ബർക്കത്തുല്ല സർവകലാശാല 'വാഗ്ദേവി ഭോജ്പാൽ യൂണിവേഴ്സിറ്റി' ആവില്ല; വിമർശനം ഫലംകണ്ടു, പേര് മാറ്റേണ്ടെന്ന് തീരുമാനം

400 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ബർക്കത്തുല്ല സർവ്വകലാശാല 1970-ലാണ് സ്ഥാപിതമായത്
ബർക്കത്തുല്ല സർവകലാശാല 'വാഗ്ദേവി ഭോജ്പാൽ യൂണിവേഴ്സിറ്റി' ആവില്ല; വിമർശനം ഫലംകണ്ടു, പേര് മാറ്റേണ്ടെന്ന് തീരുമാനം
Published on

ഭോപ്പാലിലെ പ്രശസ്തമായ ബർക്കത്തുല്ല യൂണിവേഴ്സിറ്റിയുടെ പേര് മാറ്റാനുള്ള തീരുമാനം തല്ക്കാലത്തേക്ക് മാറ്റി. സർവകലാശാലയ്ക്ക് 'വാഗ്ദേവി ഭോജ്പാൽ സർവ്വകലാശാല'എന്ന് പേര് മാറ്റാനുള്ള തീരുമാനം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

ഹിന്ദു ദേവതയായ സരസ്വതിയുടെ മറ്റൊരു പേരാണ് 'വാഗ്ദേവി. ഭോപ്പാലിന്റെ പുരാതന നാമമെന്ന് കരുതപ്പെടുന്ന പേരാണ് 'ഭോജ്പാൽ'. ഇത് സംയോജിപ്പിച്ചാണ് പേര് നിർദേശിച്ചത്. പ്രദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തെ ഉയർത്തിപ്പിടിക്കാനും 11ാം നൂറ്റാണ്ടിലെ പാർമർ രാജാവായിരുന്ന രാജാ ഭോജിന്റെ ബൗദ്ധിക സംഭാവനകളെ ആദരിക്കാനുമാണ് ഈ പേരുമാറ്റമെന്നായിരുന്നു സർവകലാശാല രജിസ്ട്രാർ ഡോ. എസ്.ബി. സിങ്ങിന്റെ അവകാശവാദം.

എന്നാൽ പ്രതിപക്ഷ പാർട്ടികളും വിദ്യാർഥികളുമുൾപ്പടെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാഗ്ദേവി, രാജാ ഭോജ് എന്നീ പേരുകൾ നൽകാമെന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും പണ്ഡിതനുമായിരുന്ന ബർക്കത്തുല്ലയുടെ പേര് മാറ്റരുതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

ബർക്കത്തുല്ല സർവകലാശാല 'വാഗ്ദേവി ഭോജ്പാൽ യൂണിവേഴ്സിറ്റി' ആവില്ല; വിമർശനം ഫലംകണ്ടു, പേര് മാറ്റേണ്ടെന്ന് തീരുമാനം
'ഇസ്ലാംപുര'മാറില്ല, പാക് തെരുവുകൾക്ക് ഹിന്ദു പേരില്ല; പ്രതിഷേധത്തിൽ വിറച്ച് മറിയം നവാസ്!

പിന്നാലെയാണ് പേരുമാറ്റാനുള്ള തീരുമാനം തല്ക്കാലത്തേക്ക് മരവിപ്പിച്ചത്. ഇതിനിടെ പ്രതിഷേധങ്ങൾക്ക് പിന്നാലെ സർവകലാശാല വിസി രാജിവയ്ക്കുകയും ചെയ്തിരുന്നു. പേര് മാറ്റാനുള്ള നീക്കത്തിന് പിന്നിൽ വൈസ് ചാൻസലർ ആയിരുന്നെന്നും, അദ്ദേഹത്തിന്റെ പടിയിറക്കത്തോടെ ആ നീക്കം തത്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നുമാണ് രജിസ്ട്രാർ അറിയിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ അധികൃതർ പേര് മാറ്റുന്നതിന് അനുകൂലമായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

