125 വർഷം... ഇന്നും കെടാതെ 'സെന്റെനിയൽ ലൈറ്റ്', പിന്നാലെ കൂടി ഗൂഢാലോചന സിദ്ധാന്തക്കാർ

ഈ ബൾബ് എന്തുകൊണ്ടാണ് ഇത്രയധികം കാലം നിലനിൽക്കുന്നത് എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും കൃത്യമായ നിഗമനത്തിലെത്താൻ സാധിച്ചിട്ടില്ല
125 വർഷം... ഇന്നും കെടാതെ 'സെന്റെനിയൽ ലൈറ്റ്', പിന്നാലെ കൂടി ഗൂഢാലോചന സിദ്ധാന്തക്കാർ
Published on

കാലിഫോർണിയയിലെ ഒരു ഫയർ സ്റ്റേഷനിൽ 1901-ൽ സ്ഥാപിച്ച ഒരു ബൾബ് 125ലധികം വർഷങ്ങൾക്ക് ശേഷവും ഇന്നും പ്രകാശിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കത്തുന്ന ലൈറ്റ് ബൾബിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ സെന്റെനിയൽ ലൈറ്റ് എന്നറിയപ്പെടുന്ന ബൾബ്.

കാലിഫോർണിയയിലെ ലിവർമോറിലുള്ള ഫയർ സ്റ്റേഷൻ നമ്പർ 6-ന്റെ സീലിംഗിലാണ് സെന്റെനിയൽ ലൈറ്റ് തൂക്കിയിട്ടിരിക്കുന്നത്. 1901 മുതൽ മിക്കവാറും തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇത് ഈ കഴിഞ്ഞ ജൂണിലാണ് 125 വർഷത്തെ സേവനം പൂർത്തിയാക്കിയത്.

സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, 60 വാട്ടിന്റെ ഈ ബൾബ് ഫ്രഞ്ച് എഞ്ചിനീയറായ അഡോൾഫ് ചൈലെറ്റ് രൂപകല്പന ചെയ്യുകയും 1800-കളുടെ അവസാനത്തിൽ ഒഹായോയിലെ ഷെൽബി ഇലക്ട്രിക് കമ്പനി നിർമ്മിക്കുകയും ചെയ്തതാണ്.

ആധുനിക ഇൻകാന്റസെന്റ് ബൾബുകളിൽ നിന്ന് വ്യത്യസ്തമായി, കാർബണൈസ്ഡ് സെല്ലുലോസ് ഫിലമെന്റ് ആണ് ഇതിൽ ഉപയോഗിച്ചിരുന്നത്. ഇത് ഏകദേശം ശുദ്ധമായ കാർബൺ ആകുന്നതുവരെ ചൂടാക്കുകയും വജ്രത്തിന് തുല്യമായ കാഠിന്യമുള്ളതാക്കി മാറ്റുകയും ചെയ്തിരുന്നു. 1897-ൽ വിവിധ നിർമ്മാതാക്കളിൽ നിന്നുള്ള ബൾബുകൾ ഉൾപ്പെടുത്തി നടത്തിയ ദൃഢതാ പരിശോധനയിൽ പരീക്ഷണം അവസാനിച്ച ശേഷവും അണയാതെ പ്രകാശിച്ചു നിന്ന ഒരേയൊരു മോഡൽ ഷെൽബിയുടേതായിരുന്നു

125 വർഷം... ഇന്നും കെടാതെ 'സെന്റെനിയൽ ലൈറ്റ്', പിന്നാലെ കൂടി ഗൂഢാലോചന സിദ്ധാന്തക്കാർ
പെയ്യാത്ത മഴയില്‍ പ്രതിസന്ധിയിലായി കുടുംബങ്ങള്‍; രാജ്യത്ത് അരി വില കുതിച്ചുയരുന്നു, അവശ്യസാധനങ്ങള്‍ക്കും പൊള്ളുന്ന വില

ജനറൽ ഇലക്ട്രിക് കമ്പനി ഷെൽബി ഇലക്ട്രിക്കിനെ ഏറ്റെടുത്തതിനെ തുടർന്ന് 1912-ൽ ഉത്പാദനം നിർത്തുന്നതിന് മുൻപ് തന്നെ ഈ ബൾബ് വൻ വാണിജ്യ വിജയം നേടിയിരുന്നു.

