മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കൊച്ചിയിൽ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും, എസ്ഐആർ നടപടികളുടെ പുരോഗതിയും പരിശോധിക്കും.

കേരളത്തിൽ മൂന്ന് ദിവസത്തെ സന്ദർശന പരിപാടിയാണ് നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കൊച്ചിയിൽ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും, എസ്ഐആർ നടപടികളുടെ പുരോഗതിയും പരിശോധിക്കും.
Published on

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കണ്ട് ചർച്ച നടത്താനാണ് അദ്ദേഹം എത്തുന്നത്. കേരളത്തിൽ മൂന്ന് ദിവസത്തെ സന്ദർശന പരിപാടിയാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെയും ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയേയും മറ്റന്നാൾ കാണും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനൊപ്പം എസ്ഐആർ നടപടികളുടെ പുരോഗതിയും ഗ്യാനേഷ് കുമാർ പരിശോധിക്കും.

ഇന്ന് കൊച്ചിയിലെത്തുന്ന അദ്ദേഹം, ആദ്യം എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും ദർശനം നടത്തും. ഔദ്യോഗിക കൂടിക്കാഴ്ച്ചകൾ നാളെയും മറ്റന്നാളുമായി, രാവിലെ മുതൽ ഉച്ചവരെയുള്ള സമയങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്. ഏഴാം തിയതി രാവിലെയാണ് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറും, ചീഫ് സെക്രട്ടറിയും, ഡിജിപിയുമായുള്ള കൂടിക്കാഴ്ച്ച ഒരുക്കിയിരിക്കുന്നത്. ഏഴാം തീയതി കൊച്ചിയിൽ വാർത്താ സമ്മേളനവും വിളിച്ചു ചേർത്തിട്ടുണ്ട്.

കേരളത്തിൽ ഏപ്രിൽ അവസാന വാരത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

English Summary: Chief Election Commissioner Gyanesh Kumar will arrive in Kochi on Thursday for a three-day visit to Kerala to review preparations for the upcoming Assembly elections.

Related Stories

No stories found.
Madism Digital
madismdigital.com