പുതു ചരിത്രം കുറിക്കാൻ 'ബിഗ് ടിവി'; സംപ്രേഷണം ആരംഭിച്ചു

ബിഗ് ടിവി ​ഗ്രൂപ്പ് ചെയർമാൻ ശ്രീ വിജയ് വെന്നം റെഡ്ഡിയും, ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ അനിൽ അയിരൂരും ചേർന്ന് ആദ്യ ഫ്രെയിം സാറ്റലൈറ്റിലേക്ക് സ്വിച്ച് ചെയ്തു.
പുതു ചരിത്രം കുറിക്കാൻ 'ബിഗ് ടിവി'; സംപ്രേഷണം ആരംഭിച്ചു
Published on

അനിൽ അയിരൂരിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബി​ഗ് ടിവി എന്ന പുത്തൻ ന്യൂസ് ചാനൽ സംപ്രേഷണം ആരംഭിച്ചു. ബിഗ് ടിവി ​ഗ്രൂപ്പ് ചെയർമാൻ ശ്രീ വിജയ് വെന്നം റെഡ്ഡിയും, ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ അനിൽ അയിരൂരും ചേർന്ന് ആദ്യ ഫ്രെയിം സാറ്റലൈറ്റിലേക്ക് സ്വിച്ച് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു ബി​ഗ് ടിവി ലോഞ്ച് കൊച്ചിയിൽ വെച്ച് നടന്നത്. ബിഗ് ടിവിക്ക് മുൻപും ശേഷവും എന്ന രീതിയിൽ മലയാളം വാർത്താ ചാനലുകൾ അടയാളപ്പെടുത്തും എന്നായിരുന്നു ബി​ഗ് ടിവിയുടെ ചീഫ് എഡിറ്ററായി അധികാരമേറ്റ്, മാധ്യമപ്രവർത്തക സുജയ പാർവതി അന്ന് പറഞ്ഞത്.

ഏഷ്യാനെറ്റ് പ്ലസ്, മഴവിൽ മനോരമ, 24 ന്യൂസ്, ഫ്‌ളവേഴ്‌സ്, റിപ്പോർട്ടർ ടിവി തുടങ്ങിയ വാർത്താ ചാനലുകളെ മുൻനിരയിലെത്തിച്ച അനിൽ അയിരൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിഗ് ടിവിയെ നയിക്കുന്നത്. മലയാള മാധ്യമ രം​ഗത്തെ ആദ്യ വനിത ചീഫ് എഡിറ്റർ ബി​ഗ് ടിവിയുടെ സുജയ പാർവതിയാണ് എന്ന പ്രത്യേകതയും ചാനലിനുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനാണ് ബി​ഗ് ടിവിയുടെ ന്യൂസ് ഡയറക്ടർ.

ആരേയും ഭയക്കാതെ, ആരേയും പ്രീതിപ്പെടുത്താതെ, സത്യത്തോടൊപ്പം അടിയുറച്ച വാർത്തകളുമായി ബി​ഗ് ടിവിയുടെ ബി​ഗ് ടീം പ്രേക്ഷകർക്കൊപ്പമുണ്ടാകും എന്നാണ് സുജയ പാർവതി ചാാനലിന്റെ ആദ്യ ബുള്ളറ്റിൻ ആരംഭിച്ചുകൊണ്ട് പറഞ്ഞത്. തങ്ങൾ പുറത്ത് വിടുന്ന വാർത്തയിൽ തെറ്റുണ്ടെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടിയാൽ ആ നിമിഷം തന്നെ അത് തിരുത്തുമെന്നും സു‍ജയ കൂട്ടിചേർത്തു. ബി​ഗ് ടിവിയുടെ എക്സിക്യൂടീവ് എഡിറ്റർമാരായി ജോഷി കുര്യനും, എസ്. വിജയകുമാറും, സിനിയർ കോർഡിനേറ്റർ സ്ഥാനത്തേക്ക് അപർണ കുറുപ്പും, കോർഡിനേറ്റിങ് എഡിറ്റർ സ്ഥാനത്തേക്ക് ലക്ഷ്മി പദ്മയുമാണ് ചുമതലയേറ്റിരിക്കുന്നത്.

English Summary: Big TV, a new Malayalam news channel launched under the leadership of Anil Ayurur, has officially begun broadcasting. The first satellite frame was switched on jointly by Group Chairman Vijay Vennam Reddy and Chairman & Managing Director Anil Ayurur. The channel was formally launched in Kochi on February 8.

Related Stories

No stories found.
Madism Digital
madismdigital.com