ഭൂമിയിലെ ഏറ്റവും ജനപ്രിയനായ ഒരു സൂപ്പര്‍ഹീറോയും ഫുട്‌ബോള്‍ ലോകത്തെ മിശിഹായും ഒരേ ഫ്രെയിമില്‍ നേര്‍ക്കുനേര്‍ വന്നാല്‍ എങ്ങനെയിരിക്കും? ചിന്തിക്കാന്‍ പോലും കഴിയാത്ത അത്തരമൊരു മാസ്സ് കോമ്പോയുമായാണ് സോണി പിക്‌ചേഴ്‌സിന്റെ പുതിയ സ്‌പൈഡര്‍മാന്‍ ചിത്രം 'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യുടെ ടീസര്‍ പുറത്തുവന്നിരിക്കുന്നത്.എന്നാല്‍ വെറുമൊരു സൂപ്പര്‍ഹീറോ ആക്ഷന്‍ ടീസര്‍ എന്നതിലുപരി, തീര്‍ത്തും ഹൃദ്യമായ ഒരു ഹ്യൂമന്‍-ഇന്ററസ്റ്റ് സ്റ്റോറിയാണ് ഈ 39 സെക്കന്‍ഡ് ആരാധകര്‍ക്കു സമ്മാനിക്കുന്നത്. ലോകത്തെ എത്ര വലിയ വില്ലന്മാരെയും കൂളായി നേരിടുന്ന നമ്മുടെ ഫ്രണ്ട്‌ലി നെയ്ബര്‍ഹുഡ് സ്‌പൈഡര്‍മാന്‍, ലയണല്‍ മെസ്സിയെ നേരില്‍ കാണുമ്പോള്‍ സാധാരണക്കാരെപ്പോലെ കണ്ണ് തള്ളിപ്പോകുന്ന ഒരു കടുത്ത ആരാധകനായി മാറുന്നതാണ് ഇതിലെ മനോഹരമായ കാഴ്ച.
ടീസറിന്റെ തുടക്കം ന്യൂയോര്‍ക്കിലെ ഒരു സാധാരണ കഫേയില്‍നിന്നാണ്. ഫോണില്‍ ആരോടോ വളരെ ഗൗരവമായി സംസാരിച്ചിരിക്കുകയാണ് പീറ്റര്‍ പാര്‍ക്കര്‍ (ടോം ഹോളണ്ട്). സിനിമയുടെ കഥാപശ്ചാത്തലം അനുസരിച്ച് നോ വേ ഹോം സംഭവങ്ങള്‍ക്കുശേഷം പീറ്റര്‍ പാര്‍ക്കര്‍ ആരാണെന്ന് ലോകം മുഴുവന്‍ മറന്നുപോയ അവസ്ഥയിലാണ്. ആ കടുത്ത മാനസിക സമ്മര്‍ദ്ദവും ഒറ്റപ്പെടലും അവന്റെ മുഖത്ത് വ്യക്തമാണ്. എന്നാല്‍, ആ ഫോണ്‍ സംഭാഷണം പെട്ടെന്നാണ് മുറിഞ്ഞുപോകുന്നത്.
കഫേയുടെ വാതില്‍ തുറന്ന് അകത്തേക്കു നടന്നുവരുന്നത് മറ്റാരുമല്ല അര്‍ജന്റീനയുടെ സ്വന്തം ക്യാപ്റ്റന്‍ ലയണല്‍ മെസ്സി! മെസ്സിയെ കണ്ടതും സകല നിയന്ത്രണവും വിട്ട് പീറ്റര്‍ ഫ്രീസ് ആയിപ്പോകുന്നു. ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ആളോട് ഒറ്റയടിക്ക് 'മിണ്ടാതിരിക്ക്' എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് പീറ്റര്‍ നേരെ മെസ്സിയുടെ അടുത്തേക്ക് ഓടുകയാണ്. ആ പരിഭ്രമത്തിനിടയില്‍ തട്ടിത്തടഞ്ഞ് വീഴുന്നുണ്ടെങ്കിലും, പെട്ടെന്ന് തന്നെ എഴുന്നേറ്റ് ആവേശത്തോടെ പീറ്റര്‍ ചോദിക്കുന്നു: ''നിങ്ങള്‍... നിങ്ങള്‍ മെസ്സിയല്ലേ!''
