അസഹ്യമായ ദുർഗന്ധം, ചിറകിൽ നഖങ്ങൾ; ഹോട്‌സിൻ, പക്ഷികളുടെ പരിണാമ ശൃംഖലയിലെ കണ്ണി

ഇലകൾ ദഹിപ്പിക്കാൻ 45 മണിക്കൂർ വരെ, കുഞ്ഞുങ്ങളുടെ ചിറകിൽ നഖങ്ങൾ, ദുർഗന്ധത്തിന് പിന്നിൽ സവിശേഷമായ ദഹനവ്യവസ്ഥ
അസഹ്യമായ ദുർഗന്ധം, ചിറകിൽ നഖങ്ങൾ;  
 ഹോട്‌സിൻ, പക്ഷികളുടെ പരിണാമ ശൃംഖലയിലെ കണ്ണി
Published on: 

പ്രകൃതിയിലെ അപൂർവവും വിചിത്രവുമായ ജീവികളെക്കുറിച്ച് പറയുമ്പോൾ ആമസോൺ മഴക്കാടുകളിലെ ഹോട്‌സിൻ പക്ഷിക്ക് പ്രത്യേക സ്ഥാനമുണ്ട്. കാഴ്ചയിൽ ആകർഷകമാണെങ്കിലും ശരീരത്തിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധമാണ് ഈ പക്ഷിയെ വ്യത്യസ്തമാക്കുന്നത്. സവിശേഷമായ ദഹനവ്യവസ്ഥയും കുഞ്ഞുങ്ങളുടെ ചിറകുകളിലെ നഖങ്ങളുമെല്ലാം ഹോട്‌സിനെ പക്ഷിലോകത്തിലെ കൗതുകകരമായ ജീവികളിലൊന്നാക്കി മാറ്റുന്നു.

അസഹ്യമായ ദുർഗന്ധം, ചിറകിൽ നഖങ്ങൾ;  
 ഹോട്‌സിൻ, പക്ഷികളുടെ പരിണാമ ശൃംഖലയിലെ കണ്ണി
ആയിരക്കണക്കിന് കിലോമീറ്ററുകൾ പറക്കും; പെയിന്റഡ് ലേഡിയുടെ ദേശാടന വിസ്മയം

തെക്കേ അമേരിക്കയിലെ ആമസോൺ, ഒറിനോകോ നദീതടങ്ങളിലെ ചതുപ്പുനിലങ്ങളിലാണ് ഹോട്‌സിനുകളെ പ്രധാനമായും കണ്ടുവരുന്നത്. ഏകദേശം 65 സെന്റീമീറ്റർ നീളവും ഒരു കിലോഗ്രാമിൽ താഴെ ഭാരവുമുള്ള ഈ പക്ഷിയുടെ പ്രധാന ഭക്ഷണം ഇലകളും പൂമൊട്ടുകളുമാണ്. ഇവയില്‍ തന്നെ  ഭക്ഷണത്തിന്റെ 82 ശതമാനവും മരങ്ങളുടെ തളിരിലകളും മൊട്ടുകളുമാണ്. ബാക്കി ഭാഗം പൂക്കളും (10%), പഴങ്ങളും (8%) അടങ്ങിയിരിക്കുന്നു. അപൂർവ്വമായി ചില ജലാശയ ഒച്ചുകളുടെ മുട്ടകളും ഇവ ഭക്ഷിക്കാറുണ്ട്.

മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമായി, സസ്യഭക്ഷണം ദഹിപ്പിക്കാൻ പ്രത്യേക രീതിയാണ് ഹോട്‌സിൻ സ്വീകരിക്കുന്നത്. കന്നുകാലികളിലേതുപോലെ സൂക്ഷ്മജീവികളുടെ സഹായത്തോടെ ഭക്ഷണം പുളിപ്പിച്ചാണ് ഇവ ദഹിപ്പിക്കുന്നത്, ഇതിനായി അന്നനാളത്തിന്റെ മുൻഭാഗത്തുള്ള പ്രത്യേക അറകളാണ് ഉപയോഗിക്കുന്നത്. ഇലകൾ ദഹിപ്പിക്കുന്നതിനുള്ള ഈ സവിശേഷ സംവിധാനം പക്ഷികളിൽ അപൂർവമാണ്.

ഈ ബാക്ടീരിയൽ പ്രവർത്തനം മൂലമാണ് ഇവയുടെ ശരീരത്തിൽ നിന്ന് സദാസമയവും ദുർഗന്ധം വമിക്കുന്നത്. ഈ രൂക്ഷമായ ഗന്ധമാണ് ഹോട്‌സിന് ദുർഗന്ധമുള്ള പക്ഷിയെന്ന വിശേഷണം നേടിക്കൊടുത്തത്. 'സ്റ്റിങ്ക്ബേർഡ്' എന്ന പേരിലും ഇത് അറിയപ്പെടുന്നു.

