നോട്ടീസിൽ തട്ടി ആവേശം; പേരാമ്പ്രയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും കമ്മീഷന്റെ 'ചുവപ്പ് കാർഡ്'

തനിക്കെതിരെ വന്ന പരാതിയില്‍ രോഷാകുലനായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടിപി രാമകൃഷ്ണന്‍
നോട്ടീസിൽ തട്ടി ആവേശം; പേരാമ്പ്രയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും കമ്മീഷന്റെ 'ചുവപ്പ് കാർഡ്'
Published on

പേരാമ്പ്രയില്‍ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുപിന്നാലെ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മതത്തിന്റേയും സമുദായത്തിന്റേയും പേര് പറഞ്ഞ് വോട്ട്പിടിച്ചു എന്ന ആരോപണത്തിലാണ് തഹലിയക്ക് നോട്ടീസ്. മൂന്ന് പരാതികളാണ് തഹലിയക്കെതിരെ റിട്ടേണിങ്ങ് ഓഫീസര്‍ക്ക് ലഭിച്ചത്. ഇടതു സ്ഥാനാര്‍ഥി ടിപി രാമകൃഷ്ണന് കമ്മീഷൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇത്സാ മുതലെടുക്കാൻ യുഡിഎഫ് കോപ്പുകൂട്ടിന്നതിനിടെയാണ് പുതിയ സംഭവ വികാസം. ഇതോടെ ഇരുമുന്നണികളും ഒരുപോലെ പ്രതിരോധത്തിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രചരണവാഹനത്തില്‍ എതിര്‍ പാര്‍ട്ടിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടിപി രാമകൃഷ്ണന് കമ്മീഷൻ നോട്ടീസ് അയച്ചത്.

'പരാതിയുണ്ടെങ്കിൽ അന്വേഷിക്കട്ടെ'

ഞങ്ങളുടെ മേല്‍ കുറ്റം ചുമത്താന്‍ എന്തിനാണ് ഇത്ര ധൃതിയെന്നാണ് ടിപി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സമാധാനപരമായ പേരാമ്പ്രയിലെ അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദപ്രചരണം നടത്തിയത് എല്‍ഡിഎഫ് അല്ലെന്നും കുറ്റപ്പെടുത്തുന്നവര്‍ തെളിവ് നല്‍കട്ടെയെന്നും ടിപി ആവശ്യപ്പെട്ടു.

എല്‍ഡിഎഫിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അനൗണ്‍സ്‌മെന്റുകളടങ്ങിയ പെന്‍ഡ്രൈവുകള്‍ പരിശോധനക്കായി നല്‍കാന്‍ തയ്യാറാണെന്നും ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്നും അന്വേഷണത്തിനോട് പൂര്‍ണമായും സഹകരിക്കുമെന്നും ഇടതു സ്ഥാനാര്‍ഥി കൂട്ടിച്ചേര്‍ത്തു.

സമാന ആരോപണങ്ങളുടെ പേരിൽ ഇരുമുന്നണികളും പ്രതിരോധത്തിലായതോടെ പേരാമ്പ്രയിൽ അങ്കത്തിന് ചൂടേറിയിരിക്കുകയാണ്. ഇടതിന് പതിവായി മേധാവിത്വമുള്ള മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും കാറ്റ് യു.ഡി.എഫിന് അനുകൂലമായിരുന്നു. ഈ പ്രതീക്ഷയുടെ തേരിലേറിയാണ് യു.ഡി.എഫ് പാളയം തങ്ങളുടെ തന്ത്രം മെനയുന്നത്. ടിപി രാമകൃഷ്ണനെതിരായ ആരോപണങ്ങളിൽ പരമാവധി മുതലെടുപ്പ് നടത്താൻ യു.ഡി.എഫിന് കഴിയുകയും ചെയ്തിരുന്നു. വിവാദത്തോട് പ്രതികരിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ടിപിയുടെ ശരീരഭാഷയിൽ തന്നെ അങ്കലാപ്പ് പ്രകടമാകുകയത് ഇതിന്റെ പ്രതിഫലനമായതാണ് വിലയിരുത്തപ്പെട്ടത്, എന്നാൽ തിരിച്ചുകയറാനുള്ള അവസരമാണ് പുതിയ സംഭവവികാസത്തോടെ ഇടതിനു മുന്നിൽ തുറന്നു കിട്ടിയത്.

English Summary: The electoral battle, primarily between the LDF's T.P. Ramakrishnan (incumbent MLA and LDF Convener) and the UDF's Fathima Thahiliya, has shifted from a one-sided controversy to a balanced confrontation

Related Stories

No stories found.
Madism Digital
madismdigital.com