

നാല് സംസ്ഥാനങ്ങളിൽ നടന്ന എംഎൽസി തെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് തിരിച്ചടി. പ്രധാനമന്തിയുടെ സ്വന്തം മണ്ഡലമായ വാരാണസിയിൽ രണ്ട് സീറ്റിൽ സമാജ്വാദി പാർട്ടി ജയിച്ചു. ആർഎസ്എസിൻ്റെ ആസ്ഥാനമായ നാഗ്പൂരിൽ കോൺഗ്രസിനാണ് ജയം. 2020 വരെ 58 വർഷം ബിജെപി കൈവശം വച്ചിരുന്ന മണ്ഡലമാണ് നാഗ്പൂർ. കോൺഗ്രസ് സ്ഥാനാർത്ഥി അഭിജിത്ത് വൻജാരി ഇവിടെ വീണ്ടും ജയിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിൻ്റെയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയുടേയും മണ്ഡലമാണ്. വാരാണസിയിൽ 2 സീറ്റുകളിൽ എസ്ജെപി ജയിച്ചു. പാറ്റ്നയിൽ വിജയി ആർജെഡി സ്ഥാനാർഥിയാണ്. ബി.ജെ പി അദ്ധ്യക്ഷൻ നിതിൻ നബീനിൻ്റെ പ്രവർത്തന മണ്ഡലമായ പാറ്റ്നയിൽ ബിജെപി മൂന്നാം സ്ഥാനത്താണ്. ആർജെഡിയുടെ സ്ഥാനാർഥിയാണ് ഇവിടെ ജയിച്ചത്. പുതിയ രാഷ്ട്രീയ പാർട്ടിയായ ജൻ സുരാജ് പാർട്ടി ഒരു സീറ്റ് നേടി.
നാല് സംസ്ഥാനങ്ങളിലെ മൊത്തം 28 സീറ്റുകളിൽ എൻഡിഎ സഖ്യം 16 സീറ്റുകൾ നേടി. സമാജ് വാദി പാർട്ടിയ്ക്ക് 5 സീറ്റ്. കോൺഗ്രസ്സിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. കർണാടകയിൽ മത്സരിച്ച നാല് സീറ്റിലും കോൺഗ്രസ് തോറ്റു. തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ വരുന്ന തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ അടിസ്ഥാനത്തിൽ നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജനങ്ങളുടെ അവിശ്വാസവോട്ടാണിതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് അഭിപ്രായപ്പെട്ടു.
മോദിയുടെ മണ്ഡലമായ വാരണാസിയിൽ എട്ട് നിയമസഭാ മണ്ഡലങ്ങൾ ആണുള്ളത്. ബിജെപിയുടെ ഉറച്ച മണ്ഡലമായ ക്ഷേത്ര നഗരിയിൽ തോറ്റത് പാർട്ടി നേതൃത്വത്തിൽ ചർച്ചയായിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിഭാഗവും ബിജെപി അംഗങ്ങളാണ്. ബിജെപിക്ക് എന്നപോലെ കോൺഗ്രസിനും വമ്പൻ തിരിച്ചടിയാണ് എംഎൽസി തെരഞ്ഞെടുപ്പിൽ കിട്ടിയത്. കർണാടകയിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കോൺഗ്രസിനായില്ല.ആകെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ ബിജെപി എൻഡിഎ സഖ്യത്തിനാണ് മുൻതൂക്കം. മൊത്തം 28 സീറ്റുകളിൽ 13 എണ്ണം ബിജെപി - എൻഡിഎ സഖ്യം നേടി. കർണാടകയിൽ നാല് സീറ്റും ഉത്തർപ്രദേശിൽ 11 സീറ്റുകളിൽ ആറെണ്ണവും ബീഹാറിൽ എട്ടു സീറ്റുകളും മഹാരാഷ്ട്രയിൽ മഹായുതസഖ്യം അഞ്ചിൽ രണ്ട് സീറ്റുകളും നേടി. പ്രതിപക്ഷമായ മഹാ അഗാഡിയ്ക്ക് കിട്ടിയത് മൂന്ന് സീറ്റുകൾ.
സംസ്ഥാനത്തെ ഉപരി സഭകളാണ് എംഎൽസി (മെമ്പർ ഓഫ് ലെജിസ്ലേറ്റിവ് അസംബ്ലി) എന്ന വിധാൻ പരിഷത്ത്. സാധാരണ വോട്ടർമാരല്ല ഇവിടെ വോട്ട് ചെയ്യുന്നത്. മൂന്നിൽ ഒന്ന് എംഎൽഎ മാരും തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളും ബിരുദധാരികളും അധ്യാപകരും ഗവർണർ നാമനിർദ്ദേശം ചെയ്തവരുമാണ് വോട്ടർമാർ. 6 സംസ്ഥാനങ്ങളിൽ മാത്രമേ എംഎൽസി സംവിധാനം നിലനിൽക്കുന്നുള്ളൂ.
The BJP suffered setbacks in MLC elections across four states, losing in key constituencies such as Varanasi, Nagpur and Patna. The Samajwadi Party won two seats in Varanasi, the Congress retained Nagpur, and the RJD won in Patna. The NDA secured the overall lead, while the Congress failed to win any of the four seats contested in Karnataka. Following the results, the Congress called for future elections to be conducted using ballot papers, with leader Jairam Ramesh describing the outcome as a vote of no confidence in the government.