അസഹ്യമായ ദുർഗന്ധം, ചിറകിൽ നഖങ്ങൾ;  
 ഹോട്‌സിൻ, പക്ഷികളുടെ പരിണാമ ശൃംഖലയിലെ കണ്ണി
ആത്രേയകം: രാഷ്ട്രീയ ജാഗ്രതയുടെ ജൈവഭൂമിക

ഇലകൾ ദഹിപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമായതിനാൽ ഹോട്‌സിനുകൾ അധികസമയവും മരക്കൊമ്പുകളിൽ വിശ്രമിച്ചാണ് ചെലവഴിക്കുന്നത്. ചെറിയ ദൂരത്തേക്ക് പറക്കാൻ കഴിയുമെങ്കിലും മികച്ച പറക്കൽശേഷിയുള്ള പക്ഷികളുടെ കൂട്ടത്തിൽ ഇവയെ ഉൾപ്പെടുത്താനാകില്ല. ഭക്ഷണം ദഹിപ്പിക്കുന്നതിനായി ശരീരത്തിൽ കൂടുതൽ സ്ഥലം ആവശ്യമായതും ഇവയുടെ പ്രത്യേക ശരീരഘടനയ്ക്ക് കാരണമാകുന്നു.

ഹോട്‌സിനുകൾ സാധാരണയായി വെള്ളത്തിന് മുകളിലുള്ള മരക്കൊമ്പുകളിലാണ് കൂടുകൾ നിർമിക്കുന്നത്. മുട്ടകൾ വിരിയാൻ ഏകദേശം നാല് ആഴ്ച വേണം. കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിലും സംരക്ഷിക്കുന്നതിലും മാതാപിതാക്കൾക്കൊപ്പം മുതിർന്ന കുഞ്ഞുങ്ങളും പങ്കാളികളാകുന്നു. കൂട്ടമായി ജീവിക്കുന്ന ഇവ അപകടസൂചനകൾ തിരിച്ചറിഞ്ഞാൽ ശബ്ദമുണ്ടാക്കി പരസ്പരം മുന്നറിയിപ്പ് നൽകുകയും ചെയ്യും.

ഹോട്‌സിൻ കുഞ്ഞുങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ചിറകുകളിലുള്ള രണ്ട് വലിയ നഖങ്ങളാണ്. അപകടം നേരിടുമ്പോൾ കുഞ്ഞുങ്ങൾ വെള്ളത്തിലേക്ക് ചാടുകയും നീന്തി സുരക്ഷിത സ്ഥാനത്തെത്തുകയും ചെയ്യും. തുടർന്ന് ചിറകുകളിലെ നഖങ്ങളുടെ സഹായത്തോടെ മരക്കൊമ്പുകളിലേക്ക് തിരിച്ചുകയറാനും ഇവയ്ക്ക് കഴിയും.

മുതിർന്ന പക്ഷികളിൽ ഈ നഖങ്ങൾ കാണപ്പെടില്ല. ദിനോസറുകളുടെയും ആദ്യകാല പക്ഷികളുടെയും പരിണാമബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഹോട്‌സിന്റെ ഈ സവിശേഷതയ്ക്ക് പ്രാധാന്യമുണ്ട്. എന്നാൽ ചിറകിലെ നഖങ്ങൾ മാത്രം അടിസ്ഥാനമാക്കി ഹോട്‌സിനെ ദിനോസറുകളുടെ നേരിട്ടുള്ള അവശിഷ്ടമായി കണക്കാക്കാനാവില്ല. 

നീളമുള്ള വാൽ, തവിട്ടുനിറത്തിലുള്ള മുകൾഭാഗം, മഞ്ഞ കലർന്ന അടിഭാഗം, നീല മുഖം, ചുവന്ന കണ്ണുകൾ എന്നിവയാണ് ഹോട്‌സിന്റെ പ്രധാന ശാരീരിക സവിശേഷതകൾ. ശരീരഘടനയിലും ദഹനരീതിയിലും പെരുമാറ്റത്തിലും മറ്റ് പക്ഷികളിൽനിന്ന് വ്യത്യസ്തമായ ഈ ജീവി പ്രകൃതിയിലെതന്നെ കൗതുകകരമായ ഉദാഹരണമാണ്.

Summary

The hoatzin is a unique South American bird known for its unusual digestive system, strong body odour and clawed wings in chicks. Found mainly in the Amazon and Orinoco river basins, it feeds on leaves and buds, using microbial fermentation to digest plant matter.