പ്രവാസികൾക്ക് ആശ്വാസം; ​ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും

യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് മാത്രം ഏകദേശം 30 പ്രത്യേക സർവീസുകളാണ് കമ്പനികൾ തീരുമാനിച്ചിട്ടുള്ളത്. ഈ സർവീസുകൾ സ്ലോട്ട് ലഭ്യതയും പ്രാദേശിക സാഹചര്യങ്ങളും അനുസരിച്ചായിരിക്കും തീരുമാനിക്കുക
Air India Flight
Air India Flight Image Credit: X
Published on

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് യാത്ര ക്ലേശം നേരിടുന്ന രാജ്യത്തെ പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും. കേരളത്തിലേത് ഉൾപ്പെടെയുള്ള ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ കമ്പനികൾ വർധിപ്പിച്ചു. ഇന്ന് മാത്രം 50 സർവീസുകളാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഉപകാരപ്രദമാകും വിധമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ജിദ്ദയിലേക്ക് ബെം​ഗുളൂരു, മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് 20 സർവീസുകൾ വരെ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്. ന്യൂഡൽഹി, കൊച്ചി, മുംബൈ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് മസ്‌കറ്റിലേക്ക് എട്ട് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് നടത്തും.

കൂടാതെ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് മാത്രം ഏകദേശം 30 പ്രത്യേക സർവീസുകളാണ് കമ്പനികൾ തീരുമാനിച്ചിട്ടുള്ളത്. ഈ സർവീസുകൾ സ്ലോട്ട് ലഭ്യതയും പ്രാദേശിക സാഹചര്യങ്ങളും അനുസരിച്ചായിരിക്കും തീരുമാനിക്കുക. അതേസമയം, ടിക്കറ്റുകൾ ബുക്ക് ചെയ്തവർ എയർലൈൻ അപ്ഡേറ്റുകൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് 21ന് വിവിധ കമ്പനികൾ ഷെഡ്യൂൾ ചെയ്ത 42 സർവീസുകൾ പൂർത്തിയാക്കിയിട്ടുണ്ട്. യുഎഇയിലേക്ക് മാത്രം 26 പ്രത്യേക (അഡ്‌ഹോക്ക്) വിമാനങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അബൂദബി, ഷാർജ, റാസൽഖൈമ, ദുബൈ എന്നിവിടങ്ങളിലേക്കാണ് ഇന്നലെ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തിയത്.

English Summary: Air India and Air India Express add Gulf flights, easing travel for Indian expats amid West Asia tensions with 50 services scheduled

Related Stories

No stories found.
Madism Digital
madismdigital.com