മലയാള സാഹിത്യത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഷീല ടോമി. വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിനി. എം.എ. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം ബിരുദധാരിയായ ഷീല ടോമി ഖത്തറിൽ പ്രവാസിയായിരുന്നു. നോവലുകളിലൂടെ ദേശീയതലത്തിൽ പ്രശസ്തയായി. പരിസ്ഥിതി, സാമൂഹിക നീതി, സ്ത്രീ-പുരുഷ ബന്ധങ്ങൾ, പ്രവാസം, മനുഷ്യാവസ്ഥകൾ, പലായനങ്ങൾ എന്നിവയാണ് പ്രധാന പ്രമേയങ്ങൾ. വല്ലി, ആ നദിയോട് പേര് ചോദിക്കരുത്, കിളിനോച്ചിയിലെ ശലഭങ്ങൾ, മെൽക്വിയാഡിസ്സിന്റെ പ്രളയപുസ്തകം എന്നിവ പ്രധാന കൃതികൾ. ചെറുകാട് അവാർഡ്, ജെസിബി സാഹിത്യ പുരസ്‌കാരം ഷോർട് ലിസ്റ്റ്, ALTA ദേശീയ വിവർത്തന പുരസ്കാരം ഷോർട്ലിസ്റ്റ്, വൈസ് ഔൾ ഫിക്ഷൻ റണ്ണർ അപ്പ്, വനിത കലാസാഹിതി രാജലക്ഷ്മി പുരസ്കാരം, മ്യൂസ് ഇന്ത്യ ജൂറി അവാർഡ്, മുതുകുളം പാർവ്വതി അമ്മ അവാർഡ്, അബുദാബി അരങ്ങ് അവാർഡ്, തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി.
Sheela Tomy is a prominent Malayalam novelist and short story writer from Mananthavady, Wayanad. Holding an M.A. in Mass Communication and Journalism, she has lived for many years as an expatriate in Qatar. She has achieved national acclaim with her novels translated into English. Her works often explore environment, social justice, gender relations, expatriate life, human conditions, exile and political oppressions across borders. Major works include Valli, Aa Nadiyodu Per Chodikaruthu, Kilinochiyile Shalabhakal and Melquiadissinte Pralayapusthakam. She has received numerous recognitions such as the Cherukad Award, JCB Literary Award shortlist, ALTA National Translation Award shortlist, Wise Owl Fiction Runner Up, Muse India Jury Award, Muthukulam Parvathi Amma Award, Abu Dhabi Arang Award, and Vanitha Kalasahithi Rajalakshmi Award.