ഡോള്‍ഫിന്‍ കൊടുങ്കാറ്റ് ജപ്പാന്‍ തീരത്തേക്ക്, ഇന്ത്യയിലെ മണ്‍സൂണിനെ എങ്ങനെ സ്വാധീനിക്കും?

ഡോള്‍ഫിന്‍ കിഴക്കന്‍ ഏഷ്യയില്‍ മാത്രമല്ല, ഇന്ത്യന്‍ മണ്‍സൂണിലും സാരമായി സ്വാധീനം ചെലുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍
ഡോള്‍ഫിന്‍ കൊടുങ്കാറ്റ് ജപ്പാന്‍ തീരത്തേക്ക്, ഇന്ത്യയിലെ മണ്‍സൂണിനെ എങ്ങനെ സ്വാധീനിക്കും?
Published on

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാവുകയാണ്. പസഫിക് സമുദ്രത്തില്‍ ജപ്പാനിലെ ഡെയ്റ്റ്, റ്യുക്യു ദ്വീപുകളിലേക്ക് നീങ്ങന്ന സൂപ്പര്‍ ടൈഫൂണ്‍ ഡോള്‍ഫിന്റെ ഫലമാണ് സംസ്ഥാനത്ത് മഴ സജീവമാക്കുന്നത്. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയില്‍ ആണ് ഡോള്‍ഫിന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഡോള്‍ഫിന്‍ കിഴക്കന്‍ ഏഷ്യയില്‍ മാത്രമല്ല, ഇന്ത്യന്‍ മണ്‍സൂണിലും സാരമായി സ്വാധീനം ചെലുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഡോള്‍ഫിന്റെ സഞ്ചാരപാത

ഡോള്‍ഫിന്‍ കൊടുങ്കാറ്റ് ഇന്ത്യയ്ക്ക് നേരിട്ട് ഭീഷണിയല്ലെങ്കിലും, പടിഞ്ഞാറന്‍ പസഫിക്കിന് മുകളിലുള്ള അന്തരീക്ഷത്തെ താല്‍ക്കാലികമായെങ്കിലും മാറ്റാന്‍ കൊടുങ്കാറ്റിന് ആകും. ഇത് ഇന്ത്യയിലെ മണ്‍സൂണനെ തടസ്സപ്പെടുത്താനും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങളില്‍ മഴയെയും സ്വാധീനിച്ചേക്കും.

ഏറ്റവും പുതിയ പ്രവചനമനുസരിച്ച്, മിനാമിഡെയ്‌റ്റോ ദ്വീപില്‍ നിന്ന് ഏകദേശം 540 കിലോമീറ്റര്‍ കിഴക്കായാണ് ടൈഫൂണ്‍ ഡോള്‍ഫിന്‍ സ്ഥിതിചെയ്യുന്നത്. മണിക്കൂറില്‍ ഏകദേശം 175 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറോട്ട് നീങ്ങുന്നു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതവരെ ഡോള്‍ഫിന്‍ കൈവരിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ഡോള്‍ഫിന്‍ കൊടുങ്കാറ്റ് ജപ്പാന്‍ തീരത്തേക്ക്, ഇന്ത്യയിലെ മണ്‍സൂണിനെ എങ്ങനെ സ്വാധീനിക്കും?
മഴ പോയോ? പകലും രാത്രിയും കടുത്ത ചൂട്, ജൂലൈ തന്നെയോ എന്ന് സംശയം!

ഡോള്‍ഫിനും ഇന്ത്യൻ

ഡോള്‍ഫിന്‍ കൊടുങ്കാറ്റ് വെള്ളിയാഴ്ചയോടെ ഓകിനാവയില്‍ കരതൊടുമെന്നാണ് വിലയിരുത്തല്‍. മേഖലയില്‍ വലിയ നാശം വിതച്ചേക്കുമെന്നും മുന്നറിയിപ്പുകളുണ്ട്. ശക്തമായ കാറ്റിനൊപ്പം 100-200 മില്ലിമീറ്റര്‍ വരെ പേമാരിയും, ഒറ്റപ്പെട്ട ഇടങ്ങളില്‍ 350 മില്ലിമീറ്റര്‍ വരെ മഴയും, 10 മുതല്‍ 11 മീറ്റര്‍ വരെ ഉയരത്തില്‍ എത്തുന്ന തിരമാലകളും രൂപം കൊണ്ടേക്കാമെന്നാണ് വിലയിരുത്തല്‍.

