കൊല്ലം ജില്ലയിലെ കടക്കൽ സ്വദേശിയായ അഭിജിത്, നിലമേൽ എൻ. എസ്. എസ്. കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദവും, കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. നിലവിൽ കേരള സർവകലാശാലയിൽ മലയാളം ഗവേഷകനാണ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ബ്ലഡ് റവലൂഷൻ' ആദ്യ കഥാ സമാഹാരം. 2019ലെ മാതൃഭൂമി - കെ. വി. അനൂപ് സ്മാരക കഥാപുരസ്കാരം, 2020ലെ ഫൈൻ ആർട്സ് സൊസൈറ്റി കഥാ അവാർഡ്, 2021ലെ മാതൃഭൂമി വിഷുപ്പതിപ്പ് കഥാ പുരസ്കാരം, 2020ലെ മഹാകവി ഉള്ളൂർ സ്മാരക കഥാ അവാർഡ്, 2023ലെ ഗോവൻ മലയാളി അസോസിയേഷൻ കഥാ അവാർഡ്, എം.ടി നവതി കഥാ പുരസ്കാരം, 2024ലെ സംസ്കാര ഒ വി വിജയൻ കഥാപുരസ്കാരം, സതീഷ് ബാബു പയ്യന്നൂർ സ്മാരക കഥാ പുരസ്കാരം 2024, പ്രഥമ വയലാർ രാമവർമ്മ കഥാ പുരസ്കാരം 2025 എന്നീ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
Abhijith, a native of Kadakkal in Kollam district, completed his Bachelor’s degree in Malayalam from N.S.S. College, Nilamel, and his Master’s degree from Sree Sankaracharya University of Sanskrit, Kalady. He is currently a research scholar in Malayalam at the University of Kerala. His debut short story collection, Blood Revolution, was published by DC Books. He has received several accolades, including the 2019 Mathrubhumi–K.V. Anoop Memorial Short Story Award, the 2020 Fine Arts Society Short Story Award, the 2021 Mathrubhumi Vishu Special Issue Short Story Award, the 2020 Mahakavi Ulloor Memorial Short Story Award, the 2023 Govan Malayali Association Short Story Award, the M.T. Navathi Short Story Award, the 2024 Samskara O.V. Vijayan Short Story Award, the 2024 Satheesh Babu Payyannur Memorial Short Story Award, and the First Vayalar Ramavarma Short Story Award in 2025.