ലഡ്ഡുവും ഗുലാബ് ജാമുനും ഇനി കാണാൻ കിട്ടില്ലേ? ഇന്ത്യൻ തീൻമേശകളെ തകർക്കുന്ന കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥയും പഞ്ചസാര വിതരണവും തമ്മിലുള്ള ബന്ധം എപ്പോഴും ലളിതമല്ല
ലഡ്ഡുവും ഗുലാബ് ജാമുനും ഇനി കാണാൻ കിട്ടില്ലേ? ഇന്ത്യൻ തീൻമേശകളെ തകർക്കുന്ന കാലാവസ്ഥാ വ്യതിയാനം
Published on

ഇന്ത്യക്കാർക്ക് മധുരത്തോടുള്ള പ്രിയം ലോകപ്രശസ്തമാണ്. വിവാഹമാകട്ടെ ജന്മദിനമാകട്ടെ, ഒരു ലഡ്ഡുവോ ജിലേബിയോ, ഇനി കുറച്ച് ആഢംബരമാക്കണമെങ്കിൽ ഗുലാബ് ജാമുനോ ഒക്കെ ഇന്ത്യക്കാർക്ക് നിർബന്ധമാണ്.

എന്നാൽ ഈ മധുരങ്ങൾക്കൊക്കെ പിന്നിൽ ആഗോളതാപന ഭീഷണി നേരിടുന്ന, ഒരു വലിയ ഭക്ഷ്യശൃംഖലയുള്ളത് അധികമാർക്കും അറിയില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പ്രവചനാതീതമായ കാലാവസ്ഥ, ഇന്ത്യക്കാരുടെ മധുരപ്പലഹാരപ്പെട്ടിയിൽ എന്ത് എത്തുന്നു എന്നതിനെ വരെ ബാധിച്ചേക്കാം.

ഇത്തിരി പഞ്ചാരയില്ലാതെ എങ്ങനെ

പഞ്ചസാര വിട്ട് ഒരു മധുരത്തിനും ഇന്ത്യക്കാർ തയ്യാറല്ല. ജിലേബി, പേട, ലഡ്ഡു എന്നിങ്ങനെ പോപ്പുലറായ ഏത് മധുരത്തിലും ധാരാളം അളവിൽ പഞ്ചസാര ചേർക്കാറുണ്ട്. കരിമ്പ് ആണ് ഈ പഞ്ചസാരയുടെയെല്ലാം ഉറവിടം.

റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ് ഓഗസ്റ്റ് ആദ്യം പഞ്ചസാര വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു.

ലഡ്ഡുവും ഗുലാബ് ജാമുനും ഇനി കാണാൻ കിട്ടില്ലേ? ഇന്ത്യൻ തീൻമേശകളെ തകർക്കുന്ന കാലാവസ്ഥാ വ്യതിയാനം
വിയർത്തൊലിച്ചത് രണ്ടാഴ്ച, പിന്നെ കർക്കടകപ്പെയ്ത്ത്: ഇന്ത്യൻ മൺസൂണിന്റെ 'മൂഡ് സ്വിങ്സ്'

മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ പ്രധാന പഞ്ചസാര ഉത്പാദകർ. ഈ സംസ്ഥാനങ്ങളിൽ മഴയുടെ അളവ് കുറഞ്ഞത് പഞ്ചസാരയുടെ ഉത്പാദനത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

കാലാവസ്ഥയും പഞ്ചസാര വിതരണവും തമ്മിലുള്ള ബന്ധം എപ്പോഴും ലളിതമല്ല. കരിമ്പിന് ആവശ്യത്തിന് വെള്ളം ആവശ്യമാണ്, അതിനാൽ കരിമ്പിൻ്റെ വിളവ് എത്രത്തോളം മഴ ലഭിക്കുന്നു എന്നതിനെ മാത്രമല്ല, എപ്പോഴാണ് മഴ പെയ്യുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

പഞ്ചസാര ഈ കഥയുടെ ഒരു ഭാഗം മാത്രമാണ്

ജിലേബിയുടെ കാര്യം തന്നെയെടുക്കാം. അതിലെ മാവ് പരമ്പരാഗതമായി നിർമിക്കുന്നത്, മൈദ അഥവാ ശുദ്ധീകരിച്ച ഗോതമ്പുപൊടി ഉപയോഗിച്ചാണ്. വിളവെടുപ്പിന്റെ നിർണായക ഘട്ടങ്ങളിൽ താപനില കൂടുന്നത് ഗോതമ്പ് വിളകളെ കാര്യമായി ബാധിക്കാറുണ്ട്.