400 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ബർക്കത്തുല്ല സർവ്വകലാശാല 1970-ലാണ് സ്ഥാപിതമായത്. ആദ്യം 'ഭോപ്പാൽ സർവ്വകലാശാല' എന്നാണ് ഇതിന് പേരിട്ടിരുന്നത്. പിന്നീട് 1988-ൽ സ്വാതന്ത്ര്യസമര സേനാനിയും പണ്ഡിതനുമായിരുന്ന മുഹമ്മദ് ബർക്കത്തുള്ള ഭോപ്പാലിയുടെ ഓർമ്മയ്ക്കായി സർവ്വകലാശാല പുനർനാമകരണം ചെയ്യപ്പെട്ടു. ഭോപ്പാൽ സ്വദേശിയായ അദ്ദേഹം, ഇന്ത്യക്ക് പുറത്ത് രൂപീകരിക്കപ്പെട്ട ആദ്യത്തെ തത്കാലിക ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1915 ഡിസംബർ 1-ന് അഫ്ഗാനിസ്ഥാനിൽ വെച്ചാണ് രാജാ മഹേന്ദ്ര പ്രതാപ് സിംഗ് പ്രസിഡന്റായി ഈ ഗവൺമെന്റ് രൂപീകരിച്ചത്. ഖദർ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന അദ്ദേഹം ഒരു പണ്ഡിതനും പത്രപ്രവർത്തകനും ബഹുമുഖ പ്രതിഭയുമായിരുന്നു. അറബിക്, പേർഷ്യൻ, ഇംഗ്ലീഷ്, ജാപ്പനീസ് ഉൾപ്പെടെ നിരവധി ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു.

ബർക്കത്തുല്ല സർവകലാശാല 'വാഗ്ദേവി ഭോജ്പാൽ യൂണിവേഴ്സിറ്റി' ആവില്ല; വിമർശനം ഫലംകണ്ടു, പേര് മാറ്റേണ്ടെന്ന് തീരുമാനം
ഹണിമൂൺ കാലം വിവാദപ്പെരുമഴ; അതിവേഗം മായുന്ന 'പൂക്കി ജനനായകൻ' ഇമേജ്, കോൺഗ്രസിലും പുറത്തും സതീശൻ ഒറ്റപ്പെടുന്നു

ലണ്ടൻ, ലിവർപൂൾ, ടോക്കിയോ എന്നിവിടങ്ങളിൽ അദ്ദേഹം അധ്യാപനം നടത്തുകയും, ഖദർ പാർട്ടിയുടെ പത്രം എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ സ്വതന്ത്രമാക്കാനുള്ള വിപ്ലവ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹം അമേരിക്ക, ജപ്പാൻ, ജർമ്മനി, തുർക്കി, അഫ്ഗാനിസ്ഥാൻ, സോവിയറ്റ് റഷ്യ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിൽ യാത്രയും ചെയ്തു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ കുറച്ചുകാണിക്കുകയാണ് സർവകലാശായ ശുപാർശയിൽ ചെയ്തത്. രാജാ ഭോജുമായി താരതമ്യപ്പെടുത്തുമ്പോൾ, ഭോപ്പാൽ സ്വദേശിയായിരുന്നു എന്നതൊഴിച്ചാൽ, ബർക്കത്തുള്ള ഈ പ്രദേശത്തിന് വേണ്ടി സംഭാവനകളൊന്നും നൽകിയിട്ടില്ല എന്നായിരുന്നു പരാമർശം.

Summary

Summary: Bhopal's famous Barkatullah University will not be renamed and will continue as before. The proposal to change the name has been temporarily put on hold. The decision to rename the university to 'Vagdevi Bhojpal University' had triggered major controversies. 'Vagdevi' is another name for the Hindu deity Saraswati. 'Bhojpal' is considered to be the ancient name of Bhopal. The name was proposed by combining these two. The University Registrar, Dr. S.B. Singh, had claimed that this renaming was intended to uphold the historical and cultural heritage of the region and to honor the intellectual contributions of Raja Bhoj, the 11th-century Parmar king

Madism Digital
madismdigital.com