ഇന്ത്യയിലെ പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ 50% പേരും ജെന്‍ സികള്‍; ഈ ട്രെന്‍ഡിന് പിന്നിലെ കാരണമെന്ത്?

2016 മാര്‍ച്ചില്‍ 1.4 കോടിയായിരുന്ന ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം 2026 മാര്‍ച്ചില്‍ 3.6 മടങ്ങ് വര്‍ധിച്ച് 5.2 കോടിയായി ഉയര്‍ന്നു. ഉപയോഗത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 2.1 കോടിയില്‍ നിന്ന് 10.7 കോടിയായും പെരുകി
ഇന്ത്യയിലെ പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ 50% പേരും ജെന്‍ സികള്‍; ഈ ട്രെന്‍ഡിന് പിന്നിലെ കാരണമെന്ത്?
Published on: 

നഗര-ഗ്രാമ വ്യത്യസമില്ലാതെ ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ് യൂനിയന്‍ സിബില്‍ പുറത്തുവിട്ട 'ബിയോണ്ട് ദി സൈ്വപ്പ് 2026: ഹൗ ഇന്ത്യ യൂസസ് കാര്‍ഡ് ആസ് എ ക്രെഡിറ്റ് ഇന്‍സ്ട്രുമെന്റ്' എന്ന പഠന റിപ്പോര്‍ട്ട് അനുസരിച്ച്, 2026 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ പകുതിയും 30 വയസോ അതില്‍ താഴെയോ പ്രായമുള്ളവരാണ്. കൂടാതെ പുതിയ കാര്‍ഡ് ഉടമകളില്‍ 46% പേരും അര്‍ദ്ധ-നഗര, ഗ്രാമീണ മേഖലയിലെ താമസക്കാരാണ്. ഇന്ത്യക്കാരുടെ കടമെടുക്കല്‍ രീതിയിലുണ്ടായ വലിയൊരു മാറ്റത്തിലേക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്. ആദ്യമായി ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നവര്‍ പോലും ഇതിനകം വായ്പയെടുത്ത് പരിചയമുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണ്.

ദശാബ്ദത്തിനിടയില്‍ വന്‍ വളര്‍ച്ച

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2016 മാര്‍ച്ചില്‍ 1.4 കോടിയായിരുന്ന ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം 2026 മാര്‍ച്ചില്‍ 3.6 മടങ്ങ് വര്‍ധിച്ച് 5.2 കോടിയായി ഉയര്‍ന്നു. ഉപയോഗത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 2.1 കോടിയില്‍ നിന്ന് 10.7 കോടിയായും പെരുകി. ഇതേ കാലയളവില്‍ തിരിച്ചടയ്ക്കാനുള്ള കുടിശ്ശിക തുക അതിനേക്കാള്‍ വേഗത്തില്‍ വര്‍ധിച്ചു. കുടിശ്ശിക 40,000 കോടി രൂപയില്‍ നിന്ന് 8.3 മടങ്ങ് വര്‍ധിച്ച് 3.1 ലക്ഷം കോടി രൂപയായി. ഓരോ കാര്‍ഡ് ഉടമയുടെയും ശരാശരി കുടിശ്ശിക തുക ഇക്കാലയളവില്‍ ഇരട്ടിയോളമായി വര്‍ദ്ധിച്ചു, അതായത് 31,000 രൂപയില്‍ നിന്ന് 65,000 രൂപയായി ഉയര്‍ന്നു.

