ഒമാനിൽ ഡ്രോൺ ആക്രമണം; രണ്ട് പ്രവാസികൾ മരിച്ചു

പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ കെ.സി–135 ഇന്ധന ടാങ്കർ സൈനിക വിമാനം തകർന്നു വീണതായും റിപ്പോർട്ടുണ്ട്
ഒമാനിൽ ഡ്രോൺ ആക്രമണം; രണ്ട് പ്രവാസികൾ മരിച്ചു
Published on

മസ്കറ്റ്: ഒമാനിലെ വ്യവസായ മേഖല ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ രണ്ട് പ്രവാസികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ദുബായിലെ സെൻട്രൽ മേഖലയിലേക്കും ഇന്ന് ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഒമാനിലെ സോഹാറിലുള്ള അൽ അവാഹി ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്ന ആക്രമണത്തിലാണ് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടിരിക്കുന്നത്. സമീപത്തെ റിഫൈനറിയാണ് ലക്ഷ്യമിട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇതിനിടെ സൗദി അറേബ്യയിലേക്കും തുടർച്ചയായി ഇറാൻ ആക്രമണങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മേഖലയിൽ വരും ദിവസങ്ങളിൽ സംഘർഷം ശക്തമാകുമെന്നാണ് സൂചന. പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ കെ.സി–135 ഇന്ധന ടാങ്കർ സൈനിക വിമാനം തകർന്നു വീണതായും റിപ്പോർട്ടുണ്ട്. ഇതിനൊപ്പം പറന്നിരുന്ന മറ്റൊരു വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു. വിമാനം തങ്ങളുടെ ആക്രമണത്തിലാണ് തകർന്നതെന്ന അവകാശവാദവുമായി ഇറാൻ രം​ഗത്തുവന്നിട്ടുണ്ട്.

അതേസമയം ഒമാനിൽ നടന്ന ആക്രമണങ്ങൾ തങ്ങൾക്ക് ബന്ധമില്ലെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കി. മേഖലയിലെ സംഘർഷാവസ്ഥയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ബ്രിക്സ് പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകൾ ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

English Summary: A drone attack in the Sohar industrial area of Oman killed two expatriates and injured several others. Drone debris was also reported in central Dubai, though no injuries occurred there. The incident comes amid rising regional tensions with ongoing attacks reported toward Saudi Arabia and claims regarding a U.S. military tanker aircraft crash in western Iraq

Related Stories

No stories found.
Madism Digital
madismdigital.com