ബഹ്‌റൈനിൽ സ്വകാര്യ മേഖലയിൽ വിദേശി തൊഴിലാളികളിൽ വർധനവ്; വേതന വർധനവിൽ മുന്നിൽ സ്വദേശികൾ

സ്വദേശികളുടെ ശരാശരി വേതനം 2.6 ശതമാനം ഉയർന്നപ്പോൾ വിദേശികളുടെ ശരാശരി വേതനം ഇത്രെയും കുറഞ്ഞെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്
Bahrain
Bahrain Image credit : facebook
Published on

മനാമ: ബഹ്‌റൈനിൽ 2025ലെ മൂന്നാം പാദത്തിലെ തൊഴിൽ മേഖലയിൽ കണക്കുകൾ പുറത്തുവിട്ടു. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ തയ്യാറാക്കിയ റിപ്പോർട്ടുകൾ പ്രകാരം സ്വകാര്യ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ മൂന്നുമാസ കാലയളവിൽ ഏകദേശം 4,73,323 പേരായി ഉയർന്നിട്ടുണ്ട്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി സ്വദേശികളുടെ എണ്ണത്തിൽ 1,57,213 പേരാണ് വർധിച്ചത്. എന്നാൽ ഇതിൽ 67 ശതമാനത്തിലധികം പേരും സ്വകാര്യ മേഖലയിലെ ജോലികൾ ചെയ്യുന്നവരാണ്.

അതേസമയം രാജ്യത്ത് സ്വദേശി തൊഴിലാളികളിൽ സ്ത്രീകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ആകെ വർധനവിൽ 42.5 ശതമാനവും സ്ത്രീകളാണെന്നാണ് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ തയ്യാറാക്കിയ റിപ്പോർട്ടുകൾ പറയുന്നത്. വിദേശി തൊഴിലാളികളുടെ എണ്ണം ഉയർന്നിട്ടും ഇവരുടെ വേതനത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. സ്വദേശികളുടെ ശരാശരി വേതനം 2.6 ശതമാനം ഉയർന്നപ്പോൾ വിദേശികളുടെ ശരാശരി വേതനം ഇത്രെയും കുറഞ്ഞെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

പൊതുമേഖലയിലെ വേതന കണക്കുകളിൽ പുരുഷന്മാരേക്കാൾ ശമ്പളം സ്ത്രീകൾക്കാണ്. എന്നാൽ സ്വകാര്യ മേഖലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ശരാശരി 500 ദിനറാണ് വേതനം ലഭിക്കുന്നത്. കൂടാതെ തൊഴിൽ മേഖലയിലെ വ്യക്തമായ കണക്കുകൾ ശേഖരിക്കുന്നതിനായി ഇൻഫർമേഷൻ ആൻഡ് ഇ- ഗവണ്മെന്റ് അതോറിറ്റി 'ലേബർ ഫോഴ്സ് സർവേ 2026' ആരംഭിച്ചിട്ടുണ്ട്. ഈ സർവേ പൂർത്തിയാകുന്നതോടെ രാജ്യത്തെ തൊഴിൽ മേഖലകളുടെ വ്യത്യാസങ്ങളും വരുത്തേണ്ട മാറ്റങ്ങളും വിലയിരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Bahrain has reported a sharp rise in foreign workers in the private sector, while wage growth remains higher among citizens, according to new labour statistics.

Related Stories

No stories found.
Madism Digital
madismdigital.com