പിതാവിനെ കൊലപ്പെടുത്തിയ ആളെ ഏഴ് വര്‍ഷത്തിന് ശേഷം നടുറോട്ടില്‍ വെട്ടിക്കൊന്ന് മകന്‍

2019-ൽ ബാറിലുണ്ടായ തർക്കത്തിനിടെ പ്രതിയുടെ പിതാവിനെ ഇപ്പോള്‍ കൊല്ലപ്പെട്ടയാള്‍ കൊലപ്പെടുത്തിയിരുന്നു
പിതാവിനെ കൊലപ്പെടുത്തിയ ആളെ ഏഴ് വര്‍ഷത്തിന് ശേഷം നടുറോട്ടില്‍ വെട്ടിക്കൊന്ന് മകന്‍
Published on: 

പിതാവിനെ കൊലപ്പെടുത്തിയ ആളെ ഏഴ് വര്‍ഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ജഗ്ദംബ നഗർ സ്വദേശിയായ വിജയ് ബാജിയയാണ് നാലംഗസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹനീഷ്, സുഹൃത്തുക്കളായ യുവരാജ് ചൗധരി, ദിനേശ്, കമലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

2019-ൽ ബാറിലുണ്ടായ തർക്കത്തിനിടെ ഹനീഷിന്റെ പിതാവ് കൈലാഷിനെ വിജയ് കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ വിജയിയോട് ഹനീഷിന് കടുത്ത വൈരാഗ്യമുണ്ടായിരുന്നു. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ഇയാൾ നേരത്തെയും പലതവണ ശ്രമിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ച വിജയിയും ഹനീഷും തമ്മിൽ വീണ്ടും തർക്കമുണ്ടായതോടെയാണ് കൊലപാതകത്തിനുള്ള നീക്കങ്ങൾ ശക്തമായത്. തുടർന്ന് ഹനീഷും സുഹൃത്തുക്കളും ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തു. 'ക്യാമ്പർ' വാനിൽ വിജയിയെ പിന്തുടർന്ന സംഘം നാലുമണിക്കൂറോളം ഇയാളുടെ സഞ്ചാരം നിരീക്ഷിച്ചു.

പിതാവിനെ കൊലപ്പെടുത്തിയ ആളെ ഏഴ് വര്‍ഷത്തിന് ശേഷം നടുറോട്ടില്‍ വെട്ടിക്കൊന്ന് മകന്‍
ജാമ്യത്തിലിറങ്ങി 24 വർഷം ഒളിവിൽ; രണ്ടാംഭാര്യയെ വിശ്വസിപ്പിച്ച് പ്രതിയെ കുടുക്കി പൊലീസ്

വൈകിട്ട് 7.15-ഓടെ കൽവാറിലെ വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്ന വിജയിയെ പ്രതികൾ വാൻ ഇടിച്ചുവീഴ്ത്തി. ഇടിയുടെ ആഘാതത്തിൽ കാർ നിന്നതോടെ വിജയ് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ മഴുവുമായി പിന്തുടർന്നെത്തിയ സംഘം ഇയാളെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനുശേഷം പ്രതികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

രാത്രി എട്ടുമണിയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (വെസ്റ്റ്) പ്രശാന്ത് കിരൺ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാർ പകർത്തിയ ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിൽനിന്ന് പ്രതികൾ ഉപയോഗിച്ച ക്യാമ്പർ വാനിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്താനായി.

പിതാവിനെ കൊലപ്പെടുത്തിയ ആളെ ഏഴ് വര്‍ഷത്തിന് ശേഷം നടുറോട്ടില്‍ വെട്ടിക്കൊന്ന് മകന്‍
ജാമ്യത്തിലിറങ്ങി 24 വർഷം ഒളിവിൽ; രണ്ടാംഭാര്യയെ വിശ്വസിപ്പിച്ച് പ്രതിയെ കുടുക്കി പൊലീസ്

തുടർന്നുള്ള അന്വേഷണത്തിൽ വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. പിന്നാലെ നാലുപേരെയും കസ്റ്റഡിയിലെടുക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ഹനീഷിന്റെ സുഹൃത്തുക്കളായ മറ്റ് മൂന്നുപേർക്കും മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കൊലപാതകത്തിനുശേഷം ഒളിവിൽപ്പോയ സംഘം പിന്നീട് പൊലീസിൽ കീഴടങ്ങാൻ തീരുമാനിച്ച് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. അസിസ്റ്റന്റ് കമ്മിഷണർ ശിവ് കുമാർ ഭരദ്വാജിന്റെയും കർധാനി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സവായ് സിങ്ങിന്റെയും നേതൃത്വത്തിലാണ് തുടർ അന്വേഷണം.

Summary

In Rajasthan, Haneesh, along with his friends, allegedly murdered Vijay Bajiya, who had killed his father seven years earlier. The attackers ran Vijay over with a van before assaulting him with an axe, killing him. Police have arrested the accused, and further investigation into the case is underway.