മെറ്റയും യൂട്യൂബും നഷ്ടപരിഹാരം നൽകേണ്ടത് 60 ലക്ഷം ഡോളർ; കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അടിമകളാക്കുന്നതിനു വരുമോ മാറ്റം?

യു എസ് കോടതി വിധി അനന്തമായ സ്ക്രോളിങ്, ഓട്ടോ പ്ലേ പോലുള്ള സവിശേഷതകൾ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചതിനാലാണ് താൻ വീഡിയോകൾക്ക് അടിമപ്പെട്ടതെന്ന യുവതിയുടെ പരാതിയിൽ
മെറ്റയും യൂട്യൂബും നഷ്ടപരിഹാരം നൽകേണ്ടത് 60 ലക്ഷം ഡോളർ; കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അടിമകളാക്കുന്നതിനു വരുമോ മാറ്റം?
Published on

മെറ്റയ്ക്കും യൂട്യൂബിനുമെതിരായ അമേരിക്കയിലെ ലോസ് ആഞ്ചലസ് കോടതിയിൽനിന്നുണ്ടായ വിധി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. യുവതിയ്ക്ക്, മാനസികാരോഗ്യം തകർത്തതിനു മെറ്റയും യൂട്യൂബും 60 ലക്ഷം യുഎസ് ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. അനന്തമായ സ്ക്രോളിങ്ങിന് അവസരമൊരുക്കി കുട്ടികൾ ഉൾപ്പെടെയുള്ളവരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അടിമയാക്കുന്ന തരത്തിൽ കണ്ടന്റ് ആവിഷ്കരിക്കുന്ന കമ്പനികളുടെ തന്ത്രങ്ങൾക്ക് അന്ത്യംകുറിക്കാൻ ഈ വിധി കാരണമാകുമെന്നാണ് നിരീക്ഷണം വ്യാപകമായി ഉയർന്നുകഴിഞ്ഞു. അമേരിക്കയിലുടനീളമുള്ള ആയിരക്കണക്കിന് സമാനമായ കേസുകളെ സ്വാധീനിക്കുന്നതുമായ ആദ്യ വിധിയാണിത്. കേസിൽ അപ്പീൽ നൽകാനുള്ള നീക്കത്തിലാണ് ഇരു കമ്പനികളും.

എന്താണ് കേസ്?

'കെയ്‌ലി' എന്ന് അറിയപ്പെടുന്ന ഇരുപതുകാരിയാണ് മെറ്റയ്ക്കും യൂട്യൂബിനുമെതിരെ ലോസ് ആഞ്ചലസ് കോടതിയെ സമീപിച്ചത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിൽ ആറാം വയസ്സിൽ വീഡിയോകൾ കാണാൻ തുടങ്ങിയെന്നും ഒൻപതാം വയസ്സിൽ മെറ്റയുടെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ തുടങ്ങിയെന്നും തുടർന്ന് അവയ്ക്ക് അടിമപ്പെട്ടുവെന്നും യുവതി പറയുന്നു.

മെറ്റയും യൂട്യൂബും നഷ്ടപരിഹാരം നൽകേണ്ടത് 60 ലക്ഷം ഡോളർ; കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അടിമകളാക്കുന്നതിനു വരുമോ മാറ്റം?
ഡിജിറ്റൽ ലോകത്തെ 'അപരൻമാർ'; മോഹൻലാലിന്റെ നിയമപോരാട്ടം എന്തിന്?

ഇരു പ്ലാറ്റ്‌ഫോമുകളും ഒരിക്കലും ബ്ലോക്ക് ചെയ്തിരുന്നില്ല. അനന്തമായ സ്ക്രോളിങ്, ഓട്ടോ പ്ലേ പോലുള്ള ശ്രദ്ധ പിടിച്ചുപറ്റുന്ന സവിശേഷതകൾ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചതിനാലാണ് താൻ വീഡിയോകൾക്ക് അടിമപ്പെട്ടത്. നിർബന്ധിത ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചതുമൂലം താൻ ഉത്കണ്ഠ, വിഷാദം, സ്വയം ഉപദ്രവിക്കൽ, സാമൂഹിക ഒറ്റപ്പെടൽ എന്നിവയിലൂടെ കടന്നുപോയി. ഇത് കുടുംബ ബന്ധങ്ങൾ തകരാൻ കാരണമാവുകയും ചെയ്തുവെന്നും യുവതി വാദിച്ചു. 'കെയ്‌ലി ക്ക് '13 വയസ്സുള്ളപ്പോൾ സാമൂഹിക ഉത്കണ്ഠാ രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

മെറ്റയും ഗൂഗിളും അവരുടെ ആപ്പുകളുടെ രൂപകൽപ്പനയിൽ അശ്രദ്ധ കാണിച്ചതായും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും 12 അംഗ ലോസ് ഏഞ്ചൽസ് സുപ്പീരിയർ കോടതി ജൂറി കണ്ടെത്തി. മെറ്റ 42 ലക്ഷം ഡോളറും ഗൂഗിൾ 18 ഡോളറും പിഴയായി നൽകണം. മൊത്തം തുകയുടെ പകുതി കെയ്‌ലിയുടെ വൈഷമ്യങ്ങൾക്കു നഷ്ടപരിഹാരമായി നൽകും. ശേഷിച്ച തുക ശിക്ഷാ നഷ്ടപരിഹാരമായും നൽകും.