ഇന്ത്യയിലുടനീളമുള്ള ഗോതമ്പ് വിളവിനെ കാലാവസ്ഥാ വ്യതിയാനം എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് ഐ.സി.എ.ആറിലെ (ICAR) പല സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകർ ചേർന്ന് 2024-ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഉൽപ്പാദനം നിർണ്ണയിക്കുന്നതിൽ പാരിസ്ഥിതിക ഘടകങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

ലഡ്ഡുവും ഗുലാബ് ജാമുനും ഇനി കാണാൻ കിട്ടില്ലേ? ഇന്ത്യൻ തീൻമേശകളെ തകർക്കുന്ന കാലാവസ്ഥാ വ്യതിയാനം
പെരുമഴയിൽ ഉലയുന്ന കേരളം: മാറുന്ന കാലാവസ്ഥയും ദീർഘകാല ആസൂത്രണത്തിലെ വിടവുകളും

പിന്നെ വരുന്നത് ലഡു, മൈസൂർ പാക്ക് തുടങ്ങിയ പലഹാരങ്ങളുടെ പ്രധാന ചേരുവയായ കടലമാവാണ്.

കാലാവസ്ഥാ വ്യതിയാനത്തോടുള്ള കടലവിളയുടെ പ്രതികരണം അത് എവിടെയാണ് കൃഷി ചെയ്യുന്നത് എന്നതിനെ ആശ്രയിച്ച് കാര്യമായി മാറിയേക്കാം. ദക്ഷിണേഷ്യയിലെയും കിഴക്കൻ ആഫ്രിക്കയിലെയും കടലകൃഷിയെക്കുറിച്ച് നടത്തിയ പഠനത്തിൽ, കാലാവസ്ഥാ വ്യതിയാനം വിളവിനെ കാര്യമായി ബാധിച്ചേക്കാമെന്നും, അതേസമയം വരൾച്ചയെയും ചൂടിനെയും പ്രതിരോധിക്കാൻ ശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുന്നത് സാധ്യമായ നഷ്ടം കുറയ്ക്കാൻ സഹായിക്കുമെന്നും കണ്ടെത്തി.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലഡ്ഡുവിലെ കടലമാവ് പോലും കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അടുത്തത് ആളുകളുടെ പ്രിയപ്പെട്ട കാജു കട്‌ലിയാണ്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചില മധുരപലഹാരങ്ങൾ, ഉത്തരേന്ത്യയിലെ ഗോതമ്പ്-കരിമ്പ് പാടങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി വളരെ ദൂരെയുള്ള പ്രദേശങ്ങളിൽ വിളയുന്ന ചേരുവകളെയാണ് ആശ്രയിക്കുന്നത്. ഉദാഹരണത്തിന്, കാജു ക‌ട്‌ലിയുടെ അടിസ്ഥാനം കശുവണ്ടിയാണ്.

ഇന്ത്യയ്ക്ക് കശുവണ്ടി ഉത്പാദനവുമായി ബന്ധപ്പെട്ട ഒരു ചരിത്രം തന്നെയുണ്ടെങ്കിലും മഴയെ കാര്യമായി ആശ്രയിക്കുന്ന ഒരു വിളയാണ് കശുവണ്ടി എന്നത് അവഗണിക്കാനാവില്ല. ഐ.സി.എ.ആറിന്റെ (ICAR) ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ റിസർച്ച് വ്യക്തമാക്കിയിട്ടുള്ളത്, ഇന്ത്യയിലെ ഭൂരിഭാഗം കശുവണ്ടി തോട്ടങ്ങളും മഴയെ ആശ്രയിച്ചുള്ളവയാണെന്നും, വൈകിയെത്തുന്ന മൺസൂൺ, മഴക്കുറവ്, വരൾച്ച തുടങ്ങിയ സാഹചര്യങ്ങളെ നേരിടാൻ അടിയന്തര മുൻകരുതൽ നടപടികൾ അവർ നിർദ്ദേശിക്കുന്നുണ്ടെന്നുമാണ്.

ലഡ്ഡുവും ഗുലാബ് ജാമുനും ഇനി കാണാൻ കിട്ടില്ലേ? ഇന്ത്യൻ തീൻമേശകളെ തകർക്കുന്ന കാലാവസ്ഥാ വ്യതിയാനം
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രതയില്‍ കേരളം

ഇതൊക്കെ കൊണ്ടു തന്നെ, ഇനിയൊരു മിഠായിപ്പെട്ടി കയ്യിലെടുക്കുമ്പോൾ ആലോചിക്കണം, അതിന് ഇന്ത്യയിലെ കർഷകരുടെ വിയർപ്പിന്റെ വിലയുണ്ടെന്ന്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ ഭൂപ്രകൃതിയെയും കാലാവസ്ഥയെയും മാറ്റിയെഴുതുക മാത്രമല്ല, കാലപരീക്ഷണങ്ങളെ അതിജീവിച്ച് പോന്ന നമ്മുടെ പാരമ്പര്യങ്ങളെക്കൂടി തകർക്കുകയാണെന്നും ഇത് നമ്മെ ഓർമ്മിപ്പിച്ചേക്കാം.

Summary

Indians are globally known for their love of sweets. Whether it is a wedding, a birthday, or any celebration, a laddoo, jalebi, or, for a more lavish touch, a gulab jamun is almost indispensable.

What many people do not realize, however, is that behind these popular sweets lies a vast food supply chain that is increasingly threatened by global warming.

In other words, unpredictable weather patterns could eventually influence what ends up in Indians' boxes of sweets.

Madism Digital
madismdigital.com