മദ്യലഹരിയിൽ ഭാര്യയുമായി തർക്കം; രണ്ടുവയസുകാരിയായ മകളെ നിലത്തടിച്ച് കൊലപ്പെടുത്തി പിതാവ്

ഭാര്യ റൊണ്ടോവാലിയുമായി തർക്കമുണ്ടാകുന്നതിനിടെ അവരുടെ കൈയിലിരുന്ന കുഞ്ഞിനെ ഇയാൾ ബലമായി പിടിച്ചുവാങ്ങി നിലത്തടിക്കുകയായിരുന്നു
മദ്യലഹരിയിൽ ഭാര്യയുമായി തർക്കം; രണ്ടുവയസുകാരിയായ മകളെ നിലത്തടിച്ച് കൊലപ്പെടുത്തി പിതാവ്
Published on: 

ആലപ്പുഴ മാങ്കാംകുഴിയിൽ മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട ഇതരസംസ്ഥാന തൊഴിലാളി രണ്ടുവയസുകാരിയായ മകളെ നിലത്തടിച്ച് കൊലപ്പെടുത്തി. അസം സ്വദേശി പരിതോഷ് മണ്ഡൽ (27) ആണ് മകൾ ദീപികയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യ റൊണ്ടോവാലിയുമായി തർക്കമുണ്ടാകുന്നതിനിടെ അവരുടെ കൈയിലിരുന്ന കുഞ്ഞിനെ ഇയാൾ ബലമായി പിടിച്ചുവാങ്ങി നിലത്തടിക്കുകയായിരുന്നു.

മാങ്കാംകുഴി ജങ്ഷന് കിഴക്ക് വെട്ടിയാറിലെ വാടകവീട്ടിലായിരുന്നു പരിതോഷും കുടുംബവും താമസിച്ചിരുന്നത്. മേസ്തിരിപ്പണിക്ക് സഹായിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുഞ്ഞിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രിയിലെ ഡോക്ടർക്ക് സംശയം തോന്നുകയും മാവേലിക്കര പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് കുറത്തികാട് പൊലീസ് നടത്തിയ നടപടിയിൽ പരിതോഷിനെ കസ്റ്റഡിയിലെടുത്തു. ദീപികയുടെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Summary

A father has been taken into police custody for allegedly brutally killing his two-year-old daughter during an argument with his wife while under the influence of alcohol in Alappuzha. The incident took place at a rented house in Mavelikkara, where Assam native Paritosh Mandal was residing. The doctor alerted the police after noticing injury marks on the child's body.