ആദ്യദിനം 25 കോടി, പേട്രിയറ്റ് തൊടില്ല എമ്പുരാന്റെ പകുതിയും; തിരിച്ചടിയായത് ഷോ ടൈം?

ചിത്രത്തിന്റെ ആദ്യദിന വേൾഡ് വൈഡ് കളക്ഷൻ 25 കോടി തൊടുമെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്
ആദ്യദിനം 25 കോടി, പേട്രിയറ്റ് തൊടില്ല എമ്പുരാന്റെ പകുതിയും; തിരിച്ചടിയായത് ഷോ ടൈം?
Published on

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' റിലീസ് ചെയ്യാനിരിക്കെ പ്രേക്ഷകരുടെ ആകാംക്ഷ അവസാന മണിക്കൂറുകളിലേക്ക്. മേയ് ഒന്നിനു വേൾഡ് വൈഡായാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻതാരനിരയാണ് അണിനിരന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷൻ അപ്രവചനീയം.

ആദ്യ ഷോയ്ക്കു 24 മണിക്കൂറിനു താഴെ മാത്രം ശേഷിക്കെ പേട്രിയറ്റിന്റെ പ്രീ സെയിൽ 10 കോടി രൂപയിലേക്ക് എത്തിയെന്നാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽനിന്ന് മാത്രം ഏതാണ്ട് നാല് കോടിയാണ് പ്രീ സെയിൽ ഇതുവരെ നടന്നിരിക്കുന്നത്. ആഭ്യന്തര ബോക്‌സ്ഓഫീസിൽ നിന്ന് 7-10 കോടി ആദ്യദിനം ചിത്രം കളക്ട് ചെയ്യുമെന്നാണ് പ്രതീക്ഷ.

ആദ്യദിന വേൾഡ് വൈഡ് കളക്ഷൻ 25 കോടി തൊടുമെന്നാണ് നിലവിലെ കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. മലയാളത്തിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനിൽ രണ്ടാം സ്ഥാനത്തെത്താൻ പേട്രിയറ്റിനു സാധിച്ചേക്കും.

വേൾഡ് വൈഡായി ആദ്യദിനം 68.20 കോടി സ്വന്തമാക്കിയ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്ത്. 20.40 കോടി സ്വന്തമാക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം രണ്ടാം സ്ഥാനത്തുണ്ട്. ദുൽഖർ സൽമാന്റെ കുറുപ്പ് 19.20 കോടി ആദ്യദിനം സ്വന്തമാക്കി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. മരക്കാറിന്റെ റെക്കോർഡ് പേട്രിയറ്റിനു മറികടക്കാൻ സാധിച്ചേക്കും.

ആദ്യദിനം 25 കോടി, പേട്രിയറ്റ് തൊടില്ല എമ്പുരാന്റെ പകുതിയും; തിരിച്ചടിയായത് ഷോ ടൈം?
'പേട്രിയറ്റി'നു 'എമ്പുരാൻ' ടാസ്‌ക്; കേരള ബോക്‌സ് ഓഫീസിൽ മമ്മൂട്ടിക്കില്ലാത്തത് നേടിയ വിജയ്!

ആദ്യ ഷോ പുലർച്ചെ വച്ചിരുന്നെങ്കിൽ പേട്രിയറ്റിനു 30 കോടിക്കു മുകളിലെങ്കിലും ആദ്യദിനം സ്വന്തമാക്കാൻ കഴിയുമായിരുന്നെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. 9.15 നാണ് കേരളത്തിൽ പേട്രിയറ്റ് ആദ്യ ഷോ ആരംഭിക്കുക. പുലർച്ചെ ഷോ വയ്ക്കാൻ ആലോചന നടന്നിരുന്നെങ്കിലും മമ്മൂട്ടി അത് എതിർത്തെന്നാണ് റിപ്പോർട്ട്.

മൂന്ന് മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടിയാണ് സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റേത് സുപ്രധാന കാമിയോ വേഷമാണ്. മമ്മൂട്ടി കേരളത്തിൽ വെച്ചും ലാൽ അമേരിക്കയിൽ വെച്ചുമാണ് പേട്രിയറ്റിന്റെ ആദ്യ ഷോ കാണുക. ഒരു സ്‌റ്റേജ് ഷോയുടെ ഭാഗമായാണ് ലാൽ അമേരിക്കയിലേക്ക് പോയിരിക്കുന്നത്.

English Summary: Patriot, starring Mammootty with a cameo by Mohanlal, is set for a May 1 release with pre-sales nearing ₹10 crore. It’s expected to earn around ₹25 crore worldwide on opening day—making it one of the top Malayalam openers, though still behind Empuraan (₹68.20 crore). Some fans feel the absence of early morning shows could limit its opening-day collection.

Madism Digital
madismdigital.com