

13 വയസ്സുകാരിയെ ആൺസുഹൃത്തിന്റെ മുന്നിൽവച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഹരിയാനയിലെ ഗ്രേറ്റർ ഫരീദാബാദ് മേഖലയിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനുള്ളിൽവച്ചാണ് ഒരു സംഘം യുവാക്കൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടി 16 വയസ്സുകാരനായ സുഹൃത്തിനൊപ്പം ഫരീദാബാദിലെ ഒരു കെട്ടിടത്തിനുള്ളിലേക്ക് പോയിരുന്നു. ഇരുവരെയും പിന്തുടർന്നെത്തിയ യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തിയശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പെൺകുട്ടി ഒരു മാസത്തോളം വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, പിന്നീട് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയും കടുത്ത മാനസിക ബുദ്ധിമുട്ടുകളും പ്രകടമായതോടെ മാതാപിതാക്കൾ വിവരം അന്വേഷിച്ചു. ഇതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ ആൺസുഹൃത്തിനെയും പ്രതികൾ പീഡിപ്പിച്ചതായി ആരോപണമുയർന്നിരുന്നു. എന്നാൽ, ഈ ആരോപണം പോലീസ് നിഷേധിച്ചു. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
A 13-year-old girl was allegedly gang-raped inside an abandoned building in Faridabad, Haryana. A group of youths allegedly threatened the girl before sexually assaulting her. Three people have been arrested in connection with the incident. The girl’s parents approached the police after noticing signs of severe mental distress in her.