MDLF 2026: K Harikrishnan

MDLF 2026: K Harikrishnan
Published on

മാധ്യമ പ്രവർത്തകനും തിരക്കഥാകൃത്തുമാണ്. മലയാള മനോരമയുടെ ലീഡർ റൈറ്റർ. ആദ്യ സിനിമയായ 'കുട്ടിസ്രാങ്കി'ന്റെ തിരക്കഥയിലൂടെ ദേശീയ അവാർഡായ രജതകമലത്തിന് അർഹനായി. ഇതടക്കം ഷാജി എൻ കരുണിനുവേണ്ടി മൂന്നു സിനിമകൾക്ക് തിരക്കഥയെ‍ാരുക്കിയിട്ടുണ്ട്. 'ഒടിയൻ' എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി വാണിജ്യസിനിമയിലും ശ്രദ്ധേയനായി. ഒ.വി വിജയൻ: ഇതിഹാസത്തിലെ കയ്യൊപ്പ്, രചനയുടെ നടവഴികൾ, വഴികളേ എന്നെ കൊണ്ടുപോവതെങ്ങ്, പ്രണയത്തിര എന്നിവയാണ് പ്രധാന കൃതികൾ. റിപ്പോർട്ടിങ്ങിനും മുഖപ്രസംഗത്തിനുമായി മൂന്നു തവണ കേരള മീഡിയ അക്കാദമി അവാർഡും മുഖപ്രസംഗത്തിനുള്ള സഹോദരൻ മാധ്യമ പുരസ്കാരവും പാമ്പൻ മാധവൻ സ്മാരക പുരസ്കാരവും കാമ്പിശ്ശേരി കരുണാകരൻ അവാർഡും നേടിയിട്ടുണ്ട്. സാഹിത്യം, സിനിമ, യാത്ര തുടങ്ങിയ വിഷയങ്ങളിൽ പ്രശസ്തനായ കോളമിസ്റ്റാണ്. പാലക്കാട് ജില്ലയിലെ കെ‍ാല്ലങ്കോട് സ്വദേശി.

K Harikrishnan is Leader writer at Malayala Manorama. He won the National Film Award (Silver Lotus) for the screenplay of his first film, Kuttisrank. He also gained prominence in commercial cinema by writing the screenplay for Odiyan. His major books include O. V. Vijayan: Ithihasathile Kayyoppu, Rachanayude Nadavazhikal, Vazhikale Enne Kondupovatheng, and Pranayathira. He has won the Kerala Media Academy Award three times for reporting and Editorial, along with the Sahodaran Media Award ,Pamban Madhavan Memorial Award, Kambisseri Karunakaran award for Best Editorials.

Related Stories

No stories found.
Madism Digital
madismdigital.com