മലയാളത്തിലെ ശ്രദ്ധേയനായ യുവകഥാകൃത്തും തിരക്കഥാകൃത്തുമാണ് പി.വി. ഷാജികുമാർ. കാസർഗോഡ് ജില്ലയിലാണ് ജനനം. ഗണിതശാസ്ത്രത്തിൽ ബി.എസ്.സി. ബിരുദവും, എം.സി.എ ബിരുദവും നേടിയിട്ടുണ്ട്. ജനം, വെള്ളരിപ്പാടം, കിടപ്പറ സമരം, ഉള്ളാൾ, മരണവംശം, ജാനകി ഉണ്ടാക്കിയ കഥകൾ, തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ. കന്യക ടാക്കീസ്, ടേക്ക് ഓഫ്, കാമറൂൺ, ടീച്ചർ, എന്നീ സിനിമകൾക്ക് തിരകഥയും, പുത്തൻപണം എന്ന സിനിമയ്ക്ക് സംഭാഷണവും അദ്ദേഹം എഴുതിയിട്ടുണ്ട്. തിരക്കഥയ്ക്കുള്ള വയലാർ രാമവർമ്മ അവാർഡും, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവൽ അവാർഡും, ന്യൂയോർക്ക് ഫിലിംഫെസ്റ്റിവൽ അവാർഡും, ഒപ്പം കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരവുമടക്കം നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
P. V. Shaji Kumar is a prominent young Malayalam short story writer and screenwriter, born in Kasaragod district. He holds a B.Sc. degree in Mathematics and an MCA. His notable books include Janam, Vellarippadam, Kidappara Samaram, Ullaal, Maranavamsam, and Janaki Undakkia Kathakal. As a screenwriter, he has written for films such as Kanyaka Talkies, Take Off, Cameroon, and Teacher, and penned the dialogues for Puthanpanam. He has received numerous honours, including the Vayalar Ramavarma Award for Screenwriting, the Shanghai Film Festival Award, the New York Film Festival Award, and the Sahitya Akademi Yuva Puraskar.