പവർ തെളിയിക്കുമോ പാറ്റകൾ? അഭിജീത് ദീപ്കെ ഡൽഹിയിൽ, കനത്ത ജാഗ്രതയിൽ തലസ്ഥാന നഗരി

പ്രതിഷേധക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനും അവരെ അനുനയിപ്പിച്ച് ശാന്തരാക്കാനും ഡൽഹി പൊലീസ് ഏകദേശം 2,000 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്
പവർ തെളിയിക്കുമോ പാറ്റകൾ? അഭിജീത് ദീപ്കെ ഡൽഹിയിൽ, കനത്ത ജാഗ്രതയിൽ തലസ്ഥാന നഗരി
Published on

അനേകമനേകം പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും വേദിയായിട്ടുണ്ട് ജന്തർ മന്തർ. ഇന്നും അത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയാകാനൊരുങ്ങുകയാണ് അവിടം. ഇന്ത്യൻ യുവതലമുറയുടെ ഉറച്ച ശബ്ദമായി കോക്രോച്ച് പാർട്ടി പരിണമിക്കുമ്പോൾ ഇതാദ്യമായി ആ കൂട്ടായ്മ ഒരു പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. സമാധാനപരമായ ഒരു പ്രതിഷേധം വാഗ്ദാനം ചെയ്യുന്നു.

പരീക്ഷാക്രമക്കേടുകളിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെടുന്ന പ്രതിഷേധത്തിന് കോക്രോച്ച് പാർട്ടി തിരഞ്ഞെടുത്ത സ്ഥലമാണ് ജന്തർ മന്തർ. പുസ്തകവും ദേശീയപതാകയുമായാണ് പാർട്ടിയുടെ അണികളെത്തുക. അമേരിക്കയിൽ നിന്ന് പുറപ്പെട്ട പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ഇതിനോടകം തന്നെ ഡൽഹിയിലെത്തിയിട്ടുണ്ട്. ഒമ്പത് മണിക്ക് ജന്തർമന്തറിന് സമീപത്തെ പാർലമെന്ർറ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തുന്ന അഭിജീത് പ്രതിഷേധത്തിന് അനുമതി തേടുമെന്നാണ് വിവരം.

പവർ തെളിയിക്കുമോ പാറ്റകൾ? അഭിജീത് ദീപ്കെ ഡൽഹിയിൽ, കനത്ത ജാഗ്രതയിൽ തലസ്ഥാന നഗരി
മൂക്കിന്‍തുമ്പിലെ വിപ്ലവം: ഇന്ത്യ കണ്ണടച്ചുകണ്ട ആ കാഴ്ചകളുടെ കഥ!

പ്രതിഷേധക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനും അവരെ അനുനയിപ്പിച്ച് ശാന്തരാക്കാനും ഡൽഹി പൊലീസ് ഏകദേശം 2,000 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ വസതികൾക്ക് പുറത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സമാധാനപരവും നിയമാനുസൃതവുമായിരിക്കും സമരമെന്നാണ് സിജെപി ഉറപ്പ് നൽകുന്നത്. സമരഭൂമിയിൽ അണിനിരക്കുന്ന പൊലീസ് സേനാംഗങ്ങൾക്ക് സമാധാനത്തിന്റെ സന്ദേശമായി നൽകാൻ പൂക്കളുമായി എത്തണമെന്നാണ് അണികൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

കോക്രോച്ച് പാർട്ടിയുടെ കഥ

ഇന്ത്യയിലെ ഏറ്റവും പുതിയ പൊളിറ്റിക്കൽ സ്റ്റാർട്ടപ്പ് ആണ് സിജെപി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ അഭിജീത് ദീപ്കെ ആക്ഷേപഹാസ്യമായി തുടങ്ങി ഈ പാർട്ടിയിൽ ഇന്ന് തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര വരെ അംഗങ്ങളാണ്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, രാജ്യത്തെ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി. അമരത്ത് യു.എസിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർഥിയായ അഭിജീത് ദിപ്കെയും. ചീഫ് ജസ്റ്റിസിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ട അഭിജീത്, ലോകമെമ്പാടുമുള്ള എല്ലാ 'പാറ്റകൾക്കുമായി' ഒരു പാർട്ടി രൂപികരിക്കുകയായിരുന്നു.

മെയ് 15ന് നടന്ന കോടതി വിചാരണയ്ക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശം. യാതൊരു തൊഴിലുമില്ലാതെ പാറ്റകളെപ്പോലെ ചില ചെറുപ്പക്കാരുണ്ടെന്നും അവരിൽ ചിലർ മാധ്യമപ്രവർത്തകരും സോഷ്യൽമീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുകയാണ് എന്നുമായിരുന്നു ഇത്. തുടർന്ന് പരാമർശത്തിനെതിരെ വ്യാപകമായി വിമർശനമുയർന്നു.

പിന്നാലെയാണ് എക്സിൽ കോക്രോച്ച് ജനതാ പാർട്ടി എന്ന അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. നിലവിലെ രാഷ്ട്രീയപ്പാർട്ടികളോടുള്ള വിയോജിപ്പാണ് സിജെപിക്ക് ലഭിക്കുന്ന പിന്തുണയെന്നാണ് അഭിജീത് അഭിപ്രായപ്പെടുന്നത്. യുവാക്കൾക്കുവേണ്ടി പ്രവർത്തിക്കുന്ന, അവരുടെ പൾസ് അറിയുന്ന രാഷ്ട്രീയപ്പാർട്ടികളില്ല എന്നതിന്റെ സൂചനയും സിജെപിക്കുള്ള ഫോളോവേഴ്സിലൂടെ കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: Jantar Mantar has been the stage for countless protests and demonstrations over the years. Today, it is set to witness another one. As the Cockroach Party evolves into a strong voice of India's youth, the collective is organizing its first-ever public gathering.

The party has promised a peaceful protest and has chosen Jantar Mantar as the venue for its demonstration demanding the resignation of Education Minister Dharmendra Pradhan over alleged examination irregularities. Party supporters are expected to arrive carrying books and the national flag.

Party founder Abhijit Deepke, who travelled from the United States, has already reached Delhi. According to reports, he is expected to visit the Parliament Street Police Station near Jantar Mantar at 9 a.m. to seek permission for the protest.

Madism Digital
madismdigital.com