വ്യത്യസ്തമായ മൂന്ന് ലുക്കുകൾ, മൂന്ന് ലൊക്കേഷനുകൾ; സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയായി നസ്രിയ

വ്യത്യസ്തമായ മൂന്ന് കോസ്റ്റ്യൂമുകളിൽ സ്റ്റൈലിഷ് ലുക്കിലെത്തിയാണ് നസ്രിയ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചാവിഷയമായത്
വ്യത്യസ്തമായ മൂന്ന് ലുക്കുകൾ, മൂന്ന് ലൊക്കേഷനുകൾ; സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയായി നസ്രിയ
Published on: 

വ്യത്യസ്തമായ മൂന്ന് ഔട്ട്ഫിറ്റുകളിലൂടെ സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ചാവിഷയമാവുകയാണ് നടി നസ്രിയ നസീം. 'സീൻ' എന്ന ചിത്രത്തിന്റെ പ്രൊമോഷണൽ ഫോട്ടോഷൂട്ടിനായി താരം തെരഞ്ഞെടുത്ത ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. റസ്റ്റ് ഓറഞ്ച് പ്രീ-ഡ്രേപ്പ്ഡ് ഗൗൺ മുതൽ കടുംചുവപ്പ് സാരി, സ്റ്റൈലിഷ് ഗൗൺ വരെ വ്യത്യസ്ത ലുക്കുകളിൽ തിളങ്ങുകയാണ് നസ്രിയ. പരമ്പരാഗത ഭംഗിയും മോഡേൺ ഫാഷനും ഒരുപോലെ ചേർത്തൊരുക്കിയ നസ്രിയയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നു.

ഡിസൈനർ ബ്രാൻഡായ ആരോക്ക ഒരുക്കിയ വൺ ഷോൾഡർ പ്രീ-ഡ്രേപ്പ്ഡ് ഗൗണാണ് നസ്രിയയുടെ ലുക്കിൽ കൂടുതൽ ആകർഷകം. സാരിയുടെ ഭംഗിയും മോഡേൺ ഗൗണിന്റെ സ്റ്റൈലും ഒരുപോലെ ഒത്തുചേരുന്നതാണ് വസ്ത്രത്തിന്റെ പ്രത്യേകത. നെക്ക്‌ലൈനിലും ബോഡിയിലും അരക്കെട്ടിലും മനോഹരമായി ഒരുക്കിയ പ്ലീറ്റുകൾ, താഴേക്ക് ഒഴുകിക്കിടക്കുന്ന സ്കർട്ട് എന്നിവ വസ്ത്രത്തിന് വ്യത്യസ്തമായ ഭംഗി നൽകുന്നു. പ്ലീറ്റുകളുടെ അരികിലുള്ള ലേസ് ബോർഡറുകളും ലുക്കിന് കൂടുതൽ ഭംഗി നൽകുന്നുണ്ട്.

ആഭരണങ്ങളുടെ കാര്യത്തിൽ ലളിതമായ സ്റ്റൈലിങ്ങാണ് നസ്രിയ തെരഞ്ഞെടുത്തത്. വലിയ ആഭരണങ്ങളും നെക്ലേസും ഒഴിവാക്കി ചെറിയ ഡ്രോപ്പ് കമ്മലുകൾ മാത്രമാണ് അണിഞ്ഞത്. അഴിച്ചിട്ട മുടിയും സ്വാഭാവിക തിളക്കമുള്ള മേക്കപ്പും ലുക്കിന് പൂർണത നൽകുന്നു. കടും ഓറഞ്ച് നിറത്തിന്റെ ഭംഗിയും മിനിമൽ സ്റ്റൈലിങ്ങും ചേർന്ന നസ്രിയയുടെ ഈ ലുക്ക് ശ്രദ്ധേയമാണ്.

ചുവപ്പ് സാരിയിലുള്ള ചിത്രങ്ങളാണ് താരത്തിന്റെ മറ്റൊരു ലുക്ക്. കടും ചുവപ്പ് നിറത്തിലുള്ള സാരിയും മനോഹരമായ എംബ്രോയ്ഡറി വർക്കുള്ള ബ്ലൗസുമാണ് താരം ധരിച്ചത്. ഡിസൈനർ ബ്രാൻഡായ MEDHA ഒരുക്കിയ ടെക്സ്ചേർഡ് ഷിഫോൺ സിൽക്ക് സാരിയാണ് നസ്രിയ അണിഞ്ഞിരിക്കുന്നത്. സാരിയിലുടനീളമുള്ള സൂക്ഷ്മമായ ടെക്സ്ചർ ഡിസൈനുകളും വർക്കുകളും വസ്ത്രത്തിന് കൂടുതൽ ആകർഷണം നൽകുന്നു. ആകർഷകമായ 'ചാണ്ടി ബ്ലൗസ്' ആണ് ലുക്കിലെ മറ്റൊരു ഹൈലൈറ്റ്. ഡീപ് വി നെക്ക്‌, എൽബോ ലെങ്ത് സ്ലീവ്, വിവിധ നിറങ്ങളിലുള്ള ത്രെഡ് എംബ്രോയ്ഡറി എന്നിവ ബ്ലൗസിന് വ്യത്യസ്തമായ ഭംഗി നൽകുന്നു.

