ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റ് ഡ്രമ്മിൽ ഒളിപ്പിച്ചു, ബ്ലൂ ഡ്രം; കൊലക്കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ഭാര്യ മുസ്‌കാൻ രസ്തോഗിയും സാഹിൽ ശുക്ലയും ചേർന്ന് സൗരഭിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി സിമന്‍റ് ഡ്രമ്മില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്
ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റ് ഡ്രമ്മിൽ ഒളിപ്പിച്ചു, ബ്ലൂ ഡ്രം; കൊലക്കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ
Published on: 

ദേശീയ ശ്രദ്ധ നേടിയ മീററ്റിലെ ‘ബ്ലൂ ഡ്രം കൊലക്കേസിൽ’ പ്രതികളായ മുസ്‌കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും വധശിക്ഷ വിധിച്ച് കോടതി. മുസ്‌കാന്റെ ഭർത്താവും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി അരവിന്ദ് കുമാർ മിശ്രയാണ് വിധി പ്രസ്താവിച്ചത്.

2025 മാർച്ച് നാലിനാണ് സൗരഭ് രാജ്പുത് കൊല്ലപ്പെട്ടത്. ഭാര്യ മുസ്‌കാൻ രസ്തോഗിയും സാഹിൽ ശുക്ലയും ചേർന്ന് സൗരഭിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിനുശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് സിമന്റ് നിറച്ച നീല ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മീററ്റിലെ ബ്രഹ്മപുരിയിലുള്ള ദമ്പതികളുടെ വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹം ഒളിപ്പിക്കാൻ ഉപയോഗിച്ച നീല ഡ്രം കേസിന്റെ പ്രധാന തെളിവുകളിലൊന്നായി മാറി.

ഏറെക്കാലം നീണ്ട നിയമനടപടികൾക്കൊടുവിൽ സെപ്റ്റംബർ 30-നാണ് മുസ്‌കാനും സാഹിലും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 13 മാസത്തെ വിചാരണയും 126 ദിവസത്തെ വാദപ്രതിവാദങ്ങളും കേസിൽ നടന്നു. ശിക്ഷ സംബന്ധിച്ച വാദങ്ങൾ കേൾക്കുന്നതിനായി പ്രതികൾക്ക് കോടതി 15 ദിവസത്തെ സമയം അനുവദിച്ചിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവവും കോടതിയിൽ ഹാജരാക്കിയ തെളിവുകളും ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.

ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റ് ഡ്രമ്മിൽ ഒളിപ്പിച്ചു, ബ്ലൂ ഡ്രം; കൊലക്കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ
ആത്രേയകം: രാഷ്ട്രീയ ജാഗ്രതയുടെ ജൈവഭൂമിക

വിചാരണയുടെ ഭാഗമായി പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകത്തിനും മൃതദേഹം ഒളിപ്പിക്കാനും ഉപയോഗിച്ചുവെന്ന് പറയുന്ന നീല ഡ്രം, സിമന്റ്, കത്തി, പാത്രങ്ങൾ എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ടവരുടെ മൊഴികളും കോടതിയിൽ പരിശോധിച്ചു. പ്രതികൾ താമസിച്ച വിവിധ സ്ഥലങ്ങളിലെ ഹോട്ടൽ മാനേജർമാരുടെ മൊഴികളും അനുബന്ധ രേഖകളും അന്വേഷണത്തിന്റെ ഭാഗമായി പരിഗണിച്ചു.

ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റ് ഡ്രമ്മിൽ ഒളിപ്പിച്ചു, ബ്ലൂ ഡ്രം; കൊലക്കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ
കേരളത്തിലെ സ്പാ വ്യവസായം: കെട്ടറ്റ നിയമങ്ങളും നിയന്ത്രണമില്ലാത്ത വളര്‍ച്ചയും

വിധി പുറത്തുവന്നതിനു പിന്നാലെ സൗരഭിന്റെ അമ്മ വികാരഭരിതയായി പ്രതികരിച്ചു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെങ്കിൽ പരസ്പരം വേർപിരിയുകയാണ് വേണ്ടതെന്നും മറ്റൊരാളുടെ മകനെ കൊലപ്പെടുത്തുകയല്ല വേണ്ടതെന്നും അവർ പറഞ്ഞു. ഇത്തരമൊരു കുറ്റകൃത്യം ചെയ്യുന്നവർ വധശിക്ഷ നേരിടേണ്ടിവരുമെന്നും സൗരഭിന്റെ അമ്മ പ്രതികരിച്ചു.

Summary

A court has sentenced Muskan Rastogi and her lover, Sahil Shukla, to death in Meerut’s ‘Blue Drum Murder Case’ for murdering her husband and concealing his body in a cement-filled drum. After 13 months of trial and 126 days of arguments, the court found them guilty and awarded the maximum punishment, citing the gravity of the crime.

Madism Digital
madismdigital.com