ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റു മരിച്ചു; സഹപ്രവർത്തകനായ മലയാളി അറസ്റ്റിൽ

നിഷാദ് തൊഴിലെടുക്കുന്ന കഫ്തീരിയയിലെ മറ്റൊരു ജീവനക്കാരനാണ് പ്രതി
ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റു മരിച്ചു; സഹപ്രവർത്തകനായ മലയാളി അറസ്റ്റിൽ
Published on

അബുദാബി: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശിയായ നിഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കരുമ്പൊയിൽ സ്വദേശിയായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.

നിഷാദ് തൊഴിലെടുക്കുന്ന കഫ്തീരിയയില്‍ തന്നെയാണ് ഷമീറും ജോലി ചെയ്യുന്നത്. ദീർഘകാലമായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ഇന്നലെ വൈകുന്നേരത്തോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും അടിപിടിയിലേക്കുമെത്തിയെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോ​ഗമിക്കുകയാണ്.

English Summary: A Kerala native, Nishad, was stabbed to death in Sharjah. His colleague Shameer has been arrested by Sharjah Police following a dispute at their workplace

Related Stories

No stories found.
Madism Digital
madismdigital.com