ജപ്പാന് അപ്പുറം, ഏഷ്യന്‍ മണ്‍സൂണിലും കൊടുങ്കാറ്റ് സാരമായി സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൂട്, ഈര്‍പ്പം, അന്തരീക്ഷ എന്നിവയെ കാറ്റ് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇവിടെയാണ് ടൈഫൂണുകളും ഇന്ത്യന്‍ മണ്‍സൂണും ബന്ധപ്പെട്ടിരിക്കുന്നത്. പടിഞ്ഞാറന്‍ വടക്കന്‍ പസഫിക്കില്‍ ഒരു തീവ്രമായ ചുഴലിക്കാറ്റ് രൂപം കൊള്ളുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇടിമിന്നലുളെ ഇല്ലാതാക്കുകയും അതുമൂലം പ്രദേശത്ത് മണ്‍സൂണ്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.

മധ്യ, കിഴക്കന്‍, വടക്കേ ഇന്ത്യയുടെ മേഖലകളില്‍ മണ്‍സൂണിനെ സ്വാധീനിക്കുന്ന ന്യൂനമര്‍ദങ്ങളുടെ തുടക്കമേഖലയാണ്ബംഗാള്‍ ഉള്‍ക്കടല്‍. ഡോണ്‍ഫിന്‍ ഈ സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടാക്കിയാല്‍ മണ്‍സൂണ്‍ മഴ താല്‍ക്കാലികമായി ദുര്‍ബലമാകും. ശക്തമായ ഒരു ചുഴലിക്കാറ്റ് മണ്‍സൂണ്‍ ട്രോഫിന്റെ സ്ഥാനം മാറ്റുകയും മുകളിലെ കാറ്റിന്റെ പാറ്റേണുകളില്‍ മാറ്റം വരുത്തുകയും ചെയ്യും, ഇത് ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, ഡോള്‍ഫിന്റെ സ്വാധീനം മാത്രം മൂലം ഇന്ത്യയില്‍ ഒരു ദീര്‍ഘകാലത്തേക്ക് 'ബ്രേക്ക് മണ്‍സൂണ്‍' ഉണ്ടാക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കാറ്റിന്റെ ആഘാതമായിരിക്കും കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. കാറ്റ് പടിഞ്ഞാറോട്ട് സഞ്ചരിച്ച് ദക്ഷിണ ചൈനാ കടലിലേക്കാണോ അതോ കിഴക്കന്‍ ചൈനയിലേക്ക് തിരിച്ചുവരുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യന്‍ മേഖലയില്‍ ഉണ്ടാക്കുന്ന സ്വാധീനം.

ഡോള്‍ഫിന്‍ കൊടുങ്കാറ്റ് ജപ്പാന്‍ തീരത്തേക്ക്, ഇന്ത്യയിലെ മണ്‍സൂണിനെ എങ്ങനെ സ്വാധീനിക്കും?
വിയർത്തൊലിച്ചത് രണ്ടാഴ്ച, പിന്നെ കർക്കടകപ്പെയ്ത്ത്: ഇന്ത്യൻ മൺസൂണിന്റെ 'മൂഡ് സ്വിങ്സ്'

എല്‍ നിനോ, വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ മഹാസമുദ്ര ദ്വിധ്രുവം (IOD), ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദ സംവിധാനങ്ങളുടെ വ്യാപ്തി എന്നിവയുള്‍പ്പെടെ ഒന്നിലധികം കാലാവസ്ഥാ ഘടകങ്ങളും ഇന്ത്യയുടെ മണ്‍സൂണിനെ സ്വാധീനിക്കുന്നവയാണ്. അത്തരമൊരു സാഹചര്യത്തില്‍, ഡോള്‍ഫിന് ഉള്‍ക്കടലില്‍ പുതിയ കാലാവസ്ഥാ സംവിധാനങ്ങളുടെ രൂപീകരണത്തെ ചെറിയ തോതിലെങ്കിലും തടസപ്പെടുത്താന്‍ സാധിക്കും. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മഴയില്‍ താല്‍ക്കാലിക കുറവ് ഉണ്ടാക്കുന്നതിലേക്ക് ഇത് നയിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ചുഴലിക്കാറ്റ് ദുര്‍ബലമാകുകയോ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്ന് അകന്നുപോകുകയോ ചെയ്തുകഴിഞ്ഞാല്‍ മണ്‍സൂണ്‍ വീണ്ടും ശക്തി പ്രാപിക്കും. ഇത് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും രാജ്യത്തുടനീളം മഴ നിലനിര്‍ത്തുന്ന ന്യൂനമര്‍ദ്ദ സംവിധാനങ്ങളുടെ വികസനത്തിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

Summary

Rain is expected to intensify across Kerala from today after a one-day lull, with weather experts attributing the change to the influence of Super Typhoon Dolphin over the Pacific Ocean. The powerful storm, moving towards Japan's Date and Ryukyu Islands at a speed of around 175 km/h, is expected to have a significant impact not only on East Asia but also on the Indian monsoon. Meteorologists say the typhoon could enhance monsoon activity, leading to increased rainfall in parts of Kerala.

Madism Digital
madismdigital.com