വോട്ടര്‍ പട്ടികയില്‍ സ്വന്തം പേര് ഒഴിവാക്കാന്‍ അപേക്ഷ നല്‍കി 'മരിച്ച' വോട്ടര്‍മാര്‍, പരസ്പരം 'കൊന്ന്' 668 പേര്‍; കര്‍ണാടക എസ്‌ഐആറില്‍ വന്‍ ക്രമക്കേട്

ഒരേ പോളിങ് സ്റ്റേഷനിലെ 668 വോട്ടര്‍മാര്‍ പരസ്പരം മരിച്ചതായി രേഖപ്പെടുത്തി ഫോം-7 നല്‍കിയതാണ് മറ്റൊരു വിചിത്ര സംഭവം. ഒരാള്‍ മറ്റൊരാള്‍ മരിച്ചുവെന്ന് കാണിച്ച് അപേക്ഷ നല്‍കുമ്പോള്‍, രണ്ടാമത്തെയാള്‍ തിരിച്ചും എതിര്‍പ്പ് ഫയല്‍ ചെയ്യുകയായിരുന്നു
വോട്ടര്‍ പട്ടികയില്‍ സ്വന്തം പേര് ഒഴിവാക്കാന്‍ അപേക്ഷ നല്‍കി 'മരിച്ച' വോട്ടര്‍മാര്‍, പരസ്പരം 'കൊന്ന്' 668 പേര്‍; കര്‍ണാടക എസ്‌ഐആറില്‍ വന്‍ ക്രമക്കേട്
Published on: 

കര്‍ണാടകയില്‍ നടക്കുന്ന പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് വന്‍ വീഴ്ചകളും അപാകതകളും നടക്കുന്നതായി റിപ്പോര്‍ട്ട്. തങ്ങള്‍ മരിച്ചുപോയെന്നും അതിനാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ജീവിച്ചിരിക്കുന്ന 37-ഓളം വോട്ടര്‍മാര്‍ നേരിട്ട് അപേക്ഷ നല്‍കിയ വിചിത്രമായ സാഹചര്യമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വിശകലനം ചെയ്തു മാന്‍ഡേറ്റ് അനലിറ്റിക്സ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. കൂടാതെ 334 ജോടി ആളുകള്‍ (668 പേര്‍) പരസ്പരം മരിച്ചതായി പ്രഖ്യാപിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും വ്യക്തമാകുന്നു.

ഒരാള്‍ മരിക്കുകയോ താമസം മാറുകയോ ചെയ്താല്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാന്‍ സമര്‍പ്പിക്കേണ്ടത് 'ഫോം-7' ആണ്. എന്നാല്‍, കര്‍ണാടകയില്‍ ലഭിച്ച 37 അപേക്ഷകളില്‍ അപേക്ഷകന്റെ പേരും ഒഴിവാക്കേണ്ട ആളുടെ പേരും ഇനീഷ്യല്‍ അടക്കം ഒന്നാണ്. ഇവര്‍ സ്വന്തം മരണകാരണം കാണിച്ചാണ് ഫോം സമര്‍പ്പിച്ചിരിക്കുന്നത്. ജൂണ്‍ 30-ന് ആരംഭിച്ച എസ്.ഐ.ആര്‍ പ്രക്രിയയ്ക്ക് മുന്‍പാണ് ഇത്തരം ഭൂരിഭാഗം അപേക്ഷകളും സമര്‍പ്പിക്കപ്പെട്ടത്.

സെപ്റ്റംബര്‍ 17-നും 26-നും ഇടയില്‍ മഗാഡി, സണ്ടൂര്‍, ബ്യാട്ടരായണപുര മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച ഇത്തരം മൂന്ന് അപേക്ഷകള്‍ കരട് വോട്ടര്‍പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. സോഫ്റ്റ് വെയറിലെ തകരാറുകളോ ഡാറ്റാബേസ് പിഴവുകളോ ആകാം ഇതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം. പലയിടത്തും ബി.എല്‍.ഒമാര്‍ ഇത്തരമൊരു അപേക്ഷയെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല.

