Shura Council
Shura CouncilImage Credit: Instagram

'ഹെൽത്ത് ടൂറിസം' പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികളുമായി ബഹ്‌റൈൻ

അ​ഞ്ച് ശൂ​റ കൗൺസിൽ അം​ഗ​ങ്ങ​ളാ​ണ് ഹെൽത്ത് ടൂറിസം വിസ എന്ന ആശയം മു​ന്നോ​ട്ടു​വെ​ച്ചിട്ടുള്ളത്.
Published on

മനാമ: ആരോഗ്യമേഖലയിലേക്ക് വിദേശികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി ബഹ്‌റൈൻ. ചികിത്സക്കായി വിദേശത്തുനിന്നും രാജ്യത്തെത്താൻ പ്രത്യേക ഹെൽത്ത് ടൂറിസം വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്, ശൂറ കൗൺസിലിലാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്. രാജ്യത്തേക്കുള്ള ഹെൽത്ത് ടൂറിസം വിസ രോ​ഗികൾക്കായി അനുവദിക്കുന്നതിന് മുൻപ്, തിരഞ്ഞെടുക്കുന്ന ആ​ശു​പ​ത്രി​ക​ൾ, നൽകേണ്ട ചികിത്സ, ചികിത്സാ​നി​ര​ക്കു​ക​ൾ എന്നിവ മുൻകൂറായി രേഖപ്പെടുത്തേണ്ടതുണ്ടന്നും കൗൺസിൽ വ്യക്തമാക്കി.

വി​ദേ​ശ​ത്തു​ നി​ന്നു​ള്ള രോ​ഗി​ക​ൾ രാജ്യത്തെത്തുന്നതിന് മുൻപ് തന്നെ അവരുടെ ചികിത്സയിൽ വ്യക്തത വരുത്തേണ്ടതുണ്ട്. രോ​ഗിക്ക് നൽകേണ്ട ചികിത്സകൾ, സർജറികൾ, അപകടസാധ്യതകൾ, പ്രതിസന്ധികൾ, വിജയസാധ്യത, തുടങ്ങിയ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയ അറിയിപ്പുകൾ രേഖാമൂലം വിദേശികൾക്ക് നൽകണമെന്നാണ് അധികൃതരുടെ തീരുമാനം.

രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന ബി​ല്ലു​ക​ളി​ൽ ഓ​രോ സേ​വ​ന​ത്തി​ന്റെ​യും നി​ര​ക്ക് പരസ്യപ്പെടുത്തണമെന്നും കരട് നിയമത്തിലുണ്ട്. അഞ്ച് ശൂ​റ കൗൺസിൽ അം​ഗ​ങ്ങ​ളാ​ണ് ഹെൽത്ത് ടൂറിസം വിസ എന്ന ആശയം മു​ന്നോ​ട്ടു​വെ​ച്ചിട്ടുള്ളത്. പദ്ധതിക്കായി ദേ​ശീ​യ സമി​തി രൂ​പീ​ക​രി​ക്കുകയും നാ​ഷണ​​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി മേ​ൽ​നോ​ട്ടം വ​ഹി​ക്കു​കയും ചെയ്യുമെന്നാണ് വിവരം.

English Summary: Bahrain is planning new initiatives to boost health tourism, including a dedicated health tourism visa with clear regulations on treatment details, costs, and patient transparency.

Madism Digital
madismdigital.com