മുംബ്ര വെടിവെപ്പ്: മലയാളി യുവാവിനെ പ്രകോപിപ്പിച്ചത് 'സഹോദരി' നേരിട്ട അപമാനം; കയ്യിലുണ്ടായിരുന്നത് ലൈസൻസില്ലാത്ത തോക്ക്

നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയതെന്നാണ് വിവരം, സംഭവത്തിന് ശേഷം യുവതിയോടൊപ്പം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയാണ്
മുംബ്ര വെടിവെപ്പ്: മലയാളി യുവാവിനെ പ്രകോപിപ്പിച്ചത് 'സഹോദരി' നേരിട്ട അപമാനം; കയ്യിലുണ്ടായിരുന്നത് ലൈസൻസില്ലാത്ത തോക്ക്
Representative image
Published on

മുംബൈ: താനെയിലെ മുംബ്രയെ നടുക്കിയ വെടിവെപ്പ് കേസിൽ മലയാളി യുവാവ് ജയൻ നായർ പിടിയിലാകുമ്പോൾ പുറത്തുവരുന്നത് നാടകീയമായ വിവരങ്ങൾ. സഹോദരി തുല്യയായ യുവതിയെ കളിയാക്കിയതിന് പ്രതികാരം ചെയ്യാൻ മലയാളിയായ ജയൻ എത്തിയത് വെറും കൈയ്യോടെയായിരുന്നില്ല. തിരക്കേറിയ മുംബ്രയിൽ പട്ടാപ്പകൽ ഒരാളുടെ ജീവനെടുക്കാൻ ജയന് എവിടെനിന്ന് തോക്ക് ലഭിച്ചു എന്ന ചോദ്യമാണ് ഇപ്പോൾ പോലീസിനെ കുഴക്കുന്നത്.

‘സഹോദരിയായി കണ്ട യുവതിയെ ലൈംഗികാതിക്രമണത്തിൽനിന്ന് രക്ഷിക്കാനായാണ് വെടിയുതിർത്തതെന്നാണ് മലയാളിയും മുൻ സൈനികനുമായ ജയൻ ശിവാനന്ദൻ നായർ പോലീസിനോട് പറഞ്ഞത്. താനെയിലെ മുബ്രയിൽ നടന്ന സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ യുവതിയെ ശല്യം ചെയ്തതായി ആരോപിക്കപ്പെടുന്ന അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർക്കെതിരെയാണ് ജയൻ വെടിവെച്ചത്. ഗുരുതരമായി പരുക്കേറ്റ അക്ബർ അബ്ദുൾ ഷെയ്ഖ് ചികിത്സയ്ക്കിടെ മരിച്ചു. മറ്റ് രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയെ കുറെ നാളുകളായി ശല്യം ചെയ്തു വരുന്ന സംഘം, സംഭവദിവസവും ലൈംഗികാതിക്രമണത്തിന് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ജയൻ വെടിയുതിർക്കുകയായിരുന്നു.

മുംബ്ര വെടിവെപ്പ്: മലയാളി യുവാവിനെ പ്രകോപിപ്പിച്ചത് 'സഹോദരി' നേരിട്ട അപമാനം; കയ്യിലുണ്ടായിരുന്നത് ലൈസൻസില്ലാത്ത തോക്ക്
കാസര്‍കോട്ട് ആറ് വയസുകാരനു ക്രൂരമര്‍ദനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

വെടിവെപ്പിന് തൊട്ടുമുൻപ് പ്രതികളും ജയനും തമ്മിൽ ഉഗ്രമായ തർക്കത്തിൽ ഏർപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പ്രകോപിതനായ ജയൻ പോക്കറ്റിൽനിന്നു തോക്കെടുത്ത് നിറയൊഴിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. കൊലപാതകവും കൊലപാതകശ്രമവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

മുംബ്ര വെടിവെപ്പ്: മലയാളി യുവാവിനെ പ്രകോപിപ്പിച്ചത് 'സഹോദരി' നേരിട്ട അപമാനം; കയ്യിലുണ്ടായിരുന്നത് ലൈസൻസില്ലാത്ത തോക്ക്
രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി: സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും, കസ്റ്റഡി അപേക്ഷ നല്‍കാന്‍ പൊലീസ്

ജയന് ഈ തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചാണ് പോലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്. ലൈസൻസില്ലാത്ത ആയുധമാണ് ഇയാൾ ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. യുവതിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് ജയൻ മുൻപ് പരാതി നൽകിയിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

English Summary: A Malayali ex-serviceman was arrested in Mumbai for murder and attempted murder after allegedly shooting three men in Mumbra. He told police he acted to protect a woman from sexual harassment

Related Stories

No stories found.
Madism Digital
madismdigital.com