ആദ്യ കാര്‍ഡിന് മുമ്പേ വായ്പകളുമായി ജെന്‍ സി

ജെന്‍ സി തലമുറയില്‍പ്പെട്ട യുവാക്കള്‍ ക്രെഡിറ്റ് കാര്‍ഡ് വിപണിയിലേക്ക് പ്രവേശിക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. പണ്ടൊക്കെ ആദ്യമായി ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നവര്‍ക്ക് മുന്‍കാല വായ്പാനുഭവങ്ങള്‍ ഉണ്ടാകാറില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. 2024-ല്‍ തങ്ങളുടെ ആദ്യ ക്രെഡിറ്റ് കാര്‍ഡ് എടുത്ത 24-നും 30-നും ഇടയില്‍ പ്രായമുള്ള ജെന്‍ സി ഉപയോക്താക്കളില്‍ 31% പേര്‍ക്കും ഇതിനകം കുറഞ്ഞത് രണ്ട് വായ്പാ അക്കൗണ്ടുകളെങ്കിലും ഉണ്ടായിരുന്നു. കടമെടുത്ത് മുന്‍കാല പരിചയം ഇല്ലാത്തവര്‍ വെറും 30% മാത്രമാണ് (2018ല്‍ ഇത് 56% ആയിരുന്നു). ആദ്യ കാര്‍ഡ് എടുക്കുമ്പോള്‍ തന്നെ ഇവരില്‍ 18% പേര്‍ക്ക് ഉപഭോക്തൃ വസ്തുക്കള്‍ വാങ്ങാനുള്ള വായ്പ, 23% പേര്‍ക്ക് ചെറിയ തുകയുള്ള വ്യക്തിഗത വായ്പയും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. അതായത്, ഔദ്യോഗിക വായ്പയിലേക്കുള്ള ആദ്യ പടിയല്ല, മറിച്ച് നിലവിലുള്ള വായ്പകളുടെ കൂടെയുള്ള ഒന്നായി ക്രെഡിറ്റ് കാര്‍ഡ് മാറിക്കഴിഞ്ഞു.

ഇന്ത്യയിലെ പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ 50% പേരും ജെന്‍ സികള്‍; ഈ ട്രെന്‍ഡിന് പിന്നിലെ കാരണമെന്ത്?
എപ്സ്റ്റീന്റെ മന്‍ഹാട്ടന്‍ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച; കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ വാദങ്ങള്‍ തള്ളി ചിത്രം പുറത്ത്

എന്നാല്‍, 2026 മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ വായ്പയെടുക്കാന്‍ ശേഷിയുള്ള ഉപയോക്താക്കളില്‍ 25% മാത്രമാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്. യുകെ (70%), കൊളംബിയ (62%), ഹോങ്കോങ് (98%) തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. ഇത് സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ഈ മേഖലയില്‍ ഇനിയും വളര്‍ച്ചക്ക് വലിയ സാധ്യതയുണ്ടെന്നാണ്.

വേഗത്തില്‍ വായ്പയെടുത്ത് യുവാക്കള്‍

പുതിയ തലമുറക്കാര്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചയുടന്‍ ഉയര്‍ന്ന തോതിലുള്ള ചെലവഴിക്കലുകളും വായ്പയെടുക്കലും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. കാര്‍ഡ് എടുത്തു ആദ്യ മൂന്ന് മാസത്തിനുള്ളില്‍ത്തന്നെ 28% പേര്‍ക്കും 25,000 രൂപയിലധികം കുടിശ്ശിക ബാക്കി ഉണ്ടായിരുന്നു. എന്നാല്‍ 2018-ല്‍ കാര്‍ഡെടുത്ത മില്ലെനിയലുകളില്‍ ഇത് 20% മാത്രമായിരുന്നു. മാത്രമല്ല, 69% പേരും ആദ്യ കാര്‍ഡ് ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരു വായ്പ കൂടി എടുത്തു. മുന്‍തലമുറയായ മില്ലെനിയലുകളില്‍ ഇത് 55% ആയിരുന്നു. വീണ്ടും വായ്പയെടുത്ത ജെന്‍ സി ഉപയോക്താക്കളില്‍ 39% പേരും തങ്ങളുടെ ആദ്യ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയ ബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനത്തില്‍ നിന്നോ തന്നെയാണ് അത് സ്വന്തമാക്കിയത്. മില്ലെനിയലുകളില്‍ ഇത് 33% ആയിരുന്നു.

