital
madismdigital.com