ഇവിടെയാണ് കഥയിലെ ഏറ്റവും കൗതുകകരമായ ഘടകം ഒളിഞ്ഞിരിക്കുന്നത്. പുതിയ ചിത്രത്തില്‍ പീറ്ററിന്റെ സൂപ്പര്‍ പവറുകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവിതത്തിലെ കടുത്ത പ്രതിസന്ധികളും മാനസിക സമ്മര്‍ദ്ദങ്ങളും കാരണം പീറ്ററിന്റെ ഉള്ളിലെ 'സ്‌പൈഡര്‍ സെന്‍സ്' കൂടുതല്‍ അഗ്രസ്സീവായ കോംബാറ്റ് രീതികളിലേക്കു മാറുമെന്നും ദേഷ്യം വരുമ്പോള്‍ അവന്റെ കണ്ണുകള്‍ പൂര്‍ണ്ണമായും കറുപ്പ് നിറമാകുമെന്നും പറയപ്പെടുന്നു.
എന്നാല്‍, ഈ ടീസറില്‍ മെസ്സി കഫേയിലേക്കു നടന്നുവരുമ്പോള്‍ പീറ്ററിന്റെ ഈ 'കണ്ണുകറുക്കല്‍' മാറുന്നത് നമുക്കു കാണാം. വില്ലന്മാര്‍ക്കു മുന്നില്‍ അഗ്രസ്സീവാകുന്ന, കടുത്ത ഡിപ്രഷനിലുള്ള പീറ്റര്‍ പാര്‍ക്കര്‍ പോലും മെസ്സിയെന്ന മാന്ത്രികനെ കാണുമ്പോള്‍ തന്റെ സങ്കടങ്ങളെല്ലാം മറന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടുകയാണ്. നെഗറ്റീവ് എനര്‍ജിയില്‍നിന്നു പീറ്ററിനെ ഒരു സാധാരണ മനുഷ്യനാക്കി മാറ്റാന്‍ മെസ്സിയുടെ സാന്നിധ്യത്തിനു കഴിയുന്നുവെന്നത് ഈ കഥാപാത്രത്തിന്റെ ഹ്യൂമന്‍ ഇമോഷന്‍സിന് അടിവരയിടുന്നു.
താന്‍ എന്തിനാണ് അവിടെ വന്നതെന്ന് മെസ്സി വെളിപ്പെടുത്തുമ്പോഴാണ് പീറ്റര്‍ ശരിക്കും ഞെട്ടുന്നത്. സ്‌പൈഡര്‍മാനെ കാണാനാണ് താന്‍ വന്നതെന്നാണു മെസ്സി പറയുന്നത്. അതോടെ ഒട്ടും സമയം കളയാതെ, മെസ്സിയോട് 'ഒരു മിനിറ്റ് നില്‍ക്കണേ' എന്ന് പറഞ്ഞ് പീറ്റര്‍ അപ്രത്യക്ഷനാകുന്നു. നിമിഷങ്ങള്‍ക്കകം പൂര്‍ണമായ സ്‌പൈഡര്‍മാന്‍ കോസ്റ്റ്യൂമില്‍ അവന്‍ തിരിച്ചെത്തുന്നു! ''ഹേയ്, നിങ്ങള്‍ എന്നെ തിരയുന്നുണ്ടെന്ന് കേട്ടു. നിങ്ങള്‍ക്ക് ഉയരങ്ങളെ പേടിയുണ്ടോ?''എന്ന് ചോദിച്ചുകൊണ്ട് മെസ്സിയെയും കൂട്ടി സ്‌പൈഡര്‍മാന്‍ ന്യൂയോര്‍ക്ക് നഗരത്തിനു മുകളിലൂടെ വായുവില്‍ പറന്നുയരുന്നതാണ് പിന്നീട് കാണുന്നത്. സ്‌പൈഡര്‍മാന്റെ വെബ്ബില്‍ തൂങ്ങി ആകാശത്തിലൂടെ പായുമ്പോള്‍ ആവേശത്തോടെ ഒച്ചവെക്കുന്ന മെസ്സിയെയും ടീസറില്‍ കാണാം. ആരാധകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത, എന്നാല്‍ കണ്ടതില്‍വച്ച് ഏറ്റവും മനോഹരമായ ഒരു ക്രോസ്സ്ഓവര്‍ നിമിഷമാണിത്.
