മോശം വിഎഫ്എക്സ്; പ്രഭാസിന്റെ രാജാസാബിന് ട്രോൾ

ടി.ജി. വിശ്വ പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 450 കോടി രൂപയാണ്. പ്രധാനമായും പ്രഭാസ്, സഞ്ജയ് ദത്ത് അടക്കമുള്ള താരങ്ങളുടെ പ്രതിഫലം വിഎഫ്എക്സ് ചിലവാണ് ഇത്രയധികം ഉയരാൻ കാരണമായത്
The Raja Saab
The Raja Saab
Published on

പ്രഭാസ് നായകനായെത്തിയ ഹൊറർ കോമഡി എന്റർടെയ്നർ ദ് രാജാസാബിന് തിയറ്ററുകളിൽ മോശമായ പ്രതികരണം. മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും പ്രദർശനെത്തിയ ചിത്രത്തിന് ആദ്യ ​​ദിനങ്ങളിലെ റിപ്പോർട്ടുകൾ അണിയറ പ്രവർത്തകർക്ക് സുഖകരമല്ല. കഥയും മേക്കിങും പ്രതീക്ഷിച്ച നിലവാരത്തിലില്ലെന്നും നിരവധി രംഗങ്ങളിൽ പ്രഭാസിന്റെ മുഖഭാവത്തിൽ പോലും അധികമായ വിഎഫ്എക്സ് ഉപയോഗിച്ചതായി പ്രേക്ഷകർ വിലയിരുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഹൊറർ ഫാന്റസി ചിത്രമെന്ന ഖ്യാതിയോടെയാണ് രാജാസാബ് റിലീസിനെത്തിയത്. മാരുതി സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ മാളവിക മോഹനൻ, നിഥി അഗർവാൾ, റിദ്ധി കുമാർ എന്നിവരാണ് നായികമാർ. സഞ്ജയ് ദത്ത്, സമുദ്രക്കനി, സെറീന വഹാബ്, ബൊമ്മൻ ഇറാനി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടി.ജി. വിശ്വ പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 450 കോടി രൂപയാണ്. പ്രധാനമായും പ്രഭാസ്, സഞ്ജയ് ദത്ത് അടക്കമുള്ള താരങ്ങളുടെ പ്രതിഫലം വിഎഫ്എക്സ് ചിലവാണ് ഇത്രയധികം ഉയരാൻ കാരണമായത്.

തമൻ ആണ് സംഗീതം. പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ. ഡെക്കാൻ ഡ്രീംസ് ആണ് വിഎഫ്എക്സ്. 2022ൽ ഗോപി ചന്ദ് നായകനായെത്തിയ പക്ക കമേഴ്സ്യൽ ആണ് മാരുതി അവസാനമായി സംവിധാനം ചെയ്‌ സിനിമ. 'കൽക്കി'ക്കുശേഷം പ്രഭാസ് നായകനായെത്തുന്ന രാജാസാബ് മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്തത്.

English Summary: Prabhas-starrer The Raja Saab receives poor theatrical response across languages, with audiences criticising its story, making, and excessive VFX use

Madism Digital
madismdigital.com