'സെന്റെനിയൽ ലൈറ്റ്' 1901-ൽ ലിവർമോറിലെ സെക്കൻഡ് സ്ട്രീറ്റിലുള്ള ഒരു വോളണ്ടിയർ ഫയർ സ്റ്റേഷനിലാണ് ആദ്യമായി സ്ഥാപിച്ചത്. അവിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇത് 24 മണിക്കൂറും പ്രകാശിപ്പിച്ചു നിർത്തി. 1906-ലും 1976-ലും പുതിയ ഫയർ സ്റ്റേഷനുകളിലേക്ക് മാറ്റിയപ്പോൾ വളരെ ചുരുക്കം തവണ മാത്രമേ ഈ ബൾബ് ഓഫ് ചെയ്തിട്ടുള്ളൂ. ഒരു ബാക്കപ്പ് ജനറേറ്ററിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് 2013-ലാണ് ഇതിൽ അവസാനമായി വെളിച്ചം അണഞ്ഞത്.

ഈ ബൾബ് എന്തുകൊണ്ടാണ് ഇത്രയധികം കാലം നിലനിൽക്കുന്നത് എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും കൃത്യമായ നിഗമനത്തിലെത്താൻ സാധിച്ചിട്ടില്ല.

പോപ്പുലർ സയൻസ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച്, 60 വാട്ടിന്റെ ബൾബായി രൂപകൽപ്പന ചെയ്തതാണെങ്കിലും, നിലവിൽ ഇത് വെറും 4 വാട്ട് വൈദ്യുതി മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് വളരെ കുറഞ്ഞ താപനിലയിൽ പ്രവർത്തിക്കാൻ ബൾബിനെ സഹായിക്കുന്നു. സാധാരണ ഇൻകാന്റസെന്റ് ബൾബുകൾ കേടാകുന്നതിന്റെ പ്രധാന കാരണമായ ഫിലമെന്റിന്റെ ബാഷ്പീകരണ തോത് ഇത് വഴി വളരെയധികം കുറയുന്നു.

ആധുനിക ബൾബുകളിൽ ഉപയോഗിക്കുന്നതിനേക്കാൾ കട്ടിയുള്ള ഫിലമെന്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതും ഇതിന്റെ ഈടിന് കാരണമായിരിക്കാമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

ഇലക്ട്രോണിക്സ് ബ്ലോഗറായ മൗറിസി മുന്നോട്ട് വെച്ച മറ്റൊരു അനുമാനം, ഈ ബൾബ് നിർമ്മിക്കപ്പെട്ടത് ഉയർന്ന ഫിലമെന്റ് പ്രതിരോധത്തോടെ ആയിരിക്കാം എന്നാണ്. ഇത് കാരണം ഒരു സാധാരണ ബൾബിനേക്കാൾ മങ്ങിയ ഒരു നൈറ്റ് ലൈറ്റ് പോലെ പ്രവർത്തിക്കാനേ ഇതിന് സാധിക്കുന്നുള്ളൂ.

125 വർഷം... ഇന്നും കെടാതെ 'സെന്റെനിയൽ ലൈറ്റ്', പിന്നാലെ കൂടി ഗൂഢാലോചന സിദ്ധാന്തക്കാർ
പോക്കറ്റ് നിറയും മുമ്പേ തല നരയ്ക്കുന്ന തലമുറ; 2050ഓടെ 20% ഇന്ത്യക്കാരും അറുപതുകളിൽ!

അതുപോലെ, ഈ ബൾബ് വളരെ ചുരുക്കം തവണ മാത്രമേ ഓഫ് ചെയ്തിട്ടുള്ളൂ എന്നതും ഇതിന്റെ ആയുസ്സ് വർദ്ധിപ്പിച്ചു. ബൾബുകൾ വീണ്ടും വീണ്ടും ഓണും ഓഫും ചെയ്യുമ്പോൾ ഉണ്ടാകുന്ന കടുത്ത വൈദ്യുത സമ്മർദ്ദം ഒഴിവാക്കാൻ ഇത് സഹായിച്ചു.

ഇന്ന് ഈ ബൾബ് ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. ഇത് കാണാൻ മാത്രമായി നിരവധി ആളുകളാണ് ഫയർ സ്റ്റേഷനിൽ എത്തുന്നത്. എന്നാൽ ലിവർമോറിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. പ്രദേവാസികളിൽ പലർക്കും ഇതിനെക്കുറിച്ച് അറിയാമെങ്കിലും അവർ ഇതുവരെ ഇത് നേരിട്ട് കാണാൻ പോയിട്ടുമില്ല.

Summary

A light bulb installed in a California fire station in 1901 is still glowing today, more than 125 years later. Known as the Centennial Light, it holds the Guinness World Record for the longest continuously burning light bulb in the world.

The bulb hangs from the ceiling of Fire Station No. 6 in Livermore, California. It has been operating almost continuously since 1901 and completed 125 years of service this past June.

Madism Digital
madismdigital.com