ഭക്ഷണം വിളമ്പാന്‍ വൈകി; സഹോദരന്‍റെ ഭാര്യയുടെ തലയറുത്ത് ആല്‍മരത്തില്‍ കെട്ടിത്തൂക്കി യുവാവ്

ഭക്ഷണം വിളമ്പുന്നതിൽ ഉണ്ടായ താമസത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം
ഭക്ഷണം വിളമ്പാന്‍ വൈകി; സഹോദരന്‍റെ ഭാര്യയുടെ തലയറുത്ത് ആല്‍മരത്തില്‍ കെട്ടിത്തൂക്കി യുവാവ്
Published on

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹോദരന്‍റെ ഭാര്യയുടെ തല വെട്ടിമാറ്റി ആല്‍മരത്തില്‍ കെട്ടിത്തൂക്കി യുവാവ്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ പർസാ ബിഘാ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇമദ്‌പുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അൻഷു ദേവിയെന്ന 25 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഭക്ഷണം വിളമ്പുന്നതിൽ ഉണ്ടായ താമസത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

ഭക്ഷണം വിളമ്പാന്‍ വൈകി; സഹോദരന്‍റെ ഭാര്യയുടെ തലയറുത്ത് ആല്‍മരത്തില്‍ കെട്ടിത്തൂക്കി യുവാവ്
സ്ത്രീധന മരണങ്ങളിൽ വർധന, പെട്ടെന്നു കെടുന്ന ജനരോഷം; പൊതുസമൂഹത്തിന്റെ നിശ്ശബ്ദതയ്ക്കു പിന്നിലെന്ത്?

സംഭവം നടന്ന സമയത്ത് അൻഷു വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങൾ നെൽനടീൽ ജോലിക്കായി വയലിലേക്ക് പോയിരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുനാൽ കുമാർ ഭക്ഷണം ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. ഭക്ഷണം വിളമ്പാൻ വൈകിയെന്ന കാര്യം ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അൻഷുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഭക്ഷണം വിളമ്പാന്‍ വൈകി; സഹോദരന്‍റെ ഭാര്യയുടെ തലയറുത്ത് ആല്‍മരത്തില്‍ കെട്ടിത്തൂക്കി യുവാവ്
മുണ്ടിൻ കഷ്ണത്തിലെ ചോരപ്പാടിൽ തെളിഞ്ഞ കൊലപാതകം: പൂട്ടുമോ ചെന്താമരയെ? നെന്മാറ കേസിൽ വിധി ഇന്ന്

ഇതിനു ശേഷം പ്രതി കോടാലി ഉപയോഗിച്ച് യുവതിയുടെ തല അറുത്തുമാറ്റി തൊട്ടടുത്തുള്ള ആല്‍മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇവരുടെ ഭര്‍ത്താവിന്‍റെ അനിയന്‍ കുനാൽ കുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

ഗ്രാമത്തിന്റെ പുറമ്പോക്കിലെ ആൽമരത്തിൽ വെട്ടിമാറ്റിയ തല തൂങ്ങിക്കിടക്കുന്നത് കണ്ട വഴിയാത്രക്കാരാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്. ഉടൻ തന്നെ അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പർസാ ബിഘാ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Summary

A dispute over serving food ended in tragedy after a young man beheaded his brother's wife and hung her head from a banyan tree. The incident occurred on Tuesday in Imadpur village, within the limits of the Parsa Bigha police station in Bihar's Jehanabad district. The deceased has been identified as 25-year-old Anshu Devi. Preliminary reports suggest that a quarrel triggered by a delay in serving food led to the murder.

Madism Digital
madismdigital.com