വളർന്നുവരുന്ന തലമുറയുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകാതെ ലാഭം മാത്രം ലക്ഷ്യമിടുന്ന ടെക് ഭീമന്മാർക്ക് കനത്ത പ്രഹരമാണ് കോടതി വിധി. രണ്ട് കമ്പനികളും വിധിയെ എതിർത്തു. കൗമാരക്കാരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ സങ്കീർണമാണെന്നും അവ ഏതെങ്കിലും ഒരു ആപ്പിന്റെ മാത്രം ഫലമല്ലെന്നുമാണ് മെറ്റയുടെ വാദം. അതേസമയം, യൂട്യൂബ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമല്ലെന്നും ഉത്തരവാദിത്തമുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണെന്നും അപ്പീൽ നൽകുമെന്നും ഗൂഗിൾ വക്താവ് വ്യക്തമാക്കി.

വിധിയെ സ്വാഗതം ചെയ്ത് മനുഷ്യാവകാശ സംഘടനകൾ

അതേസമയം, യുവതിക്ക് മെറ്റയും യൂട്യൂബും നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് മനുഷ്യാവകാശ സംഘടനകൾ. ലാഭത്തിനുവേണ്ടി സുരക്ഷാ മാനദണ്ഡങ്ങൾ ബലികഴിക്കുന്ന സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെയുള്ള ശക്തമായ താക്കീതാണ് കോടതി വിധിയെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്.

"ഈ കോടതി വിധി വ്യക്തമാണ്. ഈ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പനയിൽ സുരക്ഷിതമല്ല, അർത്ഥവത്തായ മാറ്റം അടിയന്തിരമായി ആവശ്യമാണ്," ആംനസ്റ്റി ഇന്റർനാഷണൽ അഭിപ്രായപ്പെട്ടു.

മെറ്റയും യൂട്യൂബും നഷ്ടപരിഹാരം നൽകേണ്ടത് 60 ലക്ഷം ഡോളർ; കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അടിമകളാക്കുന്നതിനു വരുമോ മാറ്റം?
ഉടമയെ രക്ഷിക്കാൻ ജീവൻ വെടിയാൻ മടിയില്ലാത്ത നായ; ആ വൈകാരിക ബന്ധത്തിനു പഴക്കം 15,000 വര്‍ഷത്തിലേറെ!

സോഷ്യൽ മീഡിയയിൽനിന്ന് കൗമാരക്കാരെ വിലക്കുന്നത് പോലുള്ള കർക്കശമായ ടൂളുകൾ ഉപയോഗിക്കുന്നതിനുപകരം, ഈ പ്ലാറ്റ്‌ഫോമുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിൽ അടിസ്ഥാനപരമായ പുനഃപരിശോധന ഉണ്ടാവേണ്ടതുണ്ടെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി. പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ആസക്തി ഉളവാക്കുന്ന രൂപകൽപ്പന വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി.

കോടതി വിധിയെ ഹ്യൂമൻ റൈറ്റ്സ് വാച്ചും സ്വാഗതം ചെയ്തു. ''കുട്ടികൾ ഗുരുതരമായ ദോഷങ്ങൾക്ക് വിധേയരാകുമ്പോഴും അവ നിയന്ത്രിക്കാൻ പാടുപെടുന്ന തരത്തിലാണ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കുട്ടികൾക്കും മാതാപിതാക്കൾക്കും വളരെക്കാലമായി അറിയാം," ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ കുട്ടികളും സാങ്കേതികവിദ്യയും സംബന്ധിച്ച മുതിർന്ന ഗവേഷകയായ ഹൈ ജംഗ് ഹാനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

സ്നാപ്പ് ചാറ്റും വില്ലൻ? അന്വേഷണം

സമാനമായ വിഷയത്തിൽ മറ്റൊരു പ്ലാറ്റ്‌ഫോമായ സ്നാപ്പ് ചാറ്റിനെതിരെ ബെൽജിയത്തിൽ അന്വേഷണം. കുട്ടികളെ ലൈംഗിക ചൂഷണത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും ഇരയാക്കുന്നതിൽ സ്നാപ്പ് ചാറ്റ് കാരണമാകുന്നുവെന്ന ആശങ്കയെത്തുടർന്നാണ് അന്വേഷണം.

