ദാസേട്ടന്‍ മുതല്‍ മഞ്ജു വാര്യർ വരെ; സ്കൂൾ കലോത്സവ വേദി കണ്ടെത്തിയ മലയാളത്തിന്റെ സ്വന്തം കലാകാരന്മാർ

കേരളത്തിന്റെ കലാ-പാരമ്പര്യത്തെ സംബന്ധിച്ച് സ്കൂൾ കലോത്സവങ്ങൾ നിർവഹിക്കുന്ന പങ്ക് നിർവചിക്കാനാവാത്തതാണ്
ദാസേട്ടന്‍ മുതല്‍ മഞ്ജു വാര്യർ വരെ; സ്കൂൾ കലോത്സവ വേദി കണ്ടെത്തിയ മലയാളത്തിന്റെ സ്വന്തം കലാകാരന്മാർ
Published on

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കമായ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 64 -മത് പതിപ്പിന് തൃശ്ശൂരിൽ ആവേശകരമായ തുടക്കം കുറിച്ചിരിക്കുകയാണ്. ജനുവരി 14 മുതൽ 18 വരെ നടക്കുന്ന കലാമേളയിൽ 249 ഇനങ്ങളിലായി 14000 വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. കേരളത്തിന്റെ കലാ-സാംസ്‌കാരിക-വൈവിധ്യങ്ങളെ വിളിച്ചോതുന്ന തരത്തിലുള്ള വർണാഭമായ ഘോഷയാത്രയോട് കൂടിയാണ് കലോത്സവം ആരംഭിച്ചത്. പ്രധാനവേദിയയായ തേക്കിൻകാട് മൈതാനത്തിൽ നടന്ന ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്തു കൊണ്ട് കലാമണ്ഡലം ഹൈദരലി അടക്കമുള്ള മലയാളത്തിന്റെ നവോത്ഥാന ചുവടുകൾക്ക് ആണിക്കല്ലായി മാറിയ തൃശ്ശൂരിന്റെ സാംസകാരിക ചരിത്രത്തെ ഓർമ്മിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസാരിച്ചു.

കേരളത്തിന്റെ കലാ-പാരമ്പര്യത്തെ സംബന്ധിച്ച് സ്കൂൾ കലോത്സവങ്ങൾ നിർവഹിക്കുന്ന പങ്ക് നിർവചിക്കാനാവാത്തതാണ്. ഓരോ കലാമേള കഴിയുമ്പോഴും മലയാളത്തിന്റെ കലാ-സംസ്‍കാരത്തിന്റെ ഭാഗവാക്കായി നമുക്ക് ലഭിക്കുന്നത് അത്ഭുതപ്രതിഭകളെയാണ്. ഗാന ഗന്ധർവ്വൻ കെജെ യേശുദാസ്, വാനമ്പാടി കെഎസ് ചിത്ര , മലയാള സിനിമയുടെ അഭിമാനമായ താരം മഞ്ജു വാരിയർ, ഗിന്നസ് പക്രു തുടങ്ങി നമ്മുടെ കലാസമ്പത്തിന്റെ അമൂല്യ നിധികൾ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന താരങ്ങളെ മലയാളത്തിന് സമ്മാനിച്ച വേദി കൂടിയാണ് ഓരോ സംസ്ഥാന സ്കൂൾ കലോത്സവങ്ങളും.

സമാപന വേദിയിലൊന്നിച്ച ഭാവഗായകനും ഗാനഗന്ധർവ്വനും

1958-ൽ ശാസ്ത്രീയ സംഗീതത്തിലും വായ്പ്പാട്ടിലും മത്സരിച്ചു. ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനത്തിനു അർഹനാവുകയും ചെയ്തു. വായ്പ്പാട്ട് വിഭാഗത്തിൽ ഹിന്ദോള രാഗത്തിലുളള ‘മാമവതു ശ്രീ സരസ്വതി...’ എന്നു തുടങ്ങുന്ന കീർത്തനമായിരുന്നു അദ്ദേഹം ആലപിച്ചത്. അതേ വർഷം മൃദംഗത്തിൽ ഗായകൻ പി. ജയചന്ദ്രനായിരുന്നു ഒന്നാം സ്ഥാനം നേടിയത്. ആ കലോത്സവത്തിന്റെ സമാപന വേദിയിൽ ഇരുവരും ഒന്നിച്ചുള്ള പ്രകടനത്തിനും വേദി സാക്ഷ്യം വഹിച്ചിരുന്നു’.