ഈ അപ്രതീക്ഷിത ടീസറിനു പിന്നിലും വരാനിരിക്കുന്ന ചിത്രത്തിനു പിന്നിലും ആരാധകരെ ആവേശഭരിതരാക്കുന്ന ചില രസകരമായ വസ്തുതകളുണ്ട്:
മെസ്സിയുടെ മാര്‍വല്‍ കണക്ഷന്‍: മെസ്സി മാര്‍വല്‍ പ്രപഞ്ചത്തിലേക്ക് എത്തുന്നത് ഇതാദ്യമല്ല. ഇന്റര്‍ മയാമിയില്‍ ചേര്‍ന്നശേഷം മെസ്സി പല ഗോളുകളും സ്‌പൈഡര്‍മാന്‍, തോര്‍, ബ്ലാക്ക് പാന്തര്‍ എന്നിവരുടെ സിഗ്‌നേച്ചര്‍ പോസുകളിലൂടെയാണ് ആഘോഷിച്ചിരുന്നത്. തന്റെ മക്കള്‍ക്കൊപ്പം രാത്രികളില്‍ മാര്‍വല്‍ സിനിമകള്‍ കാണാറുണ്ടെന്നും അവരുടെ ആവശ്യപ്രകാരമാണ് താന്‍ മൈതാനത്ത് ഈ പോസുകള്‍ കാട്ടിയിരുന്നതെന്നും മെസ്സി മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. ആ ഒരു ഫാമിലി ട്രെന്‍ഡാണ് ഇപ്പോള്‍ ഔദ്യോഗിക മാര്‍വല്‍ കൊളാബൊറേഷനിലേക്ക് വഴിമാറിയിരിക്കുന്നത്!
ക്രിയേറ്റീവ് റോളില്‍ ടോം ഹോളണ്ട്: വെറുമൊരു നടനായി മാത്രമല്ല, ഈ നാലാം ഭാഗത്തിന്റെ ക്രിയേറ്റീവ് പ്രോസസ്സില്‍ ടോം ഹോളണ്ട് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടുകള്‍. 'ലോക്കി' സീരീസില്‍ ടോം ഹിഡില്‍സ്റ്റണ്‍ നടത്തിയതുപോലെയുള്ള ക്രിയേറ്റീവ് ഇന്‍പുട്ടാണ് ഹോളണ്ട് ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്.
മാറുന്ന സ്‌പൈഡി പവറുകള്‍: പുതിയ ചിത്രത്തില്‍ പീറ്ററിന്റെ സൂപ്പര്‍ പവറുകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്ന പീറ്ററിന്റെ കണ്ണുകള്‍ പൂര്‍ണമായും കറുപ്പ് നിറമാകുമെന്നും കൂടുതല്‍ അഗ്രസ്സീവായ കോംബാറ്റ് രീതികളിലേക്കു സ്‌പൈഡി മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നെഡിന്റെ സ്‌പൈഡി ട്രാക്കര്‍ ആപ്പ്: പീറ്റര്‍ പാര്‍ക്കര്‍ ആരാണെന്ന് ഡോക്ടര്‍ സ്‌ട്രേഞ്ചിന്റെ മന്ത്രത്തിലൂടെ നെഡ് ലീഡ്‌സ് മറന്നുപോയെങ്കിലും അവന്‍ ഇപ്പോഴും സ്‌പൈഡര്‍മാന്റെ കടുത്ത ആരാധകനാണ്. പുതിയ ചിത്രത്തില്‍ സ്‌പൈഡര്‍മാനെ കണ്ടെത്തി നന്ദി പറയാനായി നെഡ് സ്വന്തമായി ഒരു ആപ്പ് വികസിപ്പിക്കുന്നുണ്ട്. ഈ ആപ്പാണ് മെസ്സിയുടെ കയ്യിലും നമ്മള്‍ ടീസറില്‍ കാണുന്നത്!
Sony Pictures' teaser for Spider-Man: Brand New Day brings together two global icons—Spider-Man and football legend Lionel Messi—in a surprising and heartwarming crossover. The 39-second teaser begins with Peter Parker (Tom Holland), still struggling with loneliness after the events of Spider-Man: No Way Home, sitting in a New York café. His serious phone call is abruptly forgotten when Messi unexpectedly walks in, leaving Peter visibly starstruck. When Messi reveals that he came to meet Spider-Man, Peter quickly changes into his superhero suit and takes the football icon on an exhilarating web-swinging ride across New York City.
The article also highlights several reported behind-the-scenes details, including Messi's long-standing affection for Marvel characters, inspired by watching Marvel films with his children, and Tom Holland's reported creative involvement in developing the film. However, these story details and production claims remain unconfirmed and should be treated as speculation until officially announced by Sony Pictures or Marvel Studios.