

തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ അരുംകൊല. പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് റാഥിനെ വെടിവച്ച് കൊന്നു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തില്‍ വച്ചാണ് സംഭവം.
കാറില്‍ സഞ്ചിരിച്ചിരുന്ന ചന്ദ്രനാഥ് റാഥിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ രണ്ടുതവണ നിറയൊഴിച്ചു. ചന്ദ്രനാഥിനൊപ്പം ഉണ്ടായിരുന്ന ബുദ്ധദേബ് എന്നയാള്‍ക്കും വെടിയേറ്റു. ഇയാള്‍ ചികിത്സയിലാണ്. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം നേടിയതിന് പിന്നാലെയാണ് അക്രമം.
ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി അരോപിച്ചു. ബിജെപി പ്രവര്‍ത്തകരായി ആള്‍മാറാട്ടം നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്താന്‍ ശ്രമിക്കുന്നു എന്ന് നേരത്തെ തന്നെ ബിജെപി ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് ബിജെപിയുടെ നിയമ സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ യോഗം നടക്കാനിരിക്കെയാണ് കൊലപാതകം. സുവേന്ദു അധികാരി ബംഗാള്‍ മുഖ്യമന്ത്രിയാകുമെന്നാണ് വിലയിരുത്തല്‍. ഭവാനിപൂര്‍ മണ്ഡലത്തില്‍ മമത ബാനര്‍ജിയെ 15,000-ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സുവേന്ദു നിയമസഭയില്‍ എത്തിയത്.
English Summery: Suvendu Adhikari’s personal assistant, Chandranath Rath, was shot dead by unidentified attackers in Madhyamgram in the North 24 Parganas district late Wednesday night. The shocking incident has triggered political reactions and raised concerns over law and order in West Bengal. Police have launched an investigation to identify and arrest the assailants behind the murder.