Yesudas and P Jayachandran
Yesudas and P Jayachandran

ഒരേ വേദിയിൽ മാറ്റുരച്ച പ്രതിഭകൾ

1958ൽ ശാസ്ത്രീയ സംഗീതത്തിൽ കെജെ യേശുദാസ് ഒന്നാം സ്ഥാനത്തിന് അർഹനായപ്പോൾ കൂടെ മത്സരിച്ചത് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്‌ ആയിരുന്നു. ‘പാഹി ജഗജ്ജനനി’ എന്നു തുടങ്ങുന്ന കൃതിയായിരുന്നു അദ്ദേഹം ആലപിച്ചത്. അദ്ദേഹത്തിന് ആദ്യമായി ഒന്നാം സ്ഥാനം കിട്ടുന്നത് 1960ൽ കോഴിക്കോട് വെച്ച് നടന്ന കലോത്സവത്തിലായിരുന്നു. കല്യാണി രാഗത്തിലെ ഒരു കൃതിയായിരുന്നു ആലപിച്ചതെന്നും അദ്ദേഹം ഓർത്തെടുക്കാൻ ശ്രമിക്കുന്നു.

പ്രസംഗകലയുടെ 'കുലപതി'യെ പ്രസന്നനാക്കി നേടിയ നേടിയ ഒന്നാം സ്‌ഥാനം - ഇ.ടി.മുഹമ്മദ് ബഷീർ

ചാലിയം ഇമ്പിച്ചി ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ 1962ൽ നടന്ന സംസ്ഥാന സ്കൂൾ കലോസ്തവത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായി. ‘വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും...’ എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിതാശകലത്തിൽ നിന്നുമായിരുന്നു പ്രസംഗം തുടങ്ങിയത്. അന്ന് വിധികർത്താക്കളിൽ ഒരാൾ പ്രസംഗകുലപതി സുകുമാർ അഴീക്കോട് ആയിരുന്നുവെന്ന വല്ലാത്ത അതിശയം ഇന്നും മനസിലുണ്ട്.

പുകഴേന്തിയുടെ സംഗീതവുമായെത്തിയ സുജാത

1974ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനം നേടി. പുകഴേന്തി സംഗീതം നൽകിയ ‘ഇന്നത്തെ മോഹനസ്വപ്നങ്ങളെ ഈയാം പാറ്റകളേ...’ എന്ന ഗാനാലാപനത്തിനായിരുന്നു സമ്മാനാർഹയായത്. അതേ വർഷം പദ്യം ചൊല്ലലിൽ വള്ളത്തോളിന്റെ ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയായിരുന്നു ചൊല്ലിയത്.

വാനമ്പാടിയുടെ കലോത്സവ ഓർമ്മകൾ

1978ൽ തൃശൂരിൽ വെച്ച് നടന്ന കലോത്സവത്തിൽ ലളിതഗാന മത്സരത്തിലായിരുന്നു കെ.എസ് ചിത്ര ഒന്നാം സ്ഥാനം നേടിയത്. ‘ഓടക്കുഴലേ... ഓടക്കുഴലേ...’ എന്നു തുടങ്ങുന്ന ഗാനമാണ് അന്ന് ആലപിച്ചത്. പാട്ടു പഠിപ്പിച്ചതും അദ്ദേഹം തന്നെ. ഒഎൻവിയുടെ വരികൾക്ക് സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്ണൻ ഈണം നൽകി ചിട്ടപ്പെടുത്തുകയും അദ്ദേഹം തന്നെയാണ് പഠിപ്പിച്ചും നല്‍കിയതും.

തുടർച്ചയായ വർഷങ്ങളിൽ സമ്മാനം നേടിയ എം ജയചന്ദ്രൻ

നീരമങ്കര എംഎംആർഎച്ച്എസ്എസിൽ വിദ്യാർത്ഥിയായിരിക്കെ 1983 മുതൽ 1985 വരെ സംസ്ഥാന കലോത്സവങ്ങളില്‍ സമ്മാനം നേടുവാൻ കഴിഞ്ഞു. പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ആയിരുന്നു ഗുരു. അദ്ദേഹം പഠിപ്പിച്ച ‘കാലകമല മന്വന്തര’ എന്ന ഗാനമാണു പാടിയത്. തൊട്ടടുത്ത വർഷം ശാസ്ത്രീയ സംഗീതത്തിൽ മത്സരത്തിൽ പങ്കെടുത്തപ്പോൾ ശ്രീവത്സൻ ജെ.മേനോനുമായി രണ്ടാം സ്ഥാനം പങ്കിട്ടു. ‘നിന്നെ നമ്മി നാനു സദാ’ എന്ന കൃതിയായിരുന്നു പാടിയത്.