വായ്പാ രീതികളിലെ വൈവിധ്യവല്‍ക്കരണം

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് ആളുകള്‍ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. 2016 മാര്‍ച്ച് മാസം മൊത്തം ഉപഭോഗ വായ്പാ അക്കൗണ്ടുകളില്‍ 56% ക്രെഡിറ്റ് കാര്‍ഡുകളായിരുന്നു. എന്നാല്‍ 2026 മാര്‍ച്ചില്‍ ഇത് 38% ആയി കുറഞ്ഞു. മൊത്തം ഉപഭോഗ വായ്പാ കുടിശ്ശികയില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയുടെ വിഹിതം 36% ല്‍ നിന്ന് 26% ആയി കുറഞ്ഞു. അതുപോലെ, ക്രെഡിറ്റ് കാര്‍ഡ് മാത്രം കൈവശമുള്ള ഉപയോക്താക്കളുടെ വിഹിതം 50% ല്‍ നിന്ന് 33% ആയി കുറഞ്ഞു. മറ്റ് ഉപഭോഗ വായ്പകള്‍ കൂടിയുള്ളവരുടെ വിഹിതം 16% ല്‍ നിന്ന് 32% ആയി ഉയര്‍ന്നു. മൂന്നോ അതിലധികമോ ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വെക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഇത് 12% ല്‍ നിന്ന് 22% ആയി ഉയര്‍ന്നു.

ഇന്ത്യയിലെ പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ 50% പേരും ജെന്‍ സികള്‍; ഈ ട്രെന്‍ഡിന് പിന്നിലെ കാരണമെന്ത്?
മാസം 80,000 രൂപ വരുമാനമുണ്ടോ? എങ്കില്‍ നിങ്ങള്‍ ഇന്ത്യയിലെ സമ്പന്നരാണ്; ആഗോളതലത്തില്‍ ദരിദ്രരും

ഉത്തരവാദിത്തത്തോടെയുള്ള വായ്പയെടുക്കല്‍ പ്രധാനം

ചെറുപ്പക്കാരായ ഉപയോക്താക്കളുടെ ഈ കടന്നുവരവ് സാമ്പത്തിക വിപണിക്ക് വലിയ അവസരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അതോടൊപ്പം ചില മുന്നറിയിപ്പുകളും വിദഗ്ധര്‍ നല്‍കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ കൃത്യമായി ഉപയോഗിച്ചാല്‍ നല്ലൊരു ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, തിരിച്ചടവ് ശേഷി കണക്കിലെടുക്കാതെ വലിയ കുടിശ്ശികകള്‍ വരുത്തുന്നതും നിരവധി വായ്പകള്‍ ഒരുമിച്ച് എടുക്കുന്നതും സാമ്പത്തിക ഭദ്രതയെ തകരാറിലാക്കാം. 'വായ്പക്കാരുടെ തിരിച്ചടവ് ശേഷി, താങ്ങാനുള്ള കഴിവ്, മൊത്തത്തിലുള്ള സാമ്പത്തിക ബാധ്യതകള്‍ എന്നിവയുമായി പൊരുത്തപ്പെടുന്നതായിരിക്കണം ഔദ്യോഗിക വായ്പകളുടെ വിപുലീകരണം,' എന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ എം.ഡിയും സി.ഇ.ഒയുമായ ഭാവേഷ് ജെയിന്‍ വ്യക്തമാക്കുന്നു. എത്രപേര്‍ക്ക് കാര്‍ഡ് ലഭിക്കുന്നു എന്നതിലുപരി, ഉപയോക്താക്കള്‍ അത് എത്രത്തോളം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഈ വിപണിയുടെ ഭാവി.

Summary

Credit card usage is expanding across India's urban, semi-urban and rural areas, with younger consumers driving much of the growth, according to TransUnion CIBIL's report, Beyond the Swipe 2026: How India Uses Card as a Credit Instrument. As of March 2026, half of India's new credit card users were aged 30 or below, while 46% of new cardholders came from semi-urban and rural areas. The findings point to a shift in borrowing patterns, with many first-time credit card users already having experience with other forms of credit.

Madism Digital
madismdigital.com