സമീപകാല മലയാള സിനിമയിൽ, ശ്രദ്ധേയമായ കഥാപാത്രങ്ങൾക്കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അനാർക്കലി മരിക്കാർ. 1997ൽ കൊച്ചിയിലാണ് ജനനം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. 2016ൽ 'ആനന്ദം' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. പൃഥ്വിരാജ് സുകുമാരൻ നായകനായ 'വിമാനം' ആണ് അനാർക്കലിയെ നായകയായി അടയാളപ്പെടുത്തിയ ചിത്രം. ഇത് കൂടാതെ, മന്ദാരം, ഉയരെ, സുലൈഖ മൻസിൽ, ജാനകി ജാനേ, അമല, മന്ദാകിനി, ഗഗനാചാരി, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി.
Anarkali Marikar is a rising Malayalam film actor known for her memorable roles in recent cinema. Born in 1997 in Kochi, she graduated in Mass Communication from Mar Ivanios College, Thiruvananthapuram. She made her acting debut in 2016 with 'Aanandam'. Her first lead role came in 'Vimaanam' starring Prithviraj Sukumaran. Anarkali has since become a familiar face through films like Mandaram, Uyare, Sulaiha Manzil, Janaki Jaane, Amala, Mandakini, and Gaganachari.