മന്ത്രി വീണാ ജോർജ്

1992ൽ മലപ്പുറത്തിന്റെ മണ്ണിൽ കലോത്സവത്തിന് വേദിയൊരുങ്ങിയപ്പോൾ മോണോ ആക്ട്, ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു. ‘കൗരവസഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലിയുടെ ദീനരൗദ്ര അവസ്ഥയാണ് അന്ന് അവതരിപ്പിച്ചത്. തൊട്ടുമുൻപുള്ള വർഷം കാസർകോട് കർണന്റെയും കുന്തീദേവിയുടെയും കഥ അവതരിപ്പിച്ചപ്പോൾ അതിനു രണ്ടാം സ്ഥാനത്തിനു അർഹയായി.

Veena George
Veena George

അഭിനയകലയിലെ മഞ്ജുഭാവം

1991, 92, 93, 95 വർഷങ്ങളിലെ കലോത്സവം മലയാള സിനിമയ്ക്ക് ഒരു അഭിനപ്രതിഭയെ കൂടി സമ്മാനിക്കുകയായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, , കഥകളി, വീണ, തമിഴ് പദ്യം ചൊല്ലൽ തുടങ്ങി ആ വർഷങ്ങളിൽ മഞ്ജു നിരവധി ഇനങ്ങളിലാണ് കൈവെച്ചത്. ഭരതനാട്യത്തിൽ ‘മോഹനകൃഷ്ണാ...’ എന്നു തുടങ്ങുന്ന കീർത്തനത്തിലായിരുന്നു പ്രകടനം. മോഹിനിയാട്ടത്തിലെ കീർത്തനം ഏതായിരുന്നുവെന്ന് കൃത്യമായി ഓർമ്മയില്ലെങ്കിലും, ഹുസൈനി രാഗം ആയിരുന്നുവെന്ന് ഓർമയുണ്ടെന്നും മഞ്ജു ഓർത്തെടുക്കുന്നു.

Manju Warrier
Manju Warrier

കേരളത്തിന്റെ അഭിമാനം ഗിന്നസ് പക്രു

മോണോ ആക്ട് ആയിരുന്നു അജേഷ് എന്ന ഗിന്നസ് പക്രുവിന്റെ ഇനം. ത്രേതായുഗത്തിലെ സീത ശ്രീരാമനെന്ന ഭർത്താവിനെ പൂർണമായി അനുസരിച്ചു കഴിയുന്നതും നവയുഗ സീത ഭർതൃവീട്ടിലെ സാഹചര്യങ്ങളോടു ശക്തമായി പോരടിക്കുന്നതും ആയിരുന്നു മോണോ ആക്ടിൽ ചെയ്തത്. മറ്റൊരു ഇനം കഥാപ്രസംഗം ആയിരുന്നു. മതവർഗീയതയ്ക്കെതിരെയുള്ള പോരടിക്കുന്ന കഥ ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന പേരിലായിരുന്നു പ്രാസംഗിക വൈദഗ്ധ്യം തെളിയിച്ചത്.

ശരത്

സ്കൂൾ വിദ്യാർഥിയായിരിക്കെ സുജിത് വി.ഐ എന്നായിരുന്നു പേര്. അന്ന് റെയിൽവേ സ്റ്റേഷനിൽ കേട്ട ഒരു പാട്ട് പരിചയത്തിലുള്ളൊരു വ്യക്തി റെക്കോർഡ് ചെയ്തു കൊണ്ടുവന്നു തന്നത് എം.ജി. രാധാകൃഷ്ണൻ ചിട്ടപ്പെടുത്തി നൽകുകയായിരുന്നു. ‘സാരസാക്ഷ പരിപാലയ പാടിയ...’ എന്ന ഗാനമായിരുന്നു. ഒന്നാം സ്ഥാനവും നേടി. ആ ഗാനത്തിന്റെ വരികൾ റെയിൽവേ സ്റ്റേഷനിൽ നിന്നും കിട്ടിയതിനാൽ സമ്മാനം ട്രെയിൻ കയറി വരികയായിരുന്നു എന്നും വിശേഷിപ്പിക്കാമെന്നും ശരത് ഓർത്തെടുക്കുന്നു.

English Summary: As the 64th Kerala State School Kalolsavam begins in Thrissur, celebrated artists and public figures fondly recall their early artistic journeys and memorable performances from their school days at the iconic cultural festival.

Related Stories

No stories found.
Madism Digital
madismdigital.com