

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ 2026ന്റെ ആരംഭത്തോടെ കൂടുതൽ തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് തൊഴിൽ വിപണി എണ്ണ ഇതര മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉണർവ്വ് പ്രതീക്ഷിക്കുന്നത്. മലയാളികൾക്ക് ഉൾപ്പെടെ പ്രവാസലോകത്തിനെ ആശ്രയിക്കുന്ന ഏഷ്യക്കാർക്ക് പുതിയ മാറ്റങ്ങൾ അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
പരമ്പരാഗത മേഖലകളായ ഓയിൽ–ഗ്യാസ് മേഖലയിൽ ആവശ്യകത തുടരുന്നതിനൊപ്പം, ടെക്‌നോളജി, ഫിനാൻസ്, റിന്യൂവബിൾ എനർജി, നിർമാണം, സേവനമേഖല, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലാവും തൊഴിലവസരങ്ങൾ.
വിസ നയങ്ങളിലെ ഇളവുകളും രാജ്യാന്തര തൊഴിൽ മേഖലയെ ആകർഷിക്കുന്ന തരത്തിലുള്ള പദ്ധതികളും പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്
2024-ൽ GCC മേഖലയിലെ തൊഴിൽ ദാതാക്കളുടെ എണ്ണത്തിൽ 5.7 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് 2026 ഓടെ ഇരട്ടിയാകുമെന്നാണ് കരുതപ്പെടുന്നത്. എണ്ണയിതര വരുമാന മേഖലകൾ 3.7% വളർച്ച കൈവരിച്ചതും ഉയർന്ന ഓയിൽ ഉൽപ്പാദനവും വിപണിയെ കൂടുതൽ സജീവമാക്കാൻ സഹായിച്ചിട്ടുണ്ട്.
സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് കൂടുതൽ നേട്ടം കൈവരിക്കാൻ പോകുന്നത്. തൊഴിൽ വിപണി ശക്തമാകുന്നതിന് സർക്കാരിന്റെ തൊഴിൽ പരിഷ്കാരങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്. വിസ നയങ്ങളിലെ ഇളവുകളും രാജ്യാന്തര തൊഴിൽ മേഖലയെ ആകർഷിക്കുന്ന തരത്തിലുള്ള പദ്ധതികളും പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്
English Summary: Gulf job opportunities are set to grow from 2026, with demand rising in sectors like technology, finance, renewable energy, healthcare, and hospitality. Saudi Arabia and the UAE are expected to lead, aided by labor reforms and relaxed visa policies