പ്രായപൂർത്തിയാകാത്തവരായി നടിച്ച് കുട്ടികളെ ലൈംഗിക ചൂഷണത്തിലേക്കും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിലേക്കും ആകർഷിക്കുന്നതിനായി മുതിർന്നവർക്ക് സേവനങ്ങൾ ദുരുപയോഗം ചെയ്യാൻ സ്നാപ്പ് ചാറ്റ് അനുവദിക്കുന്നതായാണ് യൂറോപ്യൻ യൂണിയൻ കമ്മിഷന്റെ സംശയം. മയക്കുമരുന്നുകളെക്കുറിച്ചും മദ്യം, ഇലക്ട്രോണിക് സിഗരറ്റ് പോലുള്ള പ്രായപരിധി നിശ്ചയിച്ചിട്ടുള്ള ഉൽപ്പന്നങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളുടെ ഉറവിടമാണ് ആപ്പ് എന്നും കമ്മിഷൻ ഭയപ്പെടുന്നു. സ്നാപ്പ് ചാറ്റിനെതിരായ ആദ്യ കേസാണിത്.

മെറ്റയും യൂട്യൂബും നഷ്ടപരിഹാരം നൽകേണ്ടത് 60 ലക്ഷം ഡോളർ; കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അടിമകളാക്കുന്നതിനു വരുമോ മാറ്റം?
പ്രമേഹ ചികിത്സ ഇനി എളുപ്പമാണ്; നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ വളരെ ജനപ്രിയമായ സ്നാപ്പ് ചാറ്റിന് യൂറോപ്യൻ യൂണിയനിൽ പ്രതിമാസം 9.47 കോടി ഉപയോക്താക്കളാണുള്ളത്. ഉപയോക്താക്കൾക്ക് കുറഞ്ഞത് 13 വയസ്സ് പ്രായമുണ്ടായിരിക്കണമെന്ന് ആപ്പിന്റെ നിബന്ധന. എന്നിട്ടും ഡെൻമാർക്കിലെ 10 വയസ്സുള്ള കുട്ടികളിൽ പകുതിയും ഫ്രാൻസിലെ 11 വയസ്സുള്ള കുട്ടികളിൽ മൂന്നിലൊന്ന് പേരും സ്നാപ്ചാറ്റ് ഉപയോഗിക്കുന്നുണ്ട്. വിഷയത്തിൽ യൂറോപ്യൻ യൂണിയൻ കമ്മിഷൻ വിശദമായ അന്വേഷണം നടത്തുകയും അന്തിമ തീരുമാനം വരുന്നത് വരെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കമ്പനിയോട് ഉത്തരവിടുകയും ചെയ്യുമെന്നാണ് ലഭ്യമായ വിവരം.

കുട്ടികളെ എങ്ങനെ രക്ഷിക്കാം

വലിയ കെണിയാണ് സോഷ്യൽ മീഡിയയിലെ 'ഇൻഫിനിറ്റ് സ്ക്രോളിങ്'. ഒരു വീഡിയോയിൽ നിന്ന് മറ്റൊന്നിലേക്കുള്ള തുടർച്ചയായ സഞ്ചാരം കുട്ടികളിൽ മാനസിക സംഘർഷത്തിനു കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പഠിത്തത്തിൽ ശ്രദ്ധയില്ലായ്മ, ഏകാഗ്രതക്കുറവ്, ഉത്കണ്ഠ, വിഷാദം, സാമൂഹ്യ ഇടപെടലുകളിൽനിന്നുള്ള ഉൾവലിയൽ എന്നിവയ്ക്ക് ഈ പ്രവണത കാരണമാകും.

മെറ്റയും യൂട്യൂബും നഷ്ടപരിഹാരം നൽകേണ്ടത് 60 ലക്ഷം ഡോളർ; കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അടിമകളാക്കുന്നതിനു വരുമോ മാറ്റം?
ട്രാൻസ്ജെൻഡർ ഭേദഗതി ബിൽ: സംരക്ഷണമോ അതോ സ്വത്വനിഷേധത്തിന്റെ പുതിയ ചട്ടക്കൂടോ?

'ഇൻഫിനിറ്റ് സ്ക്രോളിങ്', 'ഓട്ടോപ്ലേ' തുടങ്ങിയ ഫീച്ചറുകളിൽനിന്ന് കുട്ടികളെ രക്ഷിക്കാൻ രക്ഷിതാക്കാൾ ശ്രദ്ധപുലർത്തിയേ മതിയാവൂ. ഉപയോക്താക്കൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഉപയോഗ സമയത്തിന് പരിധി വയ്ക്കണം. മാനസിക സംഘർഷത്തിലേക്കു കുട്ടികൾ വഴിമാറുന്ന അവസ്ഥയുണ്ടാകുന്നുണ്ടെങ്കിൽ കൗണ്‍സലിങ്, മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടാൻ വൈകരുത്.

English Summary: A Los Angeles court ruled that social media platforms like Meta and YouTube contributed to a young woman’s mental health crisis, highlighting the dangers of digital addiction. The case has intensified calls for stricter regulations on addictive features such as infinite scrolling and autoplay.

Related Stories

No stories found.
Madism Digital
madismdigital.com