വോട്ടര്‍ പട്ടികയില്‍ സ്വന്തം പേര് ഒഴിവാക്കാന്‍ അപേക്ഷ നല്‍കി 'മരിച്ച' വോട്ടര്‍മാര്‍, പരസ്പരം 'കൊന്ന്' 668 പേര്‍; കര്‍ണാടക എസ്‌ഐആറില്‍ വന്‍ ക്രമക്കേട്
മെറ്റയെ മെരുക്കാൻ കേന്ദ്രം; അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് വിമര്‍ശനം

ഒരേ പോളിങ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 668 വോട്ടര്‍മാര്‍ പരസ്പരം മരിച്ചതായി രേഖപ്പെടുത്തി ഫോം-7 നല്‍കിയതാണ് മറ്റൊരു വിചിത്ര സംഭവം. ഒരാള്‍ മറ്റൊരാള്‍ മരിച്ചുവെന്ന് കാണിച്ച് അപേക്ഷ നല്‍കുമ്പോള്‍, രണ്ടാമത്തെയാള്‍ തിരിച്ചും എതിര്‍പ്പ് ഫയല്‍ ചെയ്യുകയായിരുന്നു. 25-ലധികം ജില്ലകളിലായി ഇത്തരം 334 ജോഡി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണ്‍ 16-ന് പട്ടിക മരവിപ്പിക്കുന്നതിന് തൊട്ടുമുമ്പ്, ജൂണ്‍ മാസത്തില്‍ മാത്രം ഇത്തരം 333 കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ഒരുകോടിയിലധികം വോട്ടര്‍മാരെയാണ് 'സ്ഥലത്തില്ലാത്തവര്‍, താമസം മാറിയവര്‍, മരിച്ചവര്‍, ഇരട്ട വോട്ടുള്ളവര്‍' എന്നീ വിഭാഗങ്ങളിലായി ഉള്‍പ്പെടുത്തിയത്.

നേരത്തെ, കര്‍ണാടകയില്‍ സമര്‍പ്പിക്കപ്പെട്ട 28,832 ഫോം-7 അപേക്ഷകളുടെ വിശദാംശങ്ങള്‍ അജ്ഞാതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ ഇവ പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജൂണ്‍ 16-നും ഓഗസ്റ്റ് 28-നും ഇടയില്‍ സംസ്ഥാനത്ത് 1,10,654 ഫോം-7 അപേക്ഷകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചതെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ പോര്‍ട്ടലില്‍ 81,822 അപേക്ഷകള്‍ മാത്രമാണ് കാണിച്ചിരുന്നത്. ഏകദേശം 3,000 വോട്ടര്‍മാരുടെ പേരുകള്‍ വ്യാജമായി നീക്കം ചെയ്യാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ തുറന്നുപറഞ്ഞിരുന്നു. കൂടാതെ കൂട്ടത്തോടെ ഫോം-7 ദുരുപയോഗം ചെയ്ത് മുസ്ലിംങ്ങളുടെ പേരുകള്‍ വെട്ടിമാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണങ്ങളും പരാതികളും രാഷ്ട്രീയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

Summary

Serious irregularities have reportedly emerged in Karnataka during the Special Intensive Revision (SIR) of electoral rolls, with data analysis revealing applications in which living voters declared themselves dead and requested the deletion of their own names. According to a report by The Hindu, around 37 living voters submitted such applications, while 334 pairs of voters—668 people in total—filed applications declaring each other dead. The findings were reported by Mandate Analytics and Consulting following an analysis of Election Commission of India data. Form 7 is used to request the deletion of a name from the electoral roll, including in cases involving death or a change of residence. In the 37 unusual applications, the applicant's name and the name of the person proposed for deletion reportedly matched, including their initials.

Madism Digital
madismdigital.com