ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കാൻ; പുത്തൻ റെയിൽവേ പദ്ധതികൾ

കുവൈറ്റിൽ നിന്ന് റിയാദിലേക്ക് യാത്രാസമയം ഏകദേശം ഒരു മണിക്കൂറും 40 മിനിറ്റുമായി കുറയും
GCC rail network
GCC rail networkimage credits: GCC rail network
Published on

കുവൈറ്റ്: ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതികളുടെ ഭാഗമായി കുവൈറ്റ് പുതിയ സേവനങ്ങളും സൗകര്യങ്ങളും ഉൾപ്പെടുത്തി. പൊതുമരാമത്ത് മന്ത്രാലയം നടപ്പാക്കുന്ന ആദ്യഘട്ട പദ്ധതി കുവൈറ്റിനുള്ളിൽ 111 കിലോമീറ്റർ ദൈർഘ്യമുള്ള ഡീസൽ റെയിൽവേ ലൈനാണ്.

ഈ റെയിൽവേ സൗകര്യം ഭാവിയിൽ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുകയും, പിന്നീട് ഒമാൻ വരെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടെ ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാകുകയും, യാത്രക്കാർക്ക് സുരക്ഷിതവും വേഗതയേറിയതുമായ യാത്രാ മാർഗം ലഭിക്കുകയും ചെയ്യും.

ഇതിനൊപ്പം കുവൈറ്റിനെയും സൗദി തലസ്ഥാനമായ റിയാദിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽവേ പദ്ധതിയും കുവൈറ്റ് അധികൃതരുടെ പരിഗണനയിലുണ്ട്. പദ്ധതി പ്രവർത്തനക്ഷമമായാൽ കുവൈറ്റിൽ നിന്ന് റിയാദിലേക്ക് യാത്രാസമയം ഏകദേശം ഒരു മണിക്കൂറും 40 മിനിറ്റുമായി കുറയും. ഈ പദ്ധതി 2030 ഓടെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.

നിലവിൽ റെയിൽ പാതയുടെ ഡിസൈനുകൾ തയ്യാറാക്കുകയാണ്. റോഡ് ഗതാഗതത്തിലെ തിരക്കും അപകടസാധ്യതയും കുറയ്ക്കുകയും രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുക തുടങ്ങി ഗൾഫ് മേഖലയിലെ സാമ്പത്തിക–സാമൂഹിക ഏകീകരണം വർധിപ്പിക്കുക എന്നിവയാണ് റെയിൽവേ പദ്ധതിയിലൂടെ നടപ്പാക്കുക.

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി ഏകദേശം 2,100 കിലോമീറ്റർ ദൈർഘ്യമുള്ളതാണെന്നാണ് റിപ്പോർട്ട്. കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യുഎഇ, ഒമാൻ എന്നീ ആറു രാജ്യങ്ങളെയാണ് റെയിൽവേ പദ്ധതിയിലൂടെ ബന്ധിപ്പിക്കുക. ഓരോ ജിസിസി രാജ്യവും സ്വന്തം രാജ്യപരിധിക്കുള്ളിലെ റെയിൽവേ പാതകൾ സ്വതന്ത്രമായി നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യും. തുടർന്ന് പാതകൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലവും പദ്ധതി നടപ്പാക്കുന്നത്.

കുവൈറ്റിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ തുർക്കി കൺസൾട്ടിങ് സ്ഥാപനമായ പ്രോയാപിയാണ് റെയിൽവേ ലിങ്കിന്റെ പ്രാരംഭ സാങ്കേതിക പഠനങ്ങളും രൂപകൽപ്പനകളും നടത്തുന്നത്. ഡിസൈനുകൾ അന്തിമമാക്കിയതിന് ശേഷം ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നാണ് കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയ വക്താവ് എഞ്ചിനീയർ അഹമ്മദ് അൽ സാലെ അറിയിച്ചത്.

English Summary: Kuwait is advancing GCC railway projects with a 111 km domestic diesel rail line and a proposed high-speed rail link to Riyadh. Once operational, travel time between Kuwait and Riyadh will reduce to about 1 hour and 40 minutes.

Related Stories

No stories found.
Madism Digital
madismdigital.com