ആക്സസറികളുടെ കാര്യത്തിലും വേറിട്ട രീതിയിലാണ് നസ്രിയ. ഓക്സിഡൈസ്ഡ് സിൽവർ നിറത്തിലുള്ള കട്ടിയുള്ള വളകളും മൾട്ടി ഫിംഗർ സ്റ്റേറ്റ്‌മെന്റ് റിങ്ങും ലുക്കിന് ബൊഹീമിയൻ ടച്ച് നൽകുന്നു. തുറന്നിട്ട മുടിയും മിനിമൽ മേക്കപ്പും ചുവപ്പിനോട് ചേർന്ന ലിപ് ഷേഡും ചേർന്നതോടെ നസ്രിയയുടെ ട്രെഡീഷണൽ ലുക്ക് കൂടുതൽ മനോഹരമായി.

ഒലീവ് മഞ്ഞയും ചാർട്രൂസ് നിറവും കലർന്ന മനോഹരമായ ഗൗണാണ് മറ്റൊരു വേഷം. ഇന്ത്യൻ ഡിസൈനർ ബ്രാൻഡായ ആരൊക്കയുടെ ചാർട്രൂസ് റഷ്ഡ് ഡ്രസ്സാണ് താരം അണിഞ്ഞിരിക്കുന്നത്. കൈകൊണ്ട് ഒരുക്കിയ പ്ലീറ്റഡ്, റഷ്ഡ് ഡിസൈനുകൾ ഗൗണിന് വേറിട്ട ഭംഗി നൽകുന്നു. സ്ട്രാപ്‌ലെസ് സ്വീറ്റ്‌ഹാർട്ട് നെക്ക്‌ലൈൻ, ലേസ് ഡീറ്റെയിലിങ്, തോളിലൂടെ ഒഴുകിയിറങ്ങുന്ന ഷിയർ ഷിഫോൺ കേപ്പ് എന്നിവയാണ് വസ്ത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ. ഫ്ലോർ ലെങ്ത് സ്കർട്ടിന്റെ ഫ്ലൂയിഡ് ഡിസൈൻ ലുക്കിന് കൂടുതൽ എലഗൻസ് നൽകുന്നു.

ഗൗണിനൊപ്പം ഗോൾഡൻ ഡ്രോപ്പ് കമ്മലുകളും കൈകളിൽ മിനിമൽ ഗോൾഡ് കഫുകളും മാത്രമാണ് ധരിച്ചത്. എർത്ത് ടോൺ മേക്കപ്പും സൈഡ് വേവ്സ് ഹെയർസ്റ്റൈലും ലുക്കിന് പൂർണത നൽകുന്നു. മിനിമൽ ആക്സസറികളിലൂടെ ഗൗണിന്റെ ഭംഗിക്ക് പ്രാധാന്യം നൽകിയ നസ്രിയയുടെ ഈ ലുക്ക് ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടുകയാണ്.

ഓരോ വസ്ത്രത്തിലും വ്യത്യസ്തമായ സ്റ്റൈലിങ് പരീക്ഷിച്ചുകൊണ്ട് ഫാഷൻ ലോകത്ത് തന്റേതായ ഇടം പിടിക്കുകയാണ് നസ്രിയ. നിറങ്ങൾ തെരഞ്ഞെടുക്കുന്നതിലും ഡിസൈനുകളിലും ആഭരണങ്ങളുടെ സ്റ്റൈലിങ്ങിലുമെല്ലാം പുലർത്തുന്ന പ്രത്യേക ശ്രദ്ധ താരത്തിന്റെ ഓരോ ലുക്കിനെയും കൂടുതൽ ആകർഷകമാക്കുന്നു. മോഡേൺ ഗ്ലാമറിനൊപ്പം പരമ്പരാഗത വസ്ത്രങ്ങളെയും ഒരുപോലെ മനോഹരമായി അവതരിപ്പിക്കാനാകുമെന്ന് തെളിയിക്കുന്നതാണ് നസ്രിയയുടെ ഈ ഫാഷൻ പരീക്ഷണങ്ങൾ.

Summary

Actress Nazriya Nazim grabs attention with three stunning fashion looks, showcasing her style versatility in a rust-orange pre-draped gown, a royal red saree, and an elegant chartreuse gown. Blending traditional elegance with modern glamour, her outfits feature intricate detailing, minimal accessories, and effortless styling, making each look a fashion statement.