കോളേജിലെ വാലന്റൈന്‍സ് ഡേ ആഘോഷം; അക്രമം അഴിച്ചുവിട്ട് ബജ്റംഗ്ദൾ പ്രവർത്തകർ, വിദ്യാർത്ഥിക്ക് നേരെ കയ്യേറ്റശ്രമം

അക്രമികള്‍ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിന്റെയും വസ്തുവകകള്‍ അടിച്ചു തകർക്കുന്നതിന്റേയും, വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്യുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കോളേജിലെ വാലന്റൈന്‍സ് ഡേ ആഘോഷം; അക്രമം അഴിച്ചുവിട്ട് ബജ്റംഗ്ദൾ പ്രവർത്തകർ, വിദ്യാർത്ഥിക്ക് നേരെ കയ്യേറ്റശ്രമം
Published on

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറിൽ, നാര്‍സി മുന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാത്ഥിര്‍കളുടെ വാലന്റൈന്‍സ് ഡേ ആഘോഷവേദി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. പരിപാടിയില്‍ അശ്ലീലം കലര്‍ത്തി എന്ന് ആരോപിച്ചായിരുന്നു ബജ്‌റംഗ്ദളിന്റെ അതിക്രമം. വേദി അടിച്ചുതകര്‍ത്തതിനോടൊപ്പം, മുദ്രാവാക്ക്യം വിളികളും, വിദ്യാര്‍ത്ഥികൾക്കെതിരെ മര്‍ദനവും ഉണ്ടായതായി പരാതിയിൽ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച വാലന്റൈൻസ് ഡേ പരിപാടി ഒരു ഭാഗത്ത് നടക്കുമ്പോൾ, ഒരു കൂട്ടം ആളുകള്‍ കോളേജിൽ അതിക്രമിച്ച് കയറി, അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. അക്രമികള്‍ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിന്റെയും വസ്തുവകകള്‍ അടിച്ചു തകർക്കുന്നതിന്റേയും, വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്യുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പൊലീസിനെ അറിയിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചത്. അതുകൊണ്ടു തന്നെ അക്രമം നടന്നതിൽ വിദ്യാർത്ഥികൾക്കും പങ്കുണ്ടെന്നാണ് ഡിസിപി ശ്രീകൃഷ്ണ ലാൽചന്ദനി പറഞ്ഞത്. നിലവിൽ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നും, കോളേജ് അധികൃതര്‍ നല്‍കിയ പരാതിയിൻമേൽ കേസെടുക്കുമെന്നും പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെ, വാലന്റൈന്‍സ് ഡേയില്‍ കമിതാക്കളെ ഒരുമിച്ച് കണ്ടാല്‍ ഉടൻ ആക്രമിക്കുമെന്ന് എഴുതിയ പോസ്റ്ററുകൾ ബീഹാറിലെ പട്നയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഹിന്ദു ശിവഭവാനി സേനയുടെ പേരിലാണ് പോസ്റ്റര്‍ വന്നത്. വാലന്റൈന്‍സ് ഡേ ആഘോഷങ്ങൾ ഹിന്ദു മതത്തിനും, ഇന്ത്യൻ സംസ്കാരത്തിനും എതിരാണ് എന്നും ഈ ദിവസം അശ്ലീലത, നഗ്നത, മതമാറ്റം, “ലവ് ജിഹാദ്” എന്നിവ പ്രോത്സാഹിപ്പിക്കുന്നു എന്നും ശിവഭവാനി സേന ആരോപിച്ചു.

English Summary: Bajrang Dal activists vandalised a Valentine’s Day celebration at Narsi Munji Institute in Indore, alleging

Related Stories

No stories found.
Madism